തേജസ്‌ ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേജസ് ദിനപത്രം
Thejas logo.jpg
Thejasnews.JPG
തേജസ് ദിനപത്രത്തിന്റെ ഫ്രണ്ട് പേജ്
തരം ദിനപ്പത്രം
Format ബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ) ഇന്റർ മീഡിയ
എഡിറ്റർ-ഇൻ-ചീഫ് പ്രൊഫസർ പി.കോയ
സ്ഥാപിതം 2006 ജനുവരി 26
ഭാഷ മലയാളം
ആസ്ഥാനം കോഴിക്കോട്‌, കേരളം, ഇന്ത്യ
ഔദ്യോഗിക വെബ്സൈറ്റ് www.thejasnews.com

തേജസ്‌ ദിനപത്രം കേരളത്തിൽ നിന്നും പ്രസീദ്ധീകരിക്കപ്പെടുന്ന ഒരു മലയാള ദിനപത്രമാണ്. 2006 ജനുവരി 26 ന്‌ [1] കോഴിക്കോട്‌ നിന്നും പ്രസിദ്ധീകരണമാരംഭിച്ച തേജസ്‌ ഇപ്പോൾ തിരുവനന്തപുരം, കൊച്ചി,കണ്ണൂർ,കോട്ടയം,സൗദി അറേബ്യ, ഖത്തർ[2] എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചുവരുന്നു[3]. പ്രൊഫസർ പി.കോയ യാണു ചീഫ് എഡിറ്റർ [4], എൻ.പി. ചേക്കുട്ടി എക്സികുട്ടീവ് എഡിറ്റർ[5][6][7]. ഈ പത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മുകുന്ദൻ സി. മേനോൻ തേജസ് പത്രം പുറത്തിറങ്ങുന്നതിന് മുൻപേ മരണപെട്ടു. മുകുന്ദൻ സി. മേനോൻ ആയിരുന്നു തേജസിൻറെ തുടക്കത്തിൽ അതിന്റെ റസിഡന്റ് എഡിറ്റർ[8]. ദീർഘ കാലം ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളിൽ പത്രപ്രവർത്തകനായിരുന്ന പി അഹമ്മദ്‌ ഷെരീഫ് ആണ് ഇപ്പോൾ റസിഡന്റ് എഡിറ്റർ[9].

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്കു പ്രാമുഖ്യമുള്ള ഇന്റർ മീഡിയ എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് ഈ ദിനപത്രത്തിന്റെ പ്രസാധകർ[10][11].

ഇൻറർനെറ്റ് പതിപ്പ്[തിരുത്തുക]

തേജസ് പത്രം പുറത്തിറങ്ങിയ അതെ ദിവസം തന്നെ അതിൻറെ ഇൻറർനെറ്റ് പതിപ്പും പുറത്തിറങ്ങിയിരുന്നു. ഇൻറർനെറ്റ് വിലാസം തേജസന്യൂസ്.കോം.

തേജസിന്റെ ഇന്റർനെറ്റ്‌ വായനക്കാർക്ക്‌ പത്രം വായിക്കുന്നത് പോലെ തന്നെ വായിക്കുവാൻ തേജസ്‌ ഇലക്ട്രോണിക് പേപ്പർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വിലാസത്തിന് തേജസ് ന്യൂസ്. കോമിൽ ഉള്ള ഇ-പേപ്പർ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി[12].

തേജസ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേണലിസം[തിരുത്തുക]

ആസ്ഥാന മന്ദിരം: മീഡിയ സിറ്റി, കോഴിക്കോട്

മുസ്ലിം - ദലിത് വിഭാഗങ്ങളിൽപെട്ട പത്രപ്രവർത്തകരെ വളർത്തിയെടുക്കുന്നതിനായി തേജസ് ദിനപത്രത്തിന്റെ ആസ്ഥാനമായ കോഴിക്കോട് മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തക പരിശീലനസ്ഥാപനമാണു തേജസ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ജേണലിസം. സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും നൽകിയാണു ഏകവത്സര ജേണലിസം കോഴ്സ് നടത്തുന്നത്.

