വില്യം ഫോക്നർ
വില്യം ഫോക്നർ | |
---|---|
ജനനം | വില്യം കത്ത്ബെർട്ട് ഫോക്നർ സെപ്റ്റംബർ 25, 1897 New Albany, Mississippi, U.S. |
മരണം | ജൂലൈ 6, 1962 Byhalia, Mississippi, U.S. | (പ്രായം 64)
ഭാഷ | English |
ദേശീയത | American |
Period | 1919–1962 |
ശ്രദ്ധേയമായ രചന(കൾ) | The Sound and the Fury As I Lay Dying Light in August Absalom, Absalom! A Rose for Emily |
അവാർഡുകൾ | Nobel Prize in Literature 1949 Pulitzer Prize for Fiction 1955, 1963 |
പങ്കാളി | Estelle Oldham (1929–1962) |
കയ്യൊപ്പ് |
വില്യം കുത്ബർട്ട് ഫോക്നർ (ജനനം - 1897 സെപ്റ്റംബർ 25, മരണം - 1962 ജൂൺ 6) അമേരിക്കയിലെ മിസിസിപ്പിയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹെമിംഗ്‌വേ കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. ജെയിംസ് ജോയ്സ്, വിർജിനിയ വുൾഫ്, മാർസൽ പ്രൌസ്റ്റ്, തോമസ് മാൻ എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന 1930-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.
ജീവചരിത്രം
[തിരുത്തുക]വില്ല്യം ഫോക്നർ 1897 സെപ്തംബർ 25- ന് മിസിസിപ്പിയിലെ ന്യൂ അൽബാനിയിലാണ് ജനിച്ചത്. പിതാവ് മറി ഫാക്കറും മാതാവ് മൗഡ് ബട്ലറുമാണ്. 1929-ൽ എസ്റ്റല്ലേ ഓൾഡ്ഹാമിനെ വിവാഹം കഴിച്ചു. 1962 ജൂലൈ 6-ന് തന്റെ 64-ത്തെ വയസ്സിൽ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- ദി സൗണ്ട് &ഫ്യൂറി
- ആസ് ഐ ലൈക്ക് ഡൈയിംഗ്
- സാങ്ച്വറി,
- അബ്സലെം
- ലൈറ്റ് ഇൻ ഓഗസ്റ്റ്
- ദി മാർബിൾ ഫോൻ
- അബ്സലെം!, എ റോസ് ഫോർ എമിലി തുടങ്ങിയവയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]നോബൽ പുരസ്കാരം(1949), പുലിറ്റ്സർ പുരസ്കാരം, നാഷണൽ ബുക്ക് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ [1]."The two great men in my time were Mann and Joyce. You should approach Joyce's Ulysses as the illiterate Baptist preacher approaches the Old Testament: with faith."
- ↑ 2.0 2.1 2.2 2.3 2.4 [2]."No, the books I read are the ones I knew and loved when I was a young man and to which I return as you do to old friends: the Old Testament, Dickens, Conrad, Cervantes, Don Quixote—I read that every year, as some do the Bible. Flaubert, Balzac—he created an intact world of his own, a bloodstream running through twenty books—Dostoyevsky, Tolstoy, Shakespeare. I read Melville occasionally."
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950) |
---|
1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ |
- Pages using Infobox writer with unknown parameters
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (1926-1950)
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1897-ൽ ജനിച്ചവർ
- 1962-ൽ മരിച്ചവർ
- സെപ്റ്റംബർ 25-ന് ജനിച്ചവർ
- ജൂൺ 6-ന് മരിച്ചവർ
- നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ
- അമേരിക്കൻ നോവലെഴുത്തുകാർ
- അമേരിക്കൻ കഥാകൃത്തുക്കൾ
- പുലിറ്റ്സർ പുരസ്കാര ജേതാക്കൾ