ഉള്ളടക്കത്തിലേക്ക് പോവുക

മീരാ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീരാ നായർ
Nair at the 2008 IIFW Masterclass Directors Meet
ജനനം (1957-10-15) ഒക്ടോബർ 15, 1957 (age 68) വയസ്സ്)
പൗരത്വംഅമേരിക്കൻ
കലാലയംഹാർവാർഡ് യൂണിവേഴ്സിറ്റി (BA)
തൊഴിൽ(കൾ)ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം1986–ഇതുവരെ
ജീവിതപങ്കാളി(കൾ)മിച്ച് എപ്സ്റ്റീൻ (വിവാഹമോചനം നേടി)
മഹ്മൂദ് മംദാനി (1988–ഇതുവരെ)
കുട്ടികൾസൊഹ്‌റാൻ മംദാനി
അവാർഡുകൾ

ഇന്ത്യൻ വംശജയായ അമേരിക്കൻ ചലച്ചിത്ര സംവിധായികയാണ് മീരാ നയ്യാർ (born October 15, 1957).ന്യൂയോർക്ക് കേന്ദ്രീകരിച്ചാണ് മീരാ നായർ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് [1].

ജീവിതരേഖ

[തിരുത്തുക]

1957 ഒക്ടോബർ 15 ന് ഒറീസയിലെ (ഇപ്പോൾ ഒഡീഷ) റൂർക്കലയിലാണ് നായർ ജനിച്ചത്.[2] ഭുവനേശ്വറിൽ രണ്ട് മൂത്ത സഹോദരന്മാർക്കും മാതാപിതാക്കൾക്കുമൊപ്പം അവർ വളർന്നു.[3] പിതാവ് അമൃത് ലാൽ നായർ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനും അമ്മ പ്രവീൺ നായർ ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്നു.[4] ഡൽഹിസർവകലാശാല, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. അവരുടെ കുടുംബം പഞ്ചാബി വംശജരും ഡൽഹിയിൽ വേരുകളുള്ളവരുമാണ്.[5][6] അവർ ഒരു ഹൈന്ദവ പാരമ്പര്യമുള്ള കുടുംബത്തിലാണ് വളർന്നത്.[7]

18 വയസ്സ് വരെ ഭുവനേശ്വറിൽ താമസിച്ചിരുന്ന മീരാ നായർ ഷിംലയിലെ കൈതുവിലുള്ള താര ഹാളിലെ ലോറെറ്റോ കോൺവെന്റിലെ[8] ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. അവിടെ വെച്ചാണ് അവർക്ക് ഇംഗ്ലീഷ് സാഹിത്യത്തോട് താൽപര്യം ജനിച്ചത്. ഡൽഹി സർവ്വകലാശാലയിലെ സ്ത്രീകൾക്കായുള്ള ഒരു ഉന്നത നിലവാരമുള്ള കോളേജായ മിറാൻഡ ഹൗസിൽ പഠിച്ച അവർ അവിടെനിന്ന് സോഷ്യോളജിയിൽ ബിരുദം നേടി. ഒന്നാം വർഷത്തിനുശേഷം ഒരു ട്രാൻസ്ഫറിന് അപേക്ഷിച്ച അവർ 19 വയസ്സുള്ളപ്പോൾ സ്കോളർഷിപ്പോടെ ഹാർവാർഡ് സർവകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു.[9] ഡോക്യുമെന്ററി ഫിലിം മേക്കിംഗിലും വിഷ്വൽ ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലും ശ്രദ്ധ കേന്ദ്രീകരിച്ച് 1979 ൽ ബിരുദം നേടി.[10]

കലാജീവിതം

[തിരുത്തുക]

മീരാ നായരുടെ ആദ്യ ചലച്ചിത്രമായ സലാം ബോംബെ അവർക്ക് 1988 ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ക്യാമറ നേടിക്കൊടുത്തു.കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനെഷനും ലഭിച്ചു ഈ ചിത്രത്തിന്.ഈ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് തെരുവ് കുട്ടികളുടെ ക്ഷേമത്തിനായുള്ള സലാം ബാലക് ട്രസ്റ്റ്‌ എന്ന സംഘടന സ്ഥാപിച്ചു .[11]

പ്രധാന സിനിമകൾ

[തിരുത്തുക]

അവാർഡുകൾ

[തിരുത്തുക]

2012 ലെ പത്മഭൂഷൻ അടക്കം ഒട്ടേറെ ബഹുമതികൾ ഇവരെ തേടിയെത്തി .

അവലംബം

[തിരുത്തുക]
  1. Spelling, Ian (1 September 2004). "Director likes to do her own thing". Waterloo Region Record. pp. C4.
  2. "Express India, 2005". Archived from the original on 2005-12-04. Retrieved 2005-12-04.
  3. Muir, John Kenneth (1 June 2006). Mercy in Her Eyes: The Films of Mira Nair. Applause Theater & Cinema Books. ISBN 1557836493.
  4. "Mira Nair". Encyclopedia of World Biography. Retrieved 29 April 2015.
  5. Dupont, Joan (21 September 2001). "Mira Nair Peels Back Layers of Punjabi Society". International Herald Tribune. Archived from the original on 1 December 2001. Retrieved 12 July 2025.
  6. Greer, Bonnie (12 June 2002). "Mira Nair (2)". The Guardian. Archived from the original on 20 October 2002.
  7. Gajjar, Saloni (December 7, 2020). "Mira Nair - How a suitable boy-girl love story transcends class culture". NBC News. Nair herself comes from a Hindu family, while her husband is Muslim.
  8. "I'd eat onions before kissing Shashi Tharoor: Mira Nair". The Times of India (in ഇംഗ്ലീഷ്).
  9. Blenski, Simon; Debreyne, Adrien Maurice; Hegewisch, Martha Eugina; Trivedi, Avani Anant. "Mira Nair". University of Minnesota. Retrieved 30 April 2015.
  10. Walsh, Colleen (2022-03-04). "Filmmaker Mira Nair donates archive to Harvard". Harvard Gazette (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-04-03.
  11. Crossette, Barabara (1990-12-23). "Homeless and Hungry Youths of India". New York Times. Retrieved 2008-10-13.
  12. "Mira can't wait to start Shantaram". Rediff. 29 November 2007. Retrieved 28 June 2011.
  13. Vashi, Ashish (1 November 2009). "Hollywood says ILU to Gujarati". Times of India. Archived from the original on 2012-07-01. Retrieved 28 June 2011.
  14. "8 Official website". Retrieved 25 November 2010.
  15. Taraporevala, Sooni (1989). Salaam Bombay!. Penguin Books. ISBN 0140127240. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  16. Sloan, Jane (2007). Reel women. Scarecrow Press. ISBN 0810857383.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മീരാ_നായർ&oldid=4579127" എന്ന താളിൽനിന്ന് ശേഖരിച്ചത്