ദാരിയോ ഫോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dario Fo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dario Fo
Dario Fo in Cesena
Dario Fo in Cesena
ജനനം(1926-03-24)24 മാർച്ച് 1926
Leggiuno Sangiano, Varese, Italy
മരണം13 ഒക്ടോബർ 2016(2016-10-13) (പ്രായം 90)
Milan, Italy
OccupationPlaywright, actor, director, composer
PeriodPost-war era
GenreDrama
SubjectAbortion, assassinations, conspicuous consumption, corruption, drug addiction, European history, mechanisation, organised crime, power, racism, Roman Catholic theology, sexism, war
Notable worksThe Virtuous Burglar
Archangels Don't Play Pinball
Mistero Buffo
Accidental Death of an Anarchist
Can't Pay? Won't Pay!
Trumpets and Raspberries
Elizabeth: Almost by Chance a Woman
The Pope and the Witch
Notable awardsNobel Prize in Literature
1997
Spouse
(m. 1954; died 2013)
ChildrenJacopo Fo
ഉയരം1.87 മീ (6 അടി 1 12 ഇഞ്ച്)
Signature
Website
www.dariofo.it


1997 ലെ സാഹിത്യ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ നാടകകൃത്തും, നടനും, സംവിധായകനുമാണ് ദാരിയോ ഫോ. ഇറ്റലിയിലെ സാൻ ഗിയാനോയിൽ ജനിച്ചു.(ജ:24 മാർച്ച് 1926 – 13 ഒക്ടോ: 2016) റേഡിയോയിലും ടെലിവിഷനിലും ജോലിനോക്കിയ ശേഷം 1959 ൽ ഭാര്യ ഫ്രാങ്ക റാമേയോടു ചേർന്ന് നാടക കമ്പനി ആരംഭിച്ചു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ ഉന്നതി ലക്ഷ്യമാക്കി ലോകപ്രശസ്തങ്ങളായ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. ഗൂഢഹാസ്യവും ആക്ഷേപഹാസ്യവും ഒരു പോലെ സമന്വയിപ്പിച്ച് അനീതിക്കെതിരെ ശബ്ദമുയർത്തുന്ന നിരവധി നാടകങ്ങൾ രചിച്ചു. വലതുപക്ഷ തീവ്രവാദികൾ നടത്തുന്ന ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ആക്‌സിഡന്റൽ ഡെത്ത് ഒഫ് ആൻ അനാർക്കിസ്റ്റ് പ്രധാനകൃതിയാണ്[1] വീ കാണ്ട് പേ, വീ വോണ്ട് പേ, ഫീമെയിൽ പാർട്ട്‌സ് ഇവയാണ് പ്രശസ്തങ്ങളായ കൃതികൾ. നിശിതമായ ജീവിത വിമർശനമാണ് ദാരിയോയുടെ കല. പാരമ്പര്യത്തിൽ നിന്നും പഴമയിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്നത് അദ്ദേഹത്തിന്റെ കലാതന്ത്രത്തിന്റെ പ്രത്യേകതയാണ്. ഭാര്യയോടു ചേർന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച കൃതികൾ അടുത്ത കാലത്ത് രചിച്ചു തുടങ്ങി.

പുറംകണ്ണികൾ[തിരുത്തുക]

  1. ,Mitchell 1999, p. 3
"https://ml.wikipedia.org/w/index.php?title=ദാരിയോ_ഫോ&oldid=3797733" എന്ന താളിൽനിന്ന് ശേഖരിച്ചത്