തോമസ് മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തോമസ് മാൻ
Thomas Mann 1937.jpg
തോമസ് മാൻ 1937ൽ
ജനനം1875 ജൂൺ 6(1875-06-06)
Lübeck, Germany
മരണം1955 ഓഗസ്റ്റ് 12(1955-08-12) (പ്രായം 80)
Zurich, Switzerland
തൊഴിൽNovelist, short story writer, essayist
പുരസ്കാര(ങ്ങൾ)Nobel Prize in Literature
1929
രചനാകാലം1896–1954
രചനാ സങ്കേതംNovel, novella, Bildungsroman, historical novel, picaresque
പ്രധാന കൃതികൾBuddenbrooks, The Magic Mountain, Death in Venice
സ്വാധീനിച്ചവർDostoevsky, Stirner, Fontane, Freud, J.P. Jacobsen, Goethe, Hesse, Hoffmann, Jung, Lessing, Luther, Nietzsche, Poe, Schlegel, Schopenhauer, Wagner, Schoenberg, August von Platen-Hallermünde, Grimmelshausen, Heinrich Mann, Melville
സ്വാധീനിക്കപ്പെട്ടവർHesse, Sontag, Lukács, Adorno, Kafka, Heinrich Mann, Klaus Mann, Tuten, Pamuk, Campbell, Houellebecq, Böll, Stevens
ഒപ്പ്
Thomas Mann signature.svg

പോൾ തോമസ് മാൻ (ജനനം - 1875 ജൂൺ 6 , മരണം - 1955 ഓഗസ്റ്റ് 12) ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമാണ്. തന്റെ ബിംബാത്മകവും പലപ്പോഴും വിരോധാഭാസാത്മകവുമായ നോവലുകളുടെ ശേഖരത്തിനും നീണ്ട കഥകൾക്കും പുകൾപെറ്റ അദ്ദേഹം ഒരു എഴുത്തുകാരന്റെയും ചിന്തകന്റെയും മനസ്സിലേക്ക് വെളിച്ചം വീശുന്നതിൽ പ്രശസ്തനാണ്. യൂറോപ്പിന്റെയും ജർമ്മനിയുടെയും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആത്മാവിനെ വിശകലനം ചെയ്യുന്നതിൽ അഗ്രഗണ്യനായ അദ്ദേഹം നവീകരിച്ച ബൈബിൾ കഥകളും ജർമ്മൻ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെൻ‌ഹോവെർ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളിൽ ഉപയോഗിച്ചു.

സാഹിത്യ സൃഷ്ടികൾ[തിരുത്തുക]

1929-ൽ മാനിനു അദ്ദേഹത്തിന്റെ ബുഡെൻബ്രൂക്സ് (1901), ദ മാജിക് മൗണ്ടൻ(1924) എന്നീ കൃതികൾക്കും ഒട്ടനവധി ചെറുകഥകൾക്കും ഉള്ള അംഗീകാരമായി സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ബുഡൻബ്രൂക്സ് ലൂബെക്കിലെ ഒരു കച്ചവട കുടുംബത്തിന്റെ മൂന്നു തലമുറകളിലൂടെയുള്ള പതനത്തിന്റെ കഥപറയുന്നു. ഇത് മാന്റെ തന്നെ കുടുംബത്തിനെ ആസ്പദമാക്കിയുള്ളതാണ്. ദ് മാജിക് മൗണ്ടൻ ക്ഷയരോഗം ബാധിച്ച തന്റെ മാതുലനെ (കസിൻ) കാണുവാൻ യാത്രചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥിയുടെ കഥപറയുന്നു. ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ച ഈ വിദ്യാർത്ഥി പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുന്നു. അദ്ദേഹം ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ മാൻ അനാവരണം ചെയ്യുന്നു. മറ്റു പ്രധാന സൃഷ്ടികളിൽ ‘ലോട്ടേ വീമാ‍റിൽ‘ (1939), (ഈ പുസ്തകത്തിൽ ഗോയ്ഥെയുടെ ‘ചെറുപ്പക്കാരനായ വെർതെറിന്റെ ദുഃഖങ്ങൾ‘ എന്ന നോവലിന്റെ ലോകത്തേക്ക് വായനക്കാരനെ നയിക്കുന്നു), ‘ഡോക്ടർ ഫൌസ്റ്റസ്’ (അഡ്രിയാൻ ലെവെർകുഹ്ൻ എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലൂടെ രണ്ടാം ലോകമഹായുദ്ധത്തിലേക്കു പ്രവേശിക്കുന്ന ജർമ്മനിയുടെ സാംസ്കാരിക അധഃപതനത്തിന്റെ കഥപറയുന്നു), ‘ഫെലിക്സ് ക്രുള്ളിന്റെ കുമ്പസാരങ്ങൾ’ (മാനിന്റെ അപൂർണ്ണ നോവൽ) എന്നിവ ഉൾപ്പെടുന്നു.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ"https://ml.wikipedia.org/w/index.php?title=തോമസ്_മാൻ&oldid=2156995" എന്ന താളിൽനിന്നു ശേഖരിച്ചത്