Jump to content

സിദ്ധാർത്ഥ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മൻകാരനായ ഹെർമൻ ഹെസ്സേ[1] ജർമ്മൻ ഭാഷയിൽ എഴുതിയ ഒരു നോവലാണ് സിദ്ധാർത്ഥ[2]. 1951-ൽ അമേരിയ്‌ക്കയിൽ വെച്ച് പ്രസിദ്ധീകരിയ്‌ക്കപ്പെട്ട ഈ നോവൽ 1960കളിൽ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. ഹെസ്സേ നോവലിന്റെ ആദ്യ ഭാഗം ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തും, കവിയുമായ റൊമൈൻ റോളണ്ടിനും രണ്ടാമത്തെ ഭാഗം ഭാഷാ പണ്ഡിതനായിരുന്നു വിൽഹം ഗുണ്ടർട്ടിനുമാണ് സമർപ്പിച്ചത്. ക്രിസ്തുവിന്റെ ജനനത്തിനു ആറു നൂറ്റാണ്ടുകൾക്കു മുമ്പ് പ്രാചീന ഭാരതത്തിലെ ഗൗതമ കാലഘട്ടമാണ് ഈ നോവലിന്റെ പശ്ചാത്തലം.

സിദ്ധാർത്ഥ
കവർ പേജ്
കർത്താവ്ഹെർമൻ ഹെസ്സെ
രാജ്യംജെർമ്മനി
ഭാഷജർമ്മൻ
സാഹിത്യവിഭാഗംഉദാത്തമായ അറിവ് തേടിയുള്ള യാത്ര
പ്രസാധകർNew Direction (യു. എസ്. എ.)
പ്രസിദ്ധീകരിച്ച തിയതി
1922, 1951 (യു. എസ്. എ.)
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1951
മാധ്യമംപ്രിന്റ്‌ (പേപ്പർ‍ബാക്ക്)
ഏടുകൾ152

ബുദ്ധന്റെ അഷ്ടാംഗ മാർഗ്ഗം വിശ്വാസിയെ മോക്ഷത്തിലേക്ക്‌ നയിക്കുന്നു. സുന്ദരനും വിദ്യാസമ്പന്നനുമായ സിദ്ധാർത്ഥ എന്ന ബ്രാഹ്മണയുവാവാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. നന്നേ ചെറുപ്പത്തിൽത്തന്നെ തന്നെ സിദ്ധാർത്ഥനെ ഒരു മഹദ് വ്യക്തിയായി കാലം അഭിഷേകം ചെയ്യുമെന്ന് ഭൂരിപക്ഷം പേരും വിശ്വസിച്ചു. സമുദായത്തിൽ ഏറെ ആദരിയ്‌ക്കപ്പെടുന്ന ഒരു അദ്ധ്യാത്മിക[3] നേതാവായിരുന്നു സിദ്ധാർഥന്റെ പിതാവ്. പിതാവിന്റെ പാത പിന്തുടർന്ന് സിദ്ധാർത്ഥൻ ഏറെ ഉയരത്തിൽ എത്തി ചേരുമെന്ന് എല്ലാവരും പ്രതീക്ഷച്ചു.

കഥാസാരം[തിരുത്തുക]

നേപ്പാളിലെ കപിലവസ്തു എന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. ബ്രാഹ്മണ പുത്രനായ സിദ്ധാർത്ഥൻ ജ്ഞാനം കൈവരിയ്ക്കാൻ നാടും വീടും വിട്ടു പോരാൻ തയ്യാറാവുന്നു. ശ്രമണന്മാർ എന്നറിയപ്പെടുന്ന ഭിക്ഷാംദേഹികളായ പുരോഹിതസംഘത്തിനൊപ്പം ജ്ഞാനം തേടി പോകാൻ സിദ്ധാർത്ഥൻ തീരുമാനിക്കുന്നു. സന്തതസഹചാരിയും അടുത്ത സുഹൃത്തുമായ ഗോവിന്ദനോടും സിദ്ധാർത്ഥൻ തന്റെ തീരുമാനം അറിയ്ക്കുന്നു. പിതാവിന്റെ സമ്മതപ്രകാരം ഇരുവരും ശ്രമണന്മാരോടൊപ്പം ചേർന്ന് ലൗകിക സുഖങ്ങളെ ത്യജിച്ച് യാത്രചെയുന്നു.

