രഞ്ജിത്ത് ശങ്കർ
രഞ്ജിത്ത് ശങ്കർ | |
---|---|
![]() | |
ജനനം | രഞ്ജിത്ത് ശങ്കർ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, |
സജീവ കാലം | 2009 - മുതൽ |
ഒരു മലയാള ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് രഞ്ജിത്ത് ശങ്കർ. 2009-ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചർ.
ജീവചരിത്രം[തിരുത്തുക]
കേരളത്തിൽ, തൃശൂർ ജില്ലയിലാണ് രഞ്ജിത്ത് ശങ്കർ ജനിച്ചത്. എം. എ. കോളേജ് ഓഫ് എഞ്ജിനീയറിംഗിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷൻ പരമ്പരകൾക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകൾ, അമേരിക്കൻ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയിൽ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ആ ചിത്രമായിരുന്നു അർജ്ജുനൻ സാക്ഷി.[1]
ചലച്ചിത്രങ്ങൾ[തിരുത്തുക]
റിലീസ് | പേര് | അഭിനയിച്ചവർ | അവലംബം |
---|---|---|---|
2009 | പാസഞ്ചർ | ദിലീപ്, ശ്രീനിവാസൻ, മംത മോഹൻദാസ് | [2] |
2011 | അർജുനൻ സാക്ഷി | പൃഥ്വിരാജ്, ആൻ അഗസ്റ്റിൻ, മുകേഷ് | [3] |
2012 | മോളി ആന്റി റോക്ക്സ് | പൃഥ്വിരാജ്, രേവതി, ലാലു അലക്സ് | [4] |
2013 | പുണ്യാളൻ അഗർബത്തീസ് | ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ് | [5] |
2014 | വർഷം | മമ്മൂട്ടി, ആശ ശരത് | [6] |
2015 | സു.. സു... സുധി വാത്മീകം | ജയസൂര്യ, ശിവദ നായർ, അജു വർഗ്ഗീസ് | [7] |
2016 | പ്രേതം | ജയസൂര്യ, അജു വർഗ്ഗീസ്, ദേവൻ | [8] |
2017 | രാമന്റെ ഏദൻ തോട്ടം | കുഞ്ചാക്കോ ബോബൻ, അനു സിതാര | [9] |
2017 | പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് | ജയസൂര്യ, ധർമജൻ ബോൽഗാട്ടി | [10] |
2018 | ഞാൻ മേരിക്കുട്ടി | ജയസൂര്യ |
പുരസ്കാരങ്ങൾ[തിരുത്തുക]
കേരളസംസ്ഥാന പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച തിരക്കഥാകൃത്തിനുള്ള 2003 ലെ ടെലിവിഷൻ പുരസ്കാരം (അമേരിക്കൻ ഡ്രീംസ്)
ദുബായ് അമ്മ (AMMA) പുരസ്കാരം[തിരുത്തുക]
- മികച്ച സാമൂഹികപ്രതിബദ്ധതയുള്ള ചലച്ചിത്രസംവിധായകൻ (പാസഞ്ചർ)
- മികച്ച പുതുമുഖ സംവിധായകൻ (പാസഞ്ചർ)
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം[തിരുത്തുക]
- മികച്ച തിരക്കഥ (പാസഞ്ചർ)
കേരള ചലച്ചിത്ര ക്രിട്ടിക്സ് പുരസ്കാരം[തിരുത്തുക]
- മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം (പാസഞ്ചർ)
വേൾഡ് മലയാളി കൗൺസിൽ കൈരളി പുരസ്കാരം[തിരുത്തുക]
- മികച്ച തിരക്കഥ (പാസഞ്ചർ)
സൂര്യ ടി.വി പുരസ്കാരം[തിരുത്തുക]
- മികച്ച പുതുമുഖ സംവിധായകൻ (പാസഞ്ചർ)
മറ്റു പുരസ്കാരങ്ങൾ[തിരുത്തുക]
- 2009: മികച്ച തിരക്കഥക്കുള്ള ആദ്യ ലോഹിതദാസ് പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ "Prithviraj goes for an image change?". Sify. 2011 February 7. മൂലതാളിൽ നിന്നും 2011-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-12. Check date values in:
|date=
(help) - ↑ രഞ്ജിത്ത് ശങ്കർ on IMDb
- ↑ Sekhar H Hooli (2011-01-28). "Prithvi's Arjunan Sakshi releasing in 70 theatres". Oneindia.in. മൂലതാളിൽ നിന്നും 2013-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-28.
- ↑ രഞ്ജിത്ത് ശങ്കർ on IMDb
- ↑ "MOMdb page'" Archived 2013-12-07 at the Wayback Machine.. MOMdb.com
- ↑ രഞ്ജിത്ത് ശങ്കർ on IMDb
- ↑ രഞ്ജിത്ത് ശങ്കർ on IMDb
- ↑ രഞ്ജിത്ത് ശങ്കർ on IMDb
- ↑ "Dileep to play the lead in Renjith Shankar's Ramante Eden Thottam". 26 November 2016.
- ↑ രഞ്ജിത്ത് ശങ്കർ on IMDb
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Official blog
- http://www.nowrunning.com/news/malayalam/in-conversation-with-ranjith-sankar/37734/story.htm Archived 2012-03-04 at the Wayback Machine.
- http://www.metromatinee.com/artist/Ranjith%20Shankar-1953 Archived 2010-12-25 at the Wayback Machine.
- http://www.expressbuzz.com/entertainment/Entertainstory.aspx?Title=Ranjiths+%E2%80%98Arjunan..%E2%80%99+will+be+an+action+thriller&artid=pjS1h1lMAZY=&SectionID=TPEu9LXF3Wk=&MainSectionID=TPEu9LXF3Wk=&SectionName=T0d/vXfniiY=&SEO=[പ്രവർത്തിക്കാത്ത കണ്ണി]
- http://varnachitram.com/2009/10/12/interview-with-ranjith-sankar-part-2/ Archived 2009-12-24 at the Wayback Machine.