അൽതിയ ഗിബ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Althea Gibson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽതിയ ഗിബ്സൺ
Gibson in 1956
CountryUnited States
Born(1927-08-25)ഓഗസ്റ്റ് 25, 1927
Clarendon County, South Carolina
Diedസെപ്റ്റംബർ 28, 2003(2003-09-28) (പ്രായം 76)
East Orange, New Jersey
Height1.80 m (5 ft 11 in)
PlaysRight-handed
Int. Tennis HOF1971 (member page)
Singles
Grand Slam results
Australian OpenF (1957)
French OpenW (1956)
WimbledonW (1957, 1958)
US OpenW (1957, 1958)
Doubles
Grand Slam Doubles results
Australian OpenW (1957)
French OpenW (1956)
WimbledonW (1956, 1957, 1958)
US OpenW (1957)
Grand Slam Mixed Doubles results
WimbledonF (1956, 1957, 1958)
US OpenW (1957)

ആൽതിയ ഗിബ്സൺ: (ജീവിതകാലം:1927-2003) ആഫ്രിക്കൻ വംശജയായ അമേരിക്കൻ ടെന്നീസ് താരവും പിന്നീട് ഗോൾഫ് താരവുമായിരുന്നു. പുരുഷന്മാരായ കറുത്തവർഗ്ഗക്കാർ പോലും ഈ കളികളിൽ മികവ് തെളിയിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ആൽതിയ ടെന്നീസ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്നത്. 1956ൽ ഫ്രഞ്ച് ഓപ്പണനും 1957ൽ വിമ്പിൾഡൺ , യു.സ്.നാഷണൽസ് (ഇപ്പോഴത്തെ യു.സ്.ഓപ്പണിന്റെ മുൻഗാമി) എന്നിവ നേടിയ ആൽതിയ, 1958ൽ രണ്ട് കീരീടങ്ങളും നിലനിർത്തി.1957ലും 958ലും . ഏറ്റവും മികച്ച വനിതാ കായിക താരമായി തിരഞ്ഞടുക്കപ്പട്ടു. ഡബിൾസിൽ അടക്കം മൊത്തം 11 ഗ്രാൻഡ് സ്ലാം ടെന്നീസ് കിരീടങ്ങൾ ആൽതിയ നേടിയിരുന്നു.

ആദ്യകാലം[തിരുത്തുക]

സൗത്ത് കരോളിന സംസ്ഥാനത്ത് കർഷക തൊഴിലാളികളായ മാതാപിതാക്കളുടെ ആദ്യ സന്തതിയായി 1927ലായിരുന്നു ആൽതിയയുടെ ജനനം. ബാല്യത്തിൽ തന്നെ കുടുംബത്തിനു സ്വദേശം വിട്ട് ന്യൂയോർക്കിലേക്ക് കുടിയേറേണ്ടി വന്നു. അവിടെ വച്ചാണ് കളികളിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. പാഡീൽ ടെന്നീസ് എന്ന കളിയിൽ 12ആം വയസ്സിൽ (1939)തന്നെ ന്യൂയോർക്ക് സിറ്റി വനിത ചാമ്പ്യനുമായി.

ഇതെ തുടർന്നു അയൽക്കാരും സുഹൃത്തുക്കളും പിരിവെടുത്ത് അൽതിയയെ ടെന്നീസ് പരിശീലിക്കാൻ സൗകര്യമൊരുക്കികൊടുത്തു. ഉടൻ തന്നെ ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഈ കുട്ടിയെ തേടിയെത്തി. 1944ലും 1945 ATA ബാല ചാമ്പ്യനുമായി. 1946ൽ വനിത ഫൈനലിസ്റ്റായി. 1947മുതൽ തുടർച്ചയായി പത്ത് തവണ ATA വനിത ചാമ്പ്യനായി വാണു.

ടെന്നീസ് കരിയർ[തിരുത്തുക]

പൊതു ഇടങ്ങൾ കറുത്തവർഗ്ഗക്കാർക്ക് നിഷിദ്ധമായിരിക്കുന്ന കാലമായിരുന്നു അറുപതുകൾക്ക് മുന്നെ. നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ അധികാരികൾ കറുത്ത വർഗ്ഗക്കാരിയെ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണിക്കേണ്ടി വന്നു(1950). ആഫ്രിക്കൻ വംശജനായ ആരും കാലുകുത്തിയിട്ടില്ലാത്ത ടെന്നീസ് കോർട്ടായിരുന്നു നാഷണൽ ചാമ്പ്യൻഷിപ്പ്.ഇപ്പോൾ ഈ ടൂർണമെന്റ് യു. എസ്.ഓപ്പൺ എന്നറിയപ്പെടുന്നു.

1951ൽ വിമ്പിൾഡണിൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജനുമായി. 1956ൽ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ ആഫ്രിക്കൻ വംശജനുമായി. ആ വർഷം ഫ്രഞ്ച് ഡബിൾസ് കിരീടവും പിന്നീട് വിംബിൾഡൺ ഡബിൾസും നേടി.

1957 ആൽതിയയുടെ കൊല്ലമായിരുന്നു. വിമ്പിൾഡണിന്റെ 80 വർഷത്തെ ചരിത്രത്തിൽ കിരീടം നേടുന്ന ആദ്യ കറുത്ത വർഗ്ഗകാരിയായി.. ഡബിൾസും നേടി. തുടർന്നു നടന്ന യു.എസ്. നാഷണൽസും , ഓസ്ടേലിയൻ ഓപ്പൺ ഡബിൾസും കരസ്തമാക്കി. അടുത്ത വർഷം വിമ്പിൾഡൺ , യു.എസ്. കിരീടങ്ങൾ നിലനിർത്തി.

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽതിയ_ഗിബ്സൺ&oldid=3915943" എന്ന താളിൽനിന്ന് ശേഖരിച്ചത്