ശത്രുഘ്നൻ സിൻ‌ഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശത്രുഘ്നൻ സിൻഹ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശത്രുഘ്നൻ സിൻ‌ഹ
Shatrughan Sinha 00451.JPG
മറ്റ് പേരുകൾശത്രു
തൊഴിൽഅഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ
സജീവ കാലം1969 - 2004 (വിരമിച്ചു)
പങ്കാളി(കൾ)പൂനം സിൻഹ
കുട്ടികൾസോനാക്ഷി സിൻഹ ,
ലവ് സിൻ‌ഹ
കുശ് സിൻ‌ഹ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ശത്രുഘ്നൻ സിൻ‌ഹ (ജനനം: ഡിസംബർ 9, 1946).

ആദ്യ ജീവിതം[തിരുത്തുക]

സിൻ‌ഹ ജനിച്ചത് ബീഹാറിലാണ്. അഭിനയത്തിനുള്ള താൽപ്പര്യം കൊണ്ട് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

അഭിനയ ജീവിതം[തിരുത്തുക]

1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീ‍വിതം തുടങ്ങിയത്. സുഭാഷ് ഘായ് സംവിധാനം ചെയ്ത കാളി ചരൺ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി.

രാഷ്ട്രിയ ജീ‍വിതം[തിരുത്തുക]

ബീഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നും പ്രചോദനം കൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്താൻ തീരുമാനിച്ചു. അതിനുശേഷം ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന അദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പമാണ്.

സ്വകാര്യ ജീവിതം[തിരുത്തുക]

സിൻ‌ഹ വിവാഹം ചെയ്തിരിക്കുന്നത് പൂനംത്തിനേയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശത്രുഘ്നൻ_സിൻ‌ഹ&oldid=3355300" എന്ന താളിൽനിന്ന് ശേഖരിച്ചത്