ഗ്രേസ് മുറേ ഹോപ്പർ
ഗ്രേസ് മുറേ ഹോപ്പർ | |
---|---|
1992 ജനുവരി 1 (പ്രായം 85) | ഡിസംബർ 9, 1906 –|
![]() Grace Hopper | |
ജനനസ്ഥലം | New York City, New York |
മരണസ്ഥലം | Arlington, Virginia |
Allegiance | United States of America |
Service/branch | United States Navy |
Years of service | 1943-1966, 1967-1971, 1972-1986. |
പദവി | Rear Admiral |
ബഹുമതികൾ | *Defense Distinguished Service Medal |
അമേരിക്കയിലെ ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞയും നാവികസേനാ ഉദ്യോഗസ്ഥയുമാണ് ഗ്രേസ് മുറേ ഹോപ്പർ. (ഡിസംബർ 9, 1906 – ജനുവരി 1, 1992)ഹാർവാർഡ് മാർക്ക് 1 കാൽക്കുലേറ്ററിന്റെ ആദ്യ പ്രോഗ്രാമർമാരിൽ ഒരാളാണ്. ഒരു കമ്പ്യൂട്ടർ ഭാഷക്കായുള്ള കംപൈലർ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇവരാണ്. ഹോപ്പറുടെ നേട്ടങ്ങളുടെ വ്യാപ്തിയും നാവികസേനയിലെ സ്ഥാനവും മൂലം അവർ "അമേസിങ്ങ് ഗ്രേസ്" എന്ന പേരിലും അറിയപ്പെട്ടു.
COBOL എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ് ഗ്രേസ് മൂറെ ഹോപ്പർ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞ. Mark I എന്ന ആദ്യകാല കമ്പ്യൂട്ടറിന് വേണ്ടി പ്രോഗ്രാം എഴുതിയ മൂന്നാമത്തെ ആളാണ് ഹോപ്പർ UNIVAC ന്റെ വികസനത്തിലും FLOW MATIC എന്ന ആദ്യകാല കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമിലെ തെറ്റുകൾ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കായ Debugging എന്നതിനെ ജനകീയമാക്കിയത് ഹോപ്പറായിരുന്നു.