ടി.ടി. സൈനോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ടി. സൈനോജ്
ജനനം1977 ഫെബ്രുവരി 21
മരണംനവംബർ 22, 2009(2009-11-22) (പ്രായം 32)
തൊഴിൽമലയാള ചലച്ചിത്ര പിന്നണി ഗായകൻ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ

ഒരു മലയാള ചലച്ചിത്ര പിന്നണിഗായകനായിരുന്നു ടി.ടി. സൈനോജ് (1977 ഫെബ്രുവരി 21 - 2009 നവംബർ 22). ഇവർ വിവാഹിതരായാൽ എന്ന മലയാളചിത്രത്തിലെ "എനിക്ക് പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്..." എന്നു തുടങ്ങുന്ന സൈനോജ് ആലപിച്ച ഗാനം ജനപ്രിയ ഹിറ്റുകളിലൊന്നായിരുന്നു.

ജീവിതം[തിരുത്തുക]

എറണാകുളം ജില്ലയിലെ പിറവത്ത് തങ്കപ്പന്റെയും രാഗിണിയുടേയും മകനായി 1977 ഫെബ്രുവരി 21 ന് ജനനം. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ആൾ ഇന്ത്യാ റേഡിയോ നടത്തിയ മത്സരത്തിൽ ലളിത ഗാനത്തിലും ഗസൽ ആലാപനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കേന്ദ്ര സർക്കാറിന്റെ കർണാടിക് സംഗീതത്തിനുള്ള സ്കോളർഷിപ്പും നേടി.[1] കൈരളി ചാനൽ നടത്തിവരുന്ന ഗന്ധർ‌വസംഗീതം 2002 മത്സരത്തിൽ വിജയി ആവുന്നതിലൂടെയാണ്‌‌ സൈനോജ് സംഗീതാസ്വാദകരുടെ ശ്രദ്ധയിലേക്ക് വരുന്നത്.[2]

സംഗീത ജീവിതം[തിരുത്തുക]

സൈനോജിന്റെ ആദ്യഗാനം വിനയൻ സം‌വിധാനം ചെയ്ത വാർ & ലൗ(2003) എന്ന ചിത്രത്തിലെ അർദ്ധ ക്ലാസിക് ഗാനമായ കണ്ണനെ തേടുന്ന രാധേ... എന്ന മോഹൻ സിത്താരയുടെ സംഗീതത്തിലുള്ള ഗാനമാണ്‌. ജയസൂര്യ നായകനായ ഇവർ വിവാഹിതരായാൽ എന്നചിത്രത്തിലെ എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ് എന്ന സൈനോജ് ആലപിച്ച ഗാനം ജനപ്രിയ ഗാനങ്ങളിൽ ഇടം നേടി. വിജി തമ്പിയുടെ കെമിസ്ട്രി (2009) എന്ന ചിത്രത്തിലാണ്‌ അദ്ദേഹം അവസാനമായി പാടിയത്.

മരണം[തിരുത്തുക]

രക്താർബുദത്തെ തുടർന്ന് 2009 നവംബർ 22-ന്‌ എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ച്, പാടാൻ ഇനിയും ഒരുപാട് പാട്ടുകൾ ബാക്കിവച്ച് 32-ആമത്തെ വയസ്സിൽ ആ ഗായകൻ ഈ ലോകത്തോട് വിടപറഞ്ഞു. അവിവാഹിതനായിരുന്ന സൈനോജ് ഒരു മെഡിക്കൽ ചെക്കപ്പിന് പോയപ്പോഴാണ് തനിക്ക് രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അദ്ദേഹം നവംബർ 22-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്തരിച്ചത്. മൃതദേഹം പിറവത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

  1. "Playback singer Sainoj passes away". http://news.webindia123.com/. Archived from the original on 2010-01-25. Retrieved 2010 September 22. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
  2. "Playback singer Sainoj passes away". http://nowrunning.com. Archived from the original on 2010-03-25. Retrieved 2010 September 22. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ടി.ടി._സൈനോജ്&oldid=3920015" എന്ന താളിൽനിന്ന് ശേഖരിച്ചത്