ബി.ആർ.പി. ഭാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
BRP Bhaskar.jpg

കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമാണ്‌ ബി.ആർ.പി. ഭാസ്കർ (ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ (ജനനം : മാർച്ച് 12 1932).[1][2][3][4]

പത്രപ്രവർത്തന ജീവിതം[തിരുത്തുക]

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. [5] ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ്‌ ബി.ആ.പി. ഭാസ്കർ.[6] കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു[7].

ദൃശ്യമാധ്യമ രംഗത്ത്[തിരുത്തുക]

തകഴിയുടെ പ്രശസ്ത നോവൽ കയർ അതേപേരിൽ എം.എസ്. സത്യുവിന്റെ സം‌വിധാനത്തിൽ ഹിന്ദി സീരിയലായി ഇറക്കി. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദർശന്‌ വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സിന്റെ ഉപദേശകനായി 1989 മുതൽ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു.

വിദ്യാഭ്യാസം കുടുംബം[തിരുത്തുക]

1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ:രമ ബി.ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി.

പുരസ്കാരങ്ങൾ[തിരുത്തുക]

പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ൽ ബി.ആർ.പി. ഭാസ്കറിനു ലഭിക്കുകയുണ്ടായി.[8][9]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/347608/2010-06-07/kerala
  2. http://www.madhyamam.com/node/74270[പ്രവർത്തിക്കാത്ത കണ്ണി]
  3. http://origin-www.mathrubhumi.com/thiruvananthapuram/news/270722-local_news-thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html
  4. http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=98299
  5. http://archive.keralamediaacademy.org/content/bhaskar-brp
  6. http://groups.google.co.in/group/babu-bhaskar-group/web/profile-2?hl=en&_done=%2Fgroup%2Fbabu-bhaskar-group%3Fhl%3Den%26&hl=en
  7. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. ശേഖരിച്ചത് 2013 മാർച്ച് 12.
  8. http://www.madhyamam.com/news/305899/140828
  9. https://archive.org/details/itschoolkollam_gmail_Brp

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബി.ആർ.പി._ഭാസ്കർ&oldid=3205683" എന്ന താളിൽനിന്ന് ശേഖരിച്ചത്