ശ്രമണന്മാരുടെ കൂട്ടത്തിൽ യാത്ര ചെയ്തു കൊണ്ടിരിക്കെ ഗൗതമ ബുദ്ധനെക്കുറിച്ച് ഇരുവരും അറിയാൻ ഇട വരുന്നു. ഗോവിന്ദും സിദ്ധാർത്ഥനും ശ്രമണന്മാരിൽ നിന്നും പിരിഞ്ഞ് ബുദ്ധനെ തേടി യാത്ര പുറപ്പെടുന്നു. ബുദ്ധമതത്തിൽ അകൃഷ്ടനാവുമെങ്കിലും സിദ്ധാർത്ഥന് ബുദ്ധന്റെ കാഴ്ചപാടുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ജ്ഞാനം പഠിപ്പിക്കേണ്ടതല്ല സ്വയം ആർജിച്ചെടുകേണ്ടതാണെന്ന് സിദ്ധാർത്ഥൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ സർവ്വജ്ഞാനം കൈവരിയ്ക്കാൻ ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെടുവാൻ സിദ്ധാർത്ഥൻ തയ്യാറാവുന്നു. ഗോവിന്ദ് ബുദ്ധമതം സ്വീകരിക്കുകയും ഗൗതമബുദ്ധന്റെ ശിഷ്യനായി തീരുകയും ചെയ്യുന്നു.

സിദ്ധാർത്ഥൻ ഒരു നദി കടന്നുപോകുന്നു, പക്ഷെ കടത്തുകാരന് നല്കാൻ സിദ്ധാർഥന്റെ കൈയ്യിൽ പണമുണ്ടായിരുന്നില്ല, സിദ്ധാർത്ഥൻ പിന്നീട് നദിയിലേക്കു മടങ്ങുമെന്നും ഭാവിയിൽ എന്തെങ്കിലും നഷ്ടപരിഹാരം നൽകുമെന്നും മുൻകൂട്ടി കടത്തുകാരൻ പ്രവചിക്കുന്നു. സിദ്ധാർത്ഥൻ പട്ടണത്തിൽ കമലയെന്ന കൊട്ടാര നർത്തകിയെ കണ്ടുമുട്ടുന്നു, താൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയാണ് കമല എന്ന് അയാൾ വിശ്വസിക്കുന്നു. സിദ്ധാർത്ഥന്റെ സൗന്ദര്യത്തെക്കുറിച്ച് നോവലിലെ കഥാപാത്രമായ കമലയും പറയുന്നു. സ്നേഹത്തിന്റെ ആർദ്രതയെക്കുറിച്ച് പഠിപ്പിക്കാൻ കമല തയ്യാറാവുന്നു. പക്ഷേ, സിദ്ധാർത്ഥൻ സമ്പന്നനാകണമെന്ന് കമല പറയുന്നു. സിദ്ധാർത്ഥൻ ഒരു ശ്രമണൻ എന്ന നിലയിൽ ലൗകികമായ ചിന്താഗതികളെ വെറുക്കുന്നെങ്കിലും കമലയുടെ നിർദ്ദേശങ്ങളോട് സിദ്ധാർത്ഥൻ സമ്മതിക്കുന്നു. ഒരു കച്ചവടക്കാരനായ കാമസ്വാമിയുടെ ജോലിക്കാരനായി സിദ്ധാർത്ഥനെ ചുമതലപ്പെടുത്തുന്നു. സിദ്ധാർത്ഥൻ എളുപ്പത്തിൽ കച്ചവടത്തിൽ വിജയിക്കുകയും, ക്ഷമയുടെയും സമാധാനത്തിന്റെയും ശബ്ദവുമാകുന്നു. അങ്ങനെ സിദ്ധാർത്ഥൻ സമ്പന്നനും കമലയുടെ കാമുകനുമായി മാറുന്നു. തന്റെ മധ്യകാലഘട്ടത്തിൽ താൻ തിരഞ്ഞെടുത്ത ആഡംബരജീവിതം ആത്മീയതയുടെ അഭാവമാണെന്നു പിന്നീട സിദ്ധാർത്ഥൻ തിരിച്ചറിയുന്നു. സിദ്ധാർത്ഥൻ നദിക്കരയിൽ മടങ്ങിയെത്തിയെത്തുന്നു. പിറ്റേന്ന് രാവിലെ സിദ്ധാർത്ഥൻ ബുദ്ധമതക്കാരനായി പ്രദേശത്ത് സഞ്ചരിക്കുന്ന സ്വന്തം കൂട്ടുകാരനുമായ ഗോവിന്ദനെ[4] വീണ്ടും കണ്ടുമുട്ടുന്നു.

