ജെ.എം.ജി. ലെ ക്ലെസിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ.എം.ജി. ലെ ക്ലെസ്യോ Nobel prize medal.svg
Jean-Marie Gustave Le Clézio-press conference Dec 06th, 2008-2.jpg
ജനനം (1940-04-13) 13 ഏപ്രിൽ 1940 (വയസ്സ് 78)
നീസ്, ഫ്രാൻസ്
ദേശീയത ഫ്രെഞ്ച്
പൗരത്വം ഫ്രെഞ്ച്
മൗറീഷ്യൻ
തൊഴിൽ സാഹിത്യകാരൻ
അദ്ധ്യാപകൻ
പുരസ്കാര(ങ്ങൾ) സാഹിത്യത്തിനുള്ള നോബൽ സമ്മാനം
2008
രചനാകാലം 1963 മുതൽ
രചനാ സങ്കേതം നോവൽ, ചെറുകഥ, ഉപന്യാസം, വിവർത്തനം
വിഷയം നാട്കടത്തൽ,
കുടിയേറ്റം,
ബാല്യം,
പരിസ്ഥിതി വിജ്ഞാനം
പ്രധാന കൃതികൾ Le Procès-Verbal,
Désert
സ്വാധീനിച്ചവർ യൂക്ലിഡെസ് ദ കുൻഹ,
റോബർട്ട് ലൂയി സ്റ്റീവൻസൺ

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമാണ് ജെ.എം.ജി. ലെ ക്ലെസ്യോ. 1943 ഏപ്രിൽ 13നു ഫ്രാൻസിലെ നീസിൽ ജനിച്ചു. 'ഴീൻ മാരീ ഗുസ്താവ് ലെ ക്ലെസ്യോ' എന്നാണ് പൂർണ്ണ നാമം. 2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.[1]

ജീവിതരേഖ[തിരുത്തുക]

മെക്സിക്കോയിൽ രണ്ടു വർഷം പട്ടാളസേവനം ചെയ്തു . ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തിയോഫ്രേസ്റ്റ് റെനോഡോട്ട് പുരസ്കാരം നേടിക്കൊടുത്ത ആദ്യനോവൽ Le Proces Verbal (1963) പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 1980ൽ ഡെസേർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയങ്കരനായി. [2]

കൃതികൾ[തിരുത്തുക]

നോവലുകളും ഉപന്യാസങ്ങളും ചെറുകഥകളും വിവർത്തനങ്ങളുമായി മുപ്പതോളം പുസ്തകങ്ങൾ ലെ ക്ലെസിയോ രചിച്ചിട്ടുണ്ട്.

  • ദ ഇൻട്രോഗേഷൻ
  • ദ ഫ്ലഡ്,
  • വാണ്ടറിംഗ് സ്റ്റാർ
  • ദ ബുക്ക് ഓഫ് ഫ്ലൈറ്റ്സ്: ആൻ അഡ്വഞ്ചർ സ്റ്റോറി
  • ദ പ്രോസ്പെക്ടർ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ .

പുരസ്കാരങ്ങൾ[തിരുത്തുക]

  • നോബൽ സമ്മാനം (2008)

അവലംബം[തിരുത്തുക]

  1. "2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം". Nobelprize.org. ശേഖരിച്ചത് 2013 ജൂലൈ 26. 
  2. http://www.chintha.com/node/62493

പുറം കണ്ണികൾ[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=ജെ.എം.ജി._ലെ_ക്ലെസിയോ&oldid=2746683" എന്ന താളിൽനിന്നു ശേഖരിച്ചത്