ജർഹാർട്ട് ഹോപ്ട്ട്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജർഹാർട്ട് ഹോപ്ട്ട്മാൻ
G Hauptmann.jpg
Occupationനാടകകൃത്ത്
Nationalityജെർമൻ
Literary movementNaturalism
Notable worksThe Weavers, Die Ratten
Notable awardsസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1912

ജർഹാർട്ട് ഹോപ്ട്ട്മാൻ (Gerhart Johann Robert Hauptmann), 1912-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് (ജനനം: 1862 നവംബർ 15- മരണം: 1946 ജൂൺ 6). നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന എന്നിവയാണ് പ്രധാന രചനകൾ.

ചരിത്രം, മനഃശാസ്ത്രം, മതം, ദർശനം, എന്നിവയിലും ഉപനിഷത്തുക്കളിലും ഖുർആനിലും ബുദ്ധമത ദർശനങ്ങളിലും അവഗാഹമുണ്ടായിരുന്ന ഹോപ്ട്ട്മാൻ നാടകം, കഥ, കവിത, മഹാകാവ്യം എന്നീ വിഭാഗങ്ങളിലായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റിക് രീതിയോടൊപ്പം സർറിയലിസ്റ്റിൿ, റൊമാന്റിക് രീതികളും അദ്ദേഹം രചനകളിൽ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ദാരിദ്ര്യത്തിൽ പെട്ടുഴലുന്നവരുടെയും ജീവിത സമസ്യകളാണ് മിക്ക നാടകങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നത്.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


"https://ml.wikipedia.org/w/index.php?title=ജർഹാർട്ട്_ഹോപ്ട്ട്മാൻ&oldid=3130844" എന്ന താളിൽനിന്ന് ശേഖരിച്ചത്