ആത്മീയമായി നദിയുടെ സമീപത്തിൽ സിദ്ധാർത്ഥൻ തന്റെ ജീവിതകാലം മുഴുവൻ ജീവിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ സിദ്ധാർത്ഥൻ പണ്ട് കണ്ടു മുട്ടിയ വാസുദേവ എന്ന കടത്തുകാരനുമായി വീണ്ടും കണ്ടുമുട്ടുന്നു. ആ നദിയെ അറിഞ്ഞാൽ സത്യമായ ജ്ഞാനം കൈവരിക്കാൻ കഴിയുമെന്ന് വാസുദേവ സിദ്ധാർത്ഥനോട്‌ പറയുന്നു. നദിയുടെ ഓം എന്ന മന്ത്രോച്ചാരണം സിദ്ധാർത്ഥനെ രക്ഷിക്കുന്നു.

കുറച്ചു വർഷങ്ങൾക്കു ശേഷം, കമല ഗൗതമബുദ്ധനെ മരണസമയത്ത് കാണാൻ യാത്ര ചെയ്യുന്നു. നദിയുടെ കരയിൽ എത്തുമ്പോൾ കമല പാമ്പുകടിയേറ്റു മരിക്കുന്നു. സിദ്ധാർത്ഥൻ അവളെ തിരിച്ചറിയുന്നു. മരണത്തിനു മുൻപ് കമല, തന്റെ കൂടെയുള്ള കുട്ടി സിദ്ധാർത്ഥന്റെ മകൻ ആണെന്ന സത്യം വെളിപ്പെടുത്തുന്നു. തുടർന്ന് സിദ്ധാർത്ഥനും മകനും നദി കരയിൽ വസിക്കുന്നു. പട്ടണത്തിൽ ജനിച്ചുവളർന്ന സിദ്ധാർത്ഥന്റെ മകന് നദിയുടെ തീരത്തെ താമസം ദുസ്സഹമായ അനുഭവമായി മാറുന്നു. ഒരു ദിവസം സിദ്ധാർത്ഥന്റെ മകൻ ഒറ്റയ്ക്ക് ഓടിപ്പോകുന്നു. സിദ്ധാർത്ഥൻ തന്റെ ഓടിപ്പോയ മകനെ കണ്ടെത്തുന്നതിൽ നിരാശപ്പെടേണ്ടിവന്നെങ്കിലും, കുട്ടി തന്റെ വഴി കണ്ടെത്തിയെന്നും പോകാൻ അനുവദിക്കുകയാണ് അഭികാമ്യമെന്നും വാസുദേവ ആവശ്യപ്പെടുന്നു.

നദിയിൽ നിന്നും സിദ്ധാർത്ഥൻ സമയം മിഥ്യാബോധമാണെന്ന് മനസ്സിലാകുന്നു. സർവം മായയാണ്‌ എന്ന് സിദ്ധാർത്ഥൻ മനസ്സിലാകുന്നു. ഇതിൽ നിന്നും സിദ്ധാർത്ഥന് സർവജ്ഞാനം ലഭിക്കുന്നു. തൻറെ ജോലി തീർന്നതായി കല്പിച്ചു വാസുദേവ് കാട്ടിലേക്ക് മടങ്ങുന്നു.

തൻറെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ, ഗോവിന്ദ സിദ്ധാർത്ഥനെ കുറിച്ച് കേൾക്കുന്നു. തൻറെ ഉത്തമ സുഹൃത്തായ സിദ്ധാർത്ഥനാണ് പൂർണ ജ്ഞാനം കൈവരിച്ച മഹാൻ എന്ന് മനസ്സിലാക്കാതെയാണ് ഗോവിന്ദ് സിദ്ധാർത്ഥനെ തേടി എത്തുനത്. സത്യം അറിഞ്ഞതിനു ശേഷം ഗോവിന്ദ് സിദ്ധാർത്ഥനിൽ നിന്നും ജ്ഞാനോപദേശം കൈവരിക്കാൻ ശ്രേമിക്കുന്നു. സിദ്ധാർത്ഥൻ തന്റെ സുഹൃത്തിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് തന്റെ അറിവ് പകർന്നു നൽകുന്നു. ശേഷം സിദ്ധാർത്ഥൻ പൂർണ ജ്ഞാനം കൈവരിച്ചതിൽ സന്തുഷ്ടനായി പുഞ്ചിരിക്കുന്നു.

നിരോധനം[തിരുത്തുക]

അമേരിക്കയിലെ ടെക്സാസ് സിറ്റിയിൽ ഈ പുസ്തകം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് നിരോധിച്ചിരുന്നു. [5]വിവാഹേതര ലൈംഗിക ബന്ധം ചിത്രീകരിക്കുന്നു എന്ന ആക്ഷേപമുയർത്തിയായിരുന്നു നിരോധനം.

കഥാപാത്രങ്ങൾ[തിരുത്തുക]

 • സിദ്ധാർത്ഥ്: ബ്രാഹമണ യുവാവായ കഥയിലെ നായകൻ.
 • ഗോവിന്ദ: സിദ്ധാർത്ഥൻറെ സുഹൃത്തും അനുയായിയുമാണ്.
 • സിദ്ധാർത്ഥൻറെ അച്ഛൻ
 • ശ്രമണ: പുരാതന ഇന്ത്യയിലെ ചില സന്യാസ സമ്പ്രദായങ്ങളിലെ അലഞ്ഞുനടക്കുന്ന സന്യാസിമാരെ ആണ് ശ്രമണ എന്നു പറയുന്നത്. ഇവിടെ ലൗകിക സുഖഭോഗങ്ങൾ വെടിഞ്ഞു സിദ്ധാർത്ഥയെ ജ്ഞാനത്തിന്റെ പാതയിൽ എത്തിക്കുന്നു.
 • ഗൗതമബുദ്ധൻ: ബുദ്ധന്റെ നിയോഗത്തെ തള്ളിക്കളഞ്ഞെങ്കിലും ബുദ്ധന്റെ ആത്മജ്ഞാനവും ആത്മജ്ഞാനവും പൂർണ്ണമായും സിദ്ധാർത്ഥൻ പ്രശംസിച്ചു.
 • കമലാ: ഒരു കൊട്ടാര നർത്തകിയും സിദ്ധാർത്ഥയുടെ ഉപദേശകയും, സിദ്ധാർത്ഥൻറെ കുട്ടിയുടെ അമ്മയുമയാണ്
 • കാമസ്വാമി: ബിസിനസ്സിൽ സിദ്ധാർത്ഥയെ നിർദ്ദേശിക്കുന്ന ഒരു വ്യാപാരി.
 • വാസുദേവ: സിദ്ധാർത്ഥയുടെ പ്രബുദ്ധ ആത്മജ്ഞൻ.
 • സിദ്ധാർത്ഥൻ: സിദ്ധാർത്ഥന്റെയും കമലയുടെയും മകനാണ്. കമലയുടെ മരണശേഷം സിദ്ധാർത്ഥ്ക്കൊപ്പം ജീവിക്കുന്നത് ഈ കുട്ടിയാണ്.

