എൻ.എസ്‌. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

1948 -ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ.

കൃതികൾ[തിരുത്തുക]

പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾ ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങൾ, തിരുത്ത്‌, പര്യായകഥകൾ എന്നിവയാണ്. 2000-ത്തിൽ ആദ്യ നോവലായ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ പ്രസിദ്ധീകരിച്ചു[1].

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മപ്രഭാ പുരസ്കാരം[2] - 2010
  • കേരളസാഹിത്യ അക്കാദമി പുരസ്കാരം - ഹിഗ്വിറ്റ
  • മുട്ടത്തുവർക്കി പുരസ്കാരം
  • ഓടക്കുഴൽ പുരസ്കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി പുരസ്കാരം
  • പത്മരാജൻ പുരസ്കാരം.
  • കഥാ പ്രൈസ് -ദില്ലി

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 700. 2011 ജൂലൈ 25. ശേഖരിച്ചത് 2013 മാർച്ച് 23. 
  2. പത്മപ്രഭാ സാഹിത്യപുരസ്‌കാരം എൻ.എസ്.മാധവന്
"https://ml.wikipedia.org/w/index.php?title=എൻ.എസ്‌._മാധവൻ&oldid=1801045" എന്ന താളിൽനിന്നു ശേഖരിച്ചത്