ഉള്ളടക്കത്തിലേക്ക് പോവുക

സിഗ്രിഡ് ഉൺസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിഗ്രിഡ് ഉൺസെറ്റ്
ജനനം(1882-05-20)20 മേയ് 1882
കലുണ്ട്‌ബോർഗ്, ഡെൻമാർക്ക്
മരണം10 ജൂൺ 1949(1949-06-10) (67 വയസ്സ്)
ലില്ലെഹാമർ, നോർവേ
തൊഴിൽഎഴുത്തുകാരി
ദേശീയതനോർവീജിയൻ
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1928

സിഗ്രിഡ് ഉൺസെറ്റ് (20മേയ് 1882 – 10 ജൂൺ 1949), 1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ വനിതയായിരുന്നു.[1] തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ അവർ പുറം ലോകത്തിനു പരിചയപ്പെടുത്തി.

ഡെൻമാർക്കിൽ ജനിച്ച് നോർവേയിൽ വളർന്ന ഉൺസെറ്റിന്റെ ആദ്യ ചരിത്ര ഫിക്ഷൻ പുസ്തകങ്ങൾ 1907-ൽ പ്രസിദ്ധീകരിച്ചു. നാസി ജർമ്മനിയെയും നോർവേയിലെ ജർമ്മൻ അധിനിവേശത്തെയും എതിർത്തതിനാൽ 1940-ൽ അവർ നോർവേയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്തു, പക്ഷേ 1945-ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം അവർ തിരിച്ചെത്തി.

മധ്യകാലഘട്ടത്തിലെ നോർവേയിലെ ജീവിതത്തെക്കുറിച്ചുള്ള ഒരു നോവൽ ത്രയമായ ക്രിസ്റ്റിൻ ലാവ്രൻസ്ഡാറ്റർ ആണ് അവരുടെ ഏറ്റവും അറിയപ്പെടുന്ന കൃതി. ജനനം മുതൽ മരണം വരെയുള്ള ഒരു സ്ത്രീയുടെ അനുഭവങ്ങളെ ഇത് ചിത്രീകരിക്കപ്പെടുന്നു. 1920 നും 1922 നും ഇടയിൽ അതിന്റെ മൂന്ന് വാല്യങ്ങൾ പ്രസിദ്ധീകരിച്ചു.

പഠനത്തിൽ സിഗ്രിഡിന് വലിയ താത്പര്യമില്ലാതിരുന്നു. മാതാപിതാക്കൾ നിരീശ്വരവാദികളായിരുന്നതിനാൽ സിഗ്രിഡിന്റെ ചായ്വും ഈ ഭാഗത്തേക്കു തന്നേയായിരുന്നു. പക്ഷേ വിവാഹവും ആഗോളയുദ്ധവും സിഗ്രിഡിന്റെ മതചിന്തയിൽ മാറ്റങ്ങൾ വരുത്തി. 1924-ൽ റോമൻ കത്തോലിക്കാസഭയിൽ ചേർന്നു. ഇത് പല ബുദ്ധിമുട്ടുകൾക്കും കാരണമായി.[2] 1940-ൽ ജർമനി നോർവേയെ ആക്രമിച്ചപ്പോൾ സിഗ്രിഡ് അമേരിക്കയിൽ അഭയം തേടി. യുദ്ധാനന്തരം നോർവേയിലേക്ക് തിരിച്ചെത്തി. 1949- അറുപത്തിയേഴാമത്തെ വയസ്സിൽ മൃതിയടഞ്ഞു. മുപ്പതിലധികം കൃതികൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]
ബാലികയായ ഉൺസെറ്റ്.