ചലച്ചിത്രാവിഷ്കാരം[തിരുത്തുക]

 • 1972 ൽ സിദ്ധാർത്ഥ എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. ശശി കപൂർ അഭിനയിക്കുകയും കോൺറാഡ് റൂക്സ് സംവിധാനം ചെയ്യുകയും ചെയ്തു.
 • 1971 ൽ ഒരു മ്യൂസിക്കൽ വെസ്റ്റേൺ എന്ന നിലയിൽ സർ റിയലിസ്റ്റിക്ക് അഡാപ്റ്റേഷൻ സക്കറിയ എന്ന പേരിൽ പുറത്തിറങ്ങി.ജോൺ റൂബിൻസ്റ്റൈൻ ടൈറ്റിൽ റോളിൽ അഭിനയിച്ചു. ജോർജ് എൺഗ്ലൂണ്ടാണ് സംവിധായകനായത്. ഡോൺ ജോൺസൺ ഗോവിന്ദ എന്നാ കഥാപാത്രമായി മാത്യു എന്ന പേരിൽ അരങ്ങിൽ എത്തി.

വിവർത്തനങ്ങൾ[തിരുത്തുക]

 • സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ്, മലയാളം ട്രാൻസ്ലേഷൻ ആർ. രാമൻ നായർ (1990).
 • ഹെർമൻ ഹെസ്സേ സൊസൈറ്റി ഓഫ് ഇന്ത്യ, സംസ്കൃത ഭാഷാ എൽ. സുലോചന ദേവി (2008)
 • ഹെർമൻ ഹെസ്സെ സൊസൈറ്റി ഓഫ് ഇന്ത്യ, ഹിന്ദി ട്രാൻസ്ലേഷൻ പ്രഭാകരൻ ഹെബ്ബർ ഇല്ലത്ത് (2012)
 • ഹെർമൻ ഹെസ്സെ സൊസൈറ്റി ഓഫ് ഇന്ത്യ, മറാത്തി വിവർത്തനം അവീനാഷ് ത്രിപതി (2007)
 • സിദ്ധാർത്ഥയുടെ തമിഴിലെ വിവർത്തനം. അമസോണിൽ ജീവിത നരേഷ് രചിച്ചത്. (2017)

അവലംബം[തിരുത്തുക]

 1. ചെറിയാൻ, ജസ്റ്റിൻ ഫിലിപ് (2017 ഒക്ടോബർ 29). "ഹെസ്സെയും, സിദ്ധാർത്ഥയും പിന്നെ ദെറിദയും". മനോരമ ഓൺലൈൻ. മലയാള മനോരമ. Retrieved 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= and |date= (help)
 2. ലേഖകൻ, സ്വന്തം (2015 നവംബർ 30). "30 തികയുംമുമ്പ് വായിച്ചിരിക്കേണ്ട 6 പുസ്തകങ്ങൾ". മനോരമ ഓൺലൈൻ. മലയാള മനോരമ. Retrieved 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= and |date= (help)
 3. "മനുഷ്യഹൃദയത്തിലെ വൈരമൂർത്തി". ജന്മഭൂമി ഡെയിലി. ജന്മഭൂമി. 2016 ഡിസംബർ 25. Archived from the original on 2016-10-07. Retrieved 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= and |date= (help)
 4. നാടവള്ളിൽ, ത്രേസ്യാമ്മ തോമസ്‌ (2012 March 15). "ആത്മ സാക്ഷാത്ക്കാരത്തിൻറെ വേറിട്ട വഴികൾ". ഈ മലയാളി. ലെഗസി മീഡിയ. Retrieved 2018 ഏപ്രിൽ 3. {{cite web}}: Check date values in: |access-date= and |date= (help)
 5. https://www.latimes.com/books/jacketcopy/la-et-jc-texas-school-district-suspends-seven-books-20140923-story.html
"https://ml.wikipedia.org/w/index.php?title=സിദ്ധാർത്ഥ_(നോവൽ)&oldid=3789365" എന്ന താളിൽനിന്ന് ശേഖരിച്ചത്