നെല്ലി സാഷ്
നെല്ലി സാഷ് | |
---|---|
ജനനം | Leonie Sachs 10 ഡിസംബർ 1891 Schöneberg, Germany |
മരണം | 12 മേയ് 1970 Stockholm, Sweden | (പ്രായം 78)
തൊഴിൽ | Poet, Playwright |
ദേശീയത | German |
അവാർഡുകൾ | Nobel Prize in Literature 1966 |
കയ്യൊപ്പ് |
1966-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ സാഹിത്യകാരിയാണ് ലിയോണി നെല്ലി സാഷ് (10 ഡിസംബർ 1891 – 12 മേയ് 1970) ജൂതവംശജർക്കു നേടിടേണ്ടി വന്ന യാതനകൾ അവരുടെ കവിതകളിലും നാടകങ്ങളിലും പ്രതിഫലിക്കുന്നു. ഷിമുവെൽ ആഗ്നനോടൊപ്പമാണ് നെല്ലി ഈ പുരസ്കാരം പങ്കിട്ടത്.
ജീവിതരേഖ
[തിരുത്തുക]ബെർളിനിലെ ഷോൺബെർഗിലാണ് നെല്ലി സാഷ് ജനിച്ചതൂം വളർന്നതും. ജൂതവിരോധം ആളിക്കത്തിയപ്പോൾ, 1940-ൽ അമ്പതു വയസ്സുകാരിയായ നെല്ലി സാഷ് അമ്മയോടൊപ്പം സ്വീഡനിലേക്ക് രക്ഷപ്പെട്ട് സ്റ്റോക്ഹോമിൽ താമസമാരംഭിച്ചു. സുഹൃത്തായിരുന്ന സെല്മാ ലോഗേർലെവ് ആണ് ഈ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. സ്വീഡനിലെത്തിയശേഷമാണ് നെല്ലിയുടെ സാഹിത്യജീവിതം ആരംഭിച്ചത്. . [1] കാൻസർ രോഗം ബാധിച്ച് 1970-ൽ നിര്യാതയായി.
ശ്രദ്ധേയമായ ചില കൃതികൾ
[തിരുത്തുക]- പുരാവൃത്തങ്ങളും കഥകളും 1921
- മരണഗൃഹത്തിൽ 1947
- നക്ഷത്ര ഗ്രഹണം 1949
- ഏലി- ഇസ്രേലിന്റെ യാതനകളെക്കുറിച്ചുളള വ്യംഗനാടകം 1951
- ആർക്കുമേറെ അറിയില്ല.... 1957
- അനന്തതയിലേക്കുളള യാത്ര-1961
- അന്വേഷകർ- 1966
അവലംബം
[തിരുത്തുക]
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
---|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |
[[വർഗ്ഗം::ഇരുപതാം നൂറ്റാണ്ടിലെ ജർമ്മനിയിലെ വനിതാ എഴുത്തുകാർ]]