Jump to content

ശീതയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cold War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരസ്പരം പോരടിച്ചിരുന്ന അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും നേതാക്കളായ റൊണാൾഡ് റീഗണും മിഖായേൽ ഗോർബച്ചേവും തമ്മിൽ 1985ൽ നടന്ന കൂടിക്കാഴ്ച.

1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കൻ ഐക്യനാടുകൾക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, ബഹിരാകാശപ്പന്തയം പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു വൻശക്തികളും പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും അണുവായുധങ്ങൾക്കും മറ്റ് ആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങൾക്കുമൊക്കെയായി വൻതുകയും ചെലവാക്കിയിരുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ജോർജ്ജ് ഓർവെൽ ട്രിബ്യൂൺ മാസികയിൽ 1945- ഒക്ടോബർ 19-ന് എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ശീതയുദ്ധം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. [1] സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികൾക്കും ഇടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.[2]

അവലംബം

[തിരുത്തുക]
  1. Kort, Michael (2001). The Columbia Guide to the Cold War. Columbia University Press. p. 3.
  2. Geiger, Till (2004). Britain and the Economic Problem of the Cold War. Ashgate Publishing. p. 7.
1989-ലെ ബർലിൻ മതിലിന്റെ പതനം
"https://ml.wikipedia.org/w/index.php?title=ശീതയുദ്ധം&oldid=3717362" എന്ന താളിൽനിന്ന് ശേഖരിച്ചത്