അംഗീകാരങ്ങൾ[തിരുത്തുക]

ക്രമം വർഷം അംഗീകാരം വിഷയം ജേതാവ്
1 2007 കേരളീയം- വി.കെ മാധവൻകുട്ടി പുരസ്‌ക്കാരം സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോർട്ടിന്‌ കെ.പി വിജയകുമാർ
2 2008 48-ാമതു സംസ്ഥാന സ്‌കൂൾ കലോൽസവം ഏറ്റവും നല്ല വാർത്താചിത്രത്തിന് ലതീഷ് പൂവ്വത്തൂർ
3 2012 മനുഷ്യാവകാശ സംരക്ഷണ മിഷൻ മാധ്യമ അവാഡ്‌ മികച്ച വാർത്താ റിപോർട്ടിങിന്‌ എ ജയകുമാറിന്‌
4 2015 കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ തെരുവത്ത് രാമൻ സ്മാരക അവാർഡ്‌ 2014ലെ മികച്ച ഒന്നാം പേജ് ലേഔട്ടിന് വി.കെ. അബ്ദുൽ ജലീൽ[13]

പംക്തികൾ[തിരുത്തുക]

  1. വായനക്കാരുടെ എഡിറ്റോറിയൽ
  2. കണ്ണേറ്
  3. അവകാശങ്ങൾ നിഷേധങ്ങൾ
  4. മധ്യമാർഗം
  5. നാട്ടുകാര്യം

[14]

നാഴികക്കല്ലുകൾ[തിരുത്തുക]

ക്രമം വർഷം തീയതി വിവരണം
1 1997 ജനുവരി തേജസ് മാസിക ആരംഭിച്ചു
2 2000 ജനുവരി ദ്വൈവാരികയായി
3 2006 ഡിസംബർ റസിഡന്റ് എഡിറ്റർ മുകുന്ദൻ സി. മേനോൻ അന്തരിച്ചു
4 2006 ജനുവരി 26 പ്രൊഫ. പി. കോയ പത്രാധിപരായി തേജസ് പത്രം തുടങ്ങി
5 2006 മാർച്ച് 31 തിരുവനന്തപുരം എഡിഷൻ
6 2006 ജൂലൈ 31 എറണാകുളം എഡിഷൻ
7 2008 മെയ് 28 കണ്ണൂർ എഡിഷൻ
8 2009 ആഗസ്റ്റ് 1 കോട്ടയം എഡിഷൻ
9 2011 മാർച്ച് 10 റിയാദ്,ദമാം,ജിദ്ദ എഡിഷൻ
10 2012 മെയ് 15 എൻ.പി ചെക്കുട്ടി മുഖ്യപത്രാധിപർ
11 2012 മെയ് 17 ദോഹ

വിവാദങ്ങൾ[തിരുത്തുക]

മതമൗലിക വാദം വളർത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സർക്കാർ 2014 ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതർ ഉപയോഗിച്ച സിംകാർഡുകൾ തേജസിന്റെ പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ്ലാമികവൽക്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വക പരസ്യങ്ങൾ പത്രത്തിന് നൽകുന്നത് 2013 മാർച്ച് 20-ന് ശേഷം നിർത്തി എന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. [15][16]

അവലംബം[തിരുത്തുക]

  1. http://www.stateofkerala.in/kerala%20facts/kerala%20newspapers.php
  2. http://www.gulf-times.com/site/topics/article.asp?cu_no=2&item_no=506206&version=1&template_id=36&parent_id=16
  3. http://news.webindia123.com/news/Articles/India/20091203/1397181.html
  4. http://www.twocircles.net/2009nov07/campus_front_launched_empower_campuses_social_change.html
  5. http://www.indianexpress.com/oldStory/76931/
  6. http://infochangeindia.org/200710016672/Other/Features/Hi-tech-building-plans-threaten-to-displace-Valanthakkadu-s-dalits.html
  7. http://www.gulf-times.com/site/topics/article.asp?cu_no=2&item_no=251299&version=1&template_id=36&parent_id=16
  8. http://www.revolutionarydemocracy.org/rdv12n1/menon.htm
  9. http://www.popularfrontindia.org/an%20interview%20with%20Abubacker.html
  10. http://popularfrontindia.com/pp/node/234
  11. http://www.stateofkerala.in/kerala%20facts/kerala%20newspapers.php
  12. http://www.thejasepaper.com/
  13. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201505124192434279
  14. http://www.newindpress.com/NewsItems.asp?ID=IER20050813001335&Topic=0&Title=Kerala&Page=R
  15. "തേജസ് പത്രത്തിനെതിരേ തെളിവുകളുമായി സർക്കാർ" (പത്രലേഖനം). മലയാളം.വൺഇന്ത്യ (ഭാഷ: മലയാളം). 2014 ഫെബ്രുവരി 11. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-11 08:48:11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 11. 
  16. "പോപ്പുലർ ഫ്രണ്ട് 'മതമൗലികവാദം' പ്രചരിപ്പിക്കുന്നെന്ന് സർക്കാർ" (പത്രലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). 2014 ഫെബ്രുവരി 11. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-10 23:03:14-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 11. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"https://ml.wikipedia.org/w/index.php?title=തേജസ്‌_ദിനപ്പത്രം&oldid=2522154" എന്ന താളിൽനിന്നു ശേഖരിച്ചത്