പീറ്റർ ഹാൻഡ്‌കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'പീറ്റർ ഹാൻഡ്‌കെ
Handke in 2006
Handke in 2006
ജനനം (1942-12-06) 6 ഡിസംബർ 1942  (80 വയസ്സ്)
Griffen, Austria
OccupationNovelist, playwright
NationalityAustrian
Notable worksപെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത, Slow Homecoming
Notable awardsNobel Prize Literature (2019)
Signature

ഓസ്ട്രിയൻ നോവലിസ്റ്റും, നാടകകൃത്തും, വിവർത്തകനുമാണ് പീറ്റർ ഹാൻഡ്‌കെ (ജനനം: 6 ഡിസംബർ 1942). [1] 2019 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. [2] പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഒരു ബാങ്ക് ഗുമസ്തന്റെ മകനായി 1942ൽ ഓസ്ട്രിയയിലെ ഗ്രിഫെനിലാണ് പീറ്റർ ഹാൻഡ്‌കെ ജനിച്ചത്. [3] ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ തനത് ജർമ്മൻ ഭാഷാ എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. [4] 1961 മുതൽ 1965 വരെ ഗ്രാസ് സർവകലാശാലയിൽ നിയമം പഠിക്കുകയും അവന്റ്-ഗാർഡ് എന്ന സാഹിത്യ മാസികയ്ക്ക് കൈയ്യെഴുത്തുപ്രതികൾ എഴുതി നൽകുകയും ചെയ്തു.

രചനാ രീതി[തിരുത്തുക]

പരമ്പരാഗത ഇതിവൃത്തവും സംഭാഷണവും കഥാപാത്രങ്ങളും ഇല്ലാത്ത നിരവധി നാടകങ്ങൾ പീറ്റർ ഹാൻഡ്‌കെ രചിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ പ്രധാന നാടകമായ 'പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു' എന്നതിലൂടെ ഒരു പാരമ്പര്യ നിരാകരണവാദിയായ നാടകകൃത്ത് എന്ന നിലയിൽ അദ്ദേഹം പൊതുജനശ്രദ്ധ പിടിച്ചുപറ്റി. ഇതിൽ നാല് അഭിനേതാക്കൾ നാടകത്തിന്റെ സ്വഭാവം ഒരു മണിക്കൂറോളം വിശകലനം ചെയ്യുകയും തുടർന്ന് പ്രേക്ഷകരെ അപമാനിക്കുകയും നാടകത്തിന്റെ “പ്രകടനത്തെ” പ്രശംസിക്കുകയും ചെയ്യുന്നു. ജനക്കൂട്ടത്തിൽ നിന്ന് വ്യത്യസ്‌ത പ്രതികരണങ്ങൾ ഉളവാക്കുന്ന തന്ത്രമായി ഇതിനെ കണക്കാക്കാം. ഹാൻഡ്‌കെയുടെ ആദ്യത്തെ മുഴുനീള നാടകമായ കാസ്പർ (1968) എന്നതിൽ ഹ്വസറിനെ സംസാരിക്കാൻ കഴിയാത്ത നിരപരാധിയായി ചിത്രീകരിക്കുന്നു.

ചെറുകഥകൾ, ഉപന്യാസങ്ങൾ, റേഡിയോ നാടകങ്ങൾ എന്നിവയും ഹാൻഡ്‌കെ എഴുതിയിട്ടുണ്ട്. സാധാരണ ഭാഷയും ദൈനംദിന യാഥാർത്ഥ്യവും അവയ്‌ക്കൊപ്പമുള്ള യുക്തിസഹമായ ക്രമവും മനുഷ്യനെ നിയന്ത്രിക്കുന്നതും മാരകവുമായ സ്വാധീനം ചെലുത്തുന്നുവെന്നും അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രധാന വിഷയം. [5]

ഹാൻഡ്കെയുടെ "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത' എന്ന നോവൽ എൻ.എസ്‌. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിൽ പരാമർശിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ


"https://ml.wikipedia.org/w/index.php?title=പീറ്റർ_ഹാൻഡ്‌കെ&oldid=3231222" എന്ന താളിൽനിന്ന് ശേഖരിച്ചത്