ഉള്ളടക്കത്തിലേക്ക് പോവുക

ബെറ്റി ഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Betty Ford എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെറ്റി ഫോർഡ്
ഫോർഡിന്റെ വൈറ്റ് ഹൗസ് പോർട്രെയ്റ്റ് (1974)
അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ വനിത
In role
ആഗസ്റ്റ് 9, 1974 – ജനുവരി 20, 1977
രാഷ്ട്രപതിജെറാൾഡ് ഫോർഡ്
മുൻഗാമിപാറ്റ് നിക്സൺ
പിൻഗാമിറോസലിൻ കാർട്ടർ
അമേരിക്കൻ ഐക്യനാടുകളിലെ സെക്കൻഡ് ലേഡി
In role
ഡിസംബർ 6, 1973 – ആഗസ്റ്റ് 9, 1974
രാഷ്ട്രപതിറിച്ചാർഡ് നിക്സൺ
മുൻഗാമിജൂഡി ആഗ്ന്യൂ (Oct. 1973)
പിൻഗാമിഹാപ്പി റോക്ക്ഫെല്ലർ (Dec. 1974)
ബെറ്റി ഫോർഡ് സെന്ററിന്റെ ചെയർപേഴ്‌സൺ
ഓഫീസിൽ
1982–2005
മുൻഗാമിസ്ഥാനം സ്ഥാപിച്ചു
പിൻഗാമിസൂസൻ ഫോർഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം
എലിസബത്ത് ആൻ ബ്ലൂമർ

(1918-04-08)ഏപ്രിൽ 8, 1918
ഷിക്കാഗോ, ഇല്ലിനോയിസ്, യു.എസ്.
മരണംജൂലൈ 8, 2011(2011-07-08) (93 വയസ്സ്)
റാഞ്ചോ മിറേജ്, കാലിഫോർണിയ, യുഎസ്.
അന്ത്യവിശ്രമംജെറാൾഡ് ആർ. ഫോർഡ് മ്യൂസിയം
ഗ്രാൻഡ് റാപ്പിഡ്സ്, മിഷിഗൺ, യു.എസ്.
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
പങ്കാളി(s)
വില്യം വാറൻ
(m. 1942; div. 1947)

(m. 1948; died 2006)
കുട്ടികൾ
ഒപ്പ്

എലിസബത്ത് ആൻ "ബെറ്റി" ഫോർഡ് (മുമ്പ് ബ്ലൂമർ; വാറൻ;[1] ജീവിതകാലം: ഏപ്രിൽ 8, 1918 – ജൂലൈ 8, 2011) 1974 മുതൽ 1977 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയും അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയെട്ടാമത്തെ പ്രസിഡൻറായിരുന്ന ജെറാൾഡ് ഫോർഡിൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന മഹിളയുമായിരുന്നു. പ്രഥമവനിതയെന്ന നിലയിൽ, സാമൂഹിക നയങ്ങളിൽ സജീവമായിരുന്ന അവർ, രാഷ്ട്രീയമായി സജീവമാകുകയും പ്രസിഡൻഷ്യൽ പങ്കാളിയെന്ന നിലയിൽ ഒരു മാതൃകയായിത്തീരുകയും ചെയ്തു.[2] ഭർത്താവ് വൈസ് പ്രസിഡന്റായിരുന്ന 1973 മുതൽ 1974 വരെയുള്ള കാലത്ത് അവർ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ രണ്ടാം വനിത കൂടിയായിരുന്നു.

ആദ്യകാലം

[തിരുത്തുക]

1918 ഏപ്രിൽ 8 ന് ഇല്ലിനോയിയിലെ ഷിക്കാഗോയിൽ, റോയൽ റബ്ബർ കമ്പനിയുടെ ട്രാവലിംഗ് സെയിൽസ്മാൻ ആയിരുന്ന ഹോർട്ടൻസിന്റെയും (മുമ്പ്, നീഹർ; 1884–1948) വില്യം സ്റ്റീഫൻസൺ ബ്ലൂമർ സീനിയറിന്റെയും (1874–1934) മൂന്നാമത്തെ കുട്ടിയും ഏക മകളുമായി ബെറ്റി ഫോർഡ് എലിസബത്ത് ആനി ബ്ലൂമർ എന്ന പേരിൽ ജനിച്ചു.[3] കുട്ടിക്കാലത്ത് അവർ ബെറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്.

1904 നവംബർ 9 ന് ചിക്കാഗോയിൽ വെച്ചാണ് ഹോർട്ടൻസും വില്യമും വിവാഹിതരായത്. ബെറ്റിയുടെ രണ്ട് മൂത്ത സഹോദരന്മാർ റോബർട്ട് (മരണം: 1971), വില്യം ജൂനിയർ എന്നിവരായിരുന്നു. കുടുംബം കൊളറാഡോയിലെ ഡെൻവറിൽ കുറച്ചുകാലം താമസിച്ചതിനുശേഷം, മിഷിഗണിലേയ്ക്ക് മാറുകയും മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിൽ ബാല്യകാലം ചെലവഴിച്ച അവർ അവിടെ സെൻട്രൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[4]

അവലംബം

[തിരുത്തുക]
  1. "Wedding". Gerald R. Ford Presidential Library and Museum. Archived from the original on February 11, 2020. Retrieved February 11, 2020. Gerald R. Ford, Jr., and Betty Bloomer Warren at their wedding rehearsal dinner..
  2. "Women: A Fighting First Lady". Time. March 3, 1975. Archived from the original on January 22, 2011. Retrieved July 15, 2011.
  3. "First Lady Biography—Betty Ford". National First Ladies' Library. n.d. Archived from the original on May 9, 2012. Retrieved July 10, 2011.
  4. Ford, Betty; Chase, Chris (1978). The Times of My Life. p. 22.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
Honorary titles
Vacant
Title last held by
Judy Agnew
Second Lady of the United States
1973–1974
Vacant
Title next held by
Happy Rockefeller
മുന്നോടിയായത് First Lady of the United States
1974–1977
Succeeded by
"https://ml.wikipedia.org/w/index.php?title=ബെറ്റി_ഫോർഡ്&oldid=4531640" എന്ന താളിൽനിന്ന് ശേഖരിച്ചത്