എൻ.എസ്‌. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. S. Madhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ എസ് മാധവൻ
എൻ.എസ് മാധവൻ
എൻ.എസ് മാധവൻ
Occupationനോവലിസ്റ്റ്, ചെറുകഥാകൃത്ത്
Nationality ഇന്ത്യ
Genreനോവൽ, ചെറുകഥ
Subjectസാമൂഹികം
Notable awardsഓടക്കുഴൽ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം
Spouseഷീലാ റെഡ്ഡി
Childrenമീനാക്ഷി റെഡ്ഡി മാധവൻ

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. മലയാള മനോരമ പത്രത്തിൽ തത്സമയം എന്ന പംക്തി ഇദ്ദേഹം കൈകാര്യം ചെയ്യുന്നു.

ജീവിതരേഖ[തിരുത്തുക]

1948 -ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി[1]. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ.

കൃതികൾ[തിരുത്തുക]

കഥാസമാഹാരങ്ങൾ

നോവൽ

ലേഖനസമാഹാരം

പുരസ്കാരങ്ങൾ[തിരുത്തുക]

N S madhavan.JPG
  • പത്മപ്രഭാ പുരസ്കാരം[4] - 2010
  • കേരളസാഹിത്യ അക്കാദമി പുരസ്കാരം - ഹിഗ്വിറ്റ[5]
  • മുട്ടത്തുവർക്കി പുരസ്കാരം
  • ഓടക്കുഴൽ പുരസ്കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി പുരസ്കാരം
  • പത്മരാജൻ പുരസ്കാരം.
  • കഥാ പ്രൈസ് -ദില്ലി

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-23.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 700. 2011-07-25. ശേഖരിച്ചത് 2013-03-23.
  3. https://secure.mathrubhumi.com/books/essays/bookdetails/1039/puram-marupuram#.VdnW7IPSsww
  4. പത്മപ്രഭാ സാഹിത്യപുരസ്‌കാരം എൻ.എസ്.മാധവന് [പ്രവർത്തിക്കാത്ത കണ്ണി]
  5. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.


"https://ml.wikipedia.org/w/index.php?title=എൻ.എസ്‌._മാധവൻ&oldid=3772279" എന്ന താളിൽനിന്ന് ശേഖരിച്ചത്