മോ യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
莫言
മോ യാൻ
MoYan Hamburg 2008.jpg
മോ യാൻ 2008 ൽ
ജനനം (1955-02-17) 17 ഫെബ്രുവരി 1955 (വയസ്സ് 63)
Gaomi, Shandong, China
ദേശീയത ചൈന
തൊഴിൽ സാഹിത്യകാരൻ
പുരസ്കാര(ങ്ങൾ) Nobel Prize in Literature
2012
തൂലികാനാമം Mo Yan
രചനാകാലം 1981 – present
പ്രധാന കൃതികൾ Red Sorghum,
The Republic of Wine,
Life and Death Are Wearing Me Out
സ്വാധീനിച്ചവർ Lu Xun, Gabriel García Márquez, William Faulkner, Gustave Flaubert, James Joyce[1]
മോ യാൻ
Traditional Chinese: 管謨業
Simplified Chinese: 管谟业

2012-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാൻ എന്ന തൂലികാനാമത്തിലെഴുതുന്ന ഗുവാൻ മോയെ (ജനനം: 1955 ഫെബ്രുവരി 7)[2]. ചൈനീസ് പൗരത്വവുമായി ചൈനയിൽത്തന്നെ താമസിക്കുന്ന ഒരാളെത്തേടി ചരിത്രത്തിലാദ്യമായാണ് സാഹിത്യ നൊബേലെത്തുന്നത്. ചൈനീസ് വംശജനായ ഗാവോ സിങ്ജിയാന് രണ്ടായിരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരനായിരുന്നു.[3]'മിണ്ടിപ്പോകരുത്' എന്നാണ് മോ യാൻ എന്ന തൂലികാനാമത്തിനർഥം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പല കൃതികളും നിരോധിക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഷാൻഡോങ് പ്രവിശ്യയിലെ ഗവോമിയിൽ കർഷക കുടുംബത്തിൽ 1955 ഫിബ്രവരി 17-നാണ് മോ പിറന്നത്. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് സ്‌കൂൾ പഠനം നിലച്ചു. എണ്ണക്കമ്പനിയിൽ തൊഴിലാളിയായി. കാലിമേച്ചു. പട്ടിണിയും പരിവട്ടവുമായിരുന്നു അക്കാലം. ആ അനുഭവങ്ങളും കടുത്ത ഏകാന്തതയുമാണ് രചനയ്ക്ക് വിഭവങ്ങൾ തന്നതെന്ന് അനുസ്മരിച്ചിട്ടുണ്ട് അദ്ദേഹം.

നാട്ടിലെ അഴിമതിയും സാമൂഹിക അപചയവും ഗ്രാമീണ ജീവിതവും വിഷയമാകുന്ന അദ്ദേഹത്തിന്റെ കൃതികൾ ലൈംഗികതയുടെ തുറന്ന ചിത്രീകരണത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഭ്രമാത്മകതയും കറുത്ത ഹാസ്യവുമുണ്ട് മിക്ക രചനകളിലും.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പി.എൽ.എ.) അംഗമായിരിക്കെ എഴുത്ത് തുടങ്ങിയയാളാണ്. ആദ്യത്തേത് ചെറുകഥയായിരുന്നു. 1987-ൽ പുറത്തുവന്ന 'റെഡ് സോർഗം: എ നോവൽ ഓഫ് ചൈന' അദ്ദേഹത്തെ അന്താരാഷ്ട്ര പ്രസിദ്ധനാക്കി. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ കർഷകർ അനുഭവിച്ച ദുരന്തങ്ങളുടെ ചിത്രീകരണമായിരുന്നു നോവൽ. ഇത് പിന്നീട് ഇതേ പേരിൽ സിനിമയായി. '88-ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ 'ഗോൾഡൻ ബെയർ' പുരസ്‌കാരം നേടി. 'റിപ്പബ്ലിക് ഓഫ് വൈൻ', 'ലൈഫ് ആൻഡ് ഡെത്ത് ആർ വിയറിങ് മി ഔട്ട്', 'ബിഗ് ബ്രെസ്റ്റ്‌സ് ആൻഡ് വൈഡ് ഹിപ്‌സ്' എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. നോവലുകളും ചെറുകഥകളും നോവല്ലകളും രചിച്ചിട്ടുണ്ട്.

1995-ൽ പുറത്തിറങ്ങിയ 'ബിഗ് ബ്രെസ്റ്റ്‌സ് ആൻഡ് വൈഡ് ഹിപ്‌സ്' ലൈംഗിക ഉള്ളടക്കത്തിന്റെ പേരിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പ്രദായിക പാതയിൽ നിന്ന് വിട്ട് വർഗസമരത്തെ ചിത്രീകരിച്ചതിന്റെ പേരിലും വിവാദമായി. പി.എൽ.എ.യുടെ നിർബന്ധത്താൽ പുസ്തകംപിൻവലിക്കേണ്ടി വന്നു. പക്ഷേ, ഇതിന്റെ അനധികൃത പതിപ്പുകൾ പുറത്തുവന്നുകൊണ്ടിരുന്നു. പത്തുവർഷത്തിനുശേഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് 'മാൻ ഏഷ്യൻ ലിറ്റററി പ്രൈസ്' ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • 'റെഡ് സോർഗം: എ നോവൽ ഓഫ് ചൈന'
  • 'റിപ്പബ്ലിക് ഓഫ് വൈൻ'
  • 'ലൈഫ് ആൻഡ് ഡെത്ത് ആർ വിയറിങ് മി ഔട്ട്'
  • 'ബിഗ് ബ്രെസ്റ്റ്‌സ് ആൻഡ് വൈഡ് ഹിപ്‌സ്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാഹിത്യത്തിനുള്ള നോബൽ സമ്മാനം
  • മാൻ ഏഷ്യൻ ലിറ്റററി പ്രൈസ്'

വിമർശനങ്ങൾ[തിരുത്തുക]

ഭരണകൂടത്തിന്റെ തോഴനാണ് മോയെന്ന് വിമർശിക്കുന്നവരുണ്ട്. എന്നാൽ, ഭരണകൂടത്തോട് കലഹിക്കാതെ അതിനെ വിമർശിക്കുകയാണ് മോയെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. മോ യാൻ എന്ന തൂലികാനാമം തന്നെ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള എതിർപ്പിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടുന്നു അവർ. ചിലർ തെരുവിൽ ഒച്ചവെക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ, മുറിയിലിരുന്ന് സാഹിത്യത്തെ അഭിപ്രായപ്രകടനത്തിനുള്ള ആയുധമാക്കുകയാണ് എന്റെ രീതി എന്നാണ് വിമർശകർക്ക് മോ നൽകുന്ന മറുപടി.

അവലംബം[തിരുത്തുക]

  1. Inge, M. Thomas (June 2000). "Mo Yan Through Western Eyes". World Literature Today: 501–507.  Unknown parameter |month= ignored (സഹായം)
  2. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 766. 2012 ഒക്ടോബർ 29. ശേഖരിച്ചത് 2013 മെയ് 15. 
  3. http://www.mathrubhumi.com/online/malayalam/news/story/1878161/2012-10-12/world

പുറം കണ്ണികൾ[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=മോ_യാൻ&oldid=2781468" എന്ന താളിൽനിന്നു ശേഖരിച്ചത്