1882 മെയ് 20 ന് ഡെന്മാർക്കിലെ കാലുന്ദ്ബോഗ് എന്ന ചെറുപട്ടണത്തിൽ അമ്മ ഷാർലറ്റ് അണ്ട്സെറ്റിന്റെ (1855–1939, മുമ്പ്, അന്ന മരിയ ഷാർലറ്റ് ഗൈത്ത്) ബാല്യകാല ഭവനത്തിലാണ് സിഗ്രിഡ് ജനിച്ചത്. നോർവീജിയൻ പുരാവസ്തു ഗവേഷകനായ ഇംഗ്വാൾഡ് മാർട്ടിൻ അണ്ട്സെറ്റ് (1853–1893) ആയിരുന്നു അവരുടെ പിതാവ്. മാതാപിതാക്കളുടെ മൂന്ന് പെൺമക്കളിൽ മൂത്തവളായിരുന്നു സിഗ്രിഡ് ഉൺസെറ്റ്. അവർക്ക് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം പിന്നീട് നോർവേയുടെ തലസ്ഥാനമായ ഓസ്ലൊയിലേക്ക് താമസം മാറ്റി.[3] നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലാണ് ( ക്രിസ്റ്റ്യാനിയ, എന്ന് 1925 വരെ അറിയപ്പെട്ടിരുന്നു) അവർ വളർന്നത്. 1884 ജൂലൈയിൽ കുടുംബം അവിടേയക്ക് താമസം മാറി. അവർക്ക് 11 വയസ്സ് പ്രായമുള്ളപ്പോൾ, ദീർഘകാല അസുഖത്തെ തുടർന്ന് 40 ആം വയസിൽ പിതാവ് മരിച്ചു.[4]

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം ഉൺസെറ്റിന് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എന്ന പ്രതീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. ഒരു വർഷത്തെ സെക്രട്ടേറിയൽ കോഴ്സിന് ശേഷം 16 വയസ്സുള്ളപ്പോൾ ക്രിസ്റ്റ്യാനിയയിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ സെക്രട്ടറിയായി ജോലി ലഭിച്ചു. പത്ത് വർഷം ആ സ്ഥാനത്ത് അവർ തുടർന്നു.[5][6] ആ ജോലി തനിക്ക് വെറുപ്പായിരുന്നുവെന്ന് പിന്നീട് അവർ പറഞ്ഞു.[7]

1907-ൽ നോർവീജിയൻ എഴുത്തുകാരുടെ യൂണിയനിൽ ചേർന്ന അവർ 1933 മുതൽ 1935 വരെ അതിന്റെ സാഹിത്യ കൗൺസിലിന്റെ മേധാവിയായി പ്രവർത്തിക്കുകയും ഒടുവിൽ 1935 മുതൽ 1940 വരെ യൂണിയന്റെ ചെയർവുമണായി സേവനമനുഷ്ഠിക്കുകയും ചെയ്തു.[8]

എഴുത്ത്

[തിരുത്തുക]

ഓഫീസ് ജോലിയിൽ ഏർപ്പെട്ടിരിക്കെ, ഉൺസെറ്റ് എഴുതുകയും പഠിക്കുകയും ചെയ്തു. നോർഡിക് മധ്യകാലഘട്ടത്തിലെ ഒരു നോവൽ എഴുതാൻ ആദ്യമായി ശ്രമിച്ചപ്പോൾ അവൾക്ക് 16 വയസ്സായിരുന്നു. മധ്യകാല ഡെൻമാർക്ക് പശ്ചാത്തലമാക്കിയ ഒരു ചരിത്ര നോവലായ കൈയെഴുത്തുപ്രതി, അവൾക്ക് 22 വയസ്സുള്ളപ്പോൾ തന്നെ തയ്യാറായിരുന്നു. പക്ഷേ പ്രസിദ്ധീകരണശാല അത് നിരസിച്ചു.

എന്നിരുന്നാലും, രണ്ട് വർഷത്തിന് ശേഷം, ആദ്യത്തേതിനേക്കാൾ വളരെ കുറച്ച് വലിപ്പം മാത്രമുള്ള, കേവലം 80 പേജുകൾ മാത്രമുള്ള മറ്റൊരു കൈയെഴുത്തുപ്രതി പൂർത്തിയാക്കി., അത്. മധ്യകാലഘട്ടത്തെ മാറ്റിവെച്ച്, സമകാലിക ക്രിസ്റ്റ്യാനിയയിലെ മധ്യവർഗ പശ്ചാത്തലമുള്ള ഒരു സ്ത്രീയുടെ യാഥാർത്ഥ്യബോധമുള്ള വിവരണമാണ് അവർ രചിച്ചത്. ഈ പുസ്തകവും പ്രസാധകർ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട് അംഗീകരിക്കപ്പെട്ടു. ഫ്രൂ മാർട്ട ഔലി എന്നു പേരിട്ട ഈ പുസ്തകത്തിന്റെ പ്രധാന കഥാപാത്രത്തിന്റെ പ്രാരംഭ വാചകമായ "ഞാൻ എന്റെ ഭർത്താവിനോട് അവിശ്വസ്തത കാണിച്ചു" എന്ന വാക്കുകൾ വായനക്കാരെ അപകീർത്തിപ്പെടുത്തുന്നുവെന്ന് വിമർശിക്കപ്പെട്ടു.

അങ്ങനെ, 25-ാം വയസ്സിൽ, സമകാലിക പശ്ചാത്തലത്തിൽ, വ്യഭിചാരം പ്രമേയമാക്കിയ ഒരു ചെറിയ റിയലിസ്റ്റിക് നോവലിലൂടെയാണ് ഉൺസെറ്റ് സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. അത് ഒരു കോളിളക്കം സൃഷ്ടിച്ചുവെങ്കിലും നോർവേയിലെ ഒരു വാഗ്ദാനമായ യുവ എഴുത്തുകാരിയായി അവൾ സ്വയം വിലയിരുത്തപ്പെട്ടു. 1919 വരെയുള്ള വർഷങ്ങളിൽ, സമകാലിക ക്രിസ്റ്റ്യാനിയ പശ്ചാത്തലമാക്കി നിരവധി നോവലുകൾ ഉൺസെറ്റ് പ്രസിദ്ധീകരിച്ചു. 1907 മുതൽ 1918 വരെയുള്ള കാലഘട്ടത്തിലെ അവരുടെ സമകാലിക നോവലുകൾ ആ നഗരത്തെയും അതിലെ നിവാസികളെയും കുറിച്ചായിരുന്നു. അവ അധ്വാനിക്കുന്ന ആളുകളുടെയും കുടുംബങ്ങളുടെ ഭാഗധേയത്തിന്റെയും, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥകളാണ്. അവളുടെ പ്രധാന വിഷയങ്ങൾ സ്ത്രീകളും അവരുടെ പ്രണയുമാണ്.

ശ്രദ്ധേയമായ കൃതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bliksrud, Liv (28 September 2014). "Sigrid Undset". Nbl.snl.no. Retrieved 11 November 2017.
  2. സിഗ്രിഡ് ഉൺസെറ്റ്
  3. "Forfatter Sigrid Undset" (in ഡാനിഷ്). Litteratursiden. 30 June 2024. Retrieved 9 April 2025.
  4. Solberg, Bergljot (28 September 2014). "Ingvald Undset". Nbl.snl.no. Retrieved 11 November 2017.
  5. Anderson, Gidske. "Sigrid Undset". Go Norway. Archived from the original on 28 February 2021. Retrieved 21 March 2018.
  6. Pedersen, Mo (25 July 2017). "An extraordinary woman: The life of Nobel Laureate Sigrid Undset". The Norwegian American. Archived from the original on 22 March 2018. Retrieved 21 March 2018.
  7. Sigrun Slapgard (2007). Dikterdronningen (in നോർവീജിയൻ). Oslo: Gyldendal. p. 63. ISBN 978-82-05-33289-8.
  8. "Undset, Sigrid". Nordic Women's Literature (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-10.


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=സിഗ്രിഡ്_ഉൺസെറ്റ്&oldid=4561286" എന്ന താളിൽനിന്ന് ശേഖരിച്ചത്