മറക്കുടക്കുള്ളിലെ മഹാനരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1930-കളിലെ നമ്പൂതിരിപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ് മറക്കുടക്കുള്ളിലെ മഹാനരകം. എം.ആർ. ഭട്ടതിരിപ്പാട് രചിച്ച ഈ നാടകം, യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു. നമ്പൂതിരിമാരുടെ പരമ്പരാഗതജീവിതരീതികളിൽ സ്ത്രീകൾക്കു സഹിക്കേണ്ടിവന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ നാടകം അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കി. അന്യർക്ക് തീരെ പ്രവേശനമില്ലാതിരുന്ന ഇല്ലങ്ങൾക്കുള്ളിലകപ്പെട്ടുപോയ മലയാളബ്രാഹ്മണസ്ത്രീകളെ മർദ്ദിക്കാനും അവരെ കൊലപ്പെടുത്താനുംവരെയുള്ള അധികാരം ഭർത്താവിനു നൽകിയിരുന്ന വ്യവസ്ഥയെക്കുറിച്ച് പുറംലോകമറിയാൻ ഈ നാടകം കാരണമായി.[1]

അവലംബം[തിരുത്തുക]

  1. ജെ. ദേവിക (2010). "2 - പെണ്ണരശുനാടോ? കേരളമോ?". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 35. ISBN 81-86353-03-S Check |isbn= value: invalid character (help). ശേഖരിച്ചത് 2013 ജനുവരി 23.

കടപ്പാട്[തിരുത്തുക]