Jump to content

മാർഗരറ്റ് ഫുള്ളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Margaret Fuller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർഗരറ്റ് ഫുള്ളർ
The only known daguerreotype of Margaret Fuller (by John Plumbe, 1846)
The only known daguerreotype of Margaret Fuller (by John Plumbe, 1846)
ജനനംസാറാ മാർഗരറ്റ് ഫുള്ളർ
(1810-05-23)മേയ് 23, 1810
കേംബ്രിഡ്ജ്പോർട്ട്, മസാച്യുസെറ്റ്സ്, യു.എസ്.
മരണംജൂലൈ 19, 1850(1850-07-19) (പ്രായം 40)
ഓഫ് ഫയർ ഐലന്റ്, ന്യൂയോർക്ക്, യു.എസ്.
തൊഴിൽടീച്ചർ
ജേണലിസ്റ്റ്
വിമർശക
സാഹിത്യ പ്രസ്ഥാനംTranscendentalism
കയ്യൊപ്പ്

ഒരു അമേരിക്കൻ പത്രപ്രവർത്തകയും പത്രാധിപരും നിരൂപകയും പരിഭാഷകയും അമേരിക്കൻ ട്രാൻസെൻഡെന്റലിസം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വനിതാ അവകാശ അഭിഭാഷകയുമായിരുന്നു സാറാ മാർഗരറ്റ് ഫുള്ളർ ഒസ്സോളി (ജീവിതകാലം: മെയ് 23, 1810 - ജൂലൈ 19, 1850). ഹോറസ് ഗ്രീലിയുടെ ന്യൂയോർക്ക് ട്രിബ്യൂണിനായി എഴുതിയ ആദ്യത്തെ അമേരിക്കൻ വനിതാ യുദ്ധ ലേഖകയും പത്രപ്രവർത്തനത്തിലെ മുഴുവൻ സമയ പുസ്തക അവലോകകയുമായിരുന്നു അവർ. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ പ്രധാന ഫെമിനിസ്റ്റ് കൃതിയായി അവരുടെ പുസ്തകം വുമൺ ഇൻ ദി നെയന്റീൻത് സെഞ്ച്വറി കണക്കാക്കപ്പെടുന്നു.

മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിൽ സാറാ മാർഗരറ്റ് ഫുള്ളർ ജനിച്ചു. അവരുടെ പിതാവ് തിമോത്തി ഫുള്ളർ ഗണ്യമായ പ്രാഥമിക വിദ്യാഭ്യാസം അവൾക്ക് നൽകി. 1835 ൽ അദ്ദേഹം കോളറ ബാധിച്ച് മരിച്ചു.[1]പിന്നീട് കൂടുതൽ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം നേടി. അദ്ധ്യാപികയാകുന്നതിനുമുമ്പ് 1839 ൽ, ഉന്നതവിദ്യാഭ്യാസത്തിനുള്ള ലഭ്യതക്കുറവ് നികത്തുന്നതിനായി സ്ത്രീകൾക്കായുള്ള സംഭാഷണ പരമ്പര ക്ലാസുകൾക്ക് മേൽനോട്ടം വഹിക്കാൻ തുടങ്ങി.[2]1840-ൽ ട്രാൻസെൻഡെന്റലിസ്റ്റ് ജേണലായ ദ ഡയലിന്റെ ആദ്യ പത്രാധിപരായി. 1844 ൽ ഹോറസ് ഗ്രീലിയുടെ കീഴിലുള്ള ന്യൂയോർക്ക് ട്രിബ്യൂണിലെ സ്റ്റാഫിൽ ചേരുന്നതിന് മുമ്പ് അവരുടെ എഴുത്ത് ജീവിതം വിജയിക്കാൻ തുടങ്ങിയ വർഷമായിരുന്നു അത്.[3]

സ്ത്രീകളുടെ അവകാശങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ അവകാശം എന്നിവയുടെ വക്താവായിരുന്നു ഫുള്ളർ. ഫുള്ളർ, സാമുവൽ ടെയ്‌ലർ കോൾറിഡ്ജിനൊപ്പം, സ്ത്രീ അദ്ധ്യാപകരുടെ "strong mental odor" എന്ന് വിളിക്കുന്നതിൽ നിന്ന് സ്വതന്ത്രമായിരിക്കാൻ ആഗ്രഹിച്ചു.[4] ജയിൽ പരിഷ്കരണവും യുണൈറ്റഡ് സ്റ്റേറ്റ്സിലെ അടിമകളുടെ വിമോചനവും ഉൾപ്പെടെ സമൂഹത്തിലെ മറ്റ് പല പരിഷ്കാരങ്ങളെയും അവർ പ്രോത്സാഹിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കും ഫെമിനിസത്തിനും വേണ്ടി വാദിക്കുന്ന സൂസൻ ബി ആന്റണി ഉൾപ്പെടെയുള്ള നിരവധി അഭിഭാഷകർ പ്രചോദനത്തിന്റെ ഉറവിടമായി ഫുള്ളറിനെ ഉദ്ധരിക്കുന്നു. എന്നിരുന്നാലും, അവരുടെ മുൻ സുഹൃത്ത് ഹാരിയറ്റ് മാർട്ടിനെയു ഉൾപ്പെടെ, അവരുടെ സമകാലികരായ പലരും പിന്തുണച്ചില്ല. ഒരു ആക്ടിവിസ്റ്റ് എന്നതിലുപരി ഒരു സംസാരക്കാരനാണ് ഫുള്ളർ എന്ന് അവർ പറഞ്ഞു. ഫുള്ളറുടെ മരണത്തിനു തൊട്ടുപിന്നാലെ അവരുടെ പ്രാധാന്യം മങ്ങി. അവരുടെ പ്രശസ്തി ഹ്രസ്വകാലമാകുമെന്ന് വിശ്വസിച്ച് അവരുടെ കത്തുകൾ പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിയ എഡിറ്റർമാർ, അവരുടെ സൃഷ്ടികളിൽ ഭൂരിഭാഗവും പ്രസിദ്ധീകരണത്തിന് മുമ്പ് സെൻസർ ചെയ്യപ്പെടുകയോ മാറ്റം വരുത്തുകയോ ചെയ്തു.

ജീവചരിത്രം

[തിരുത്തുക]

ആദ്യകാല ജീവിതവും കുടുംബവും

[തിരുത്തുക]
മാർഗരറ്റ് ഫുള്ളറുടെ ജന്മസ്ഥലവും ബാല്യകാല ഭവനവും

സാറാ മാർഗരറ്റ് ഫുള്ളർ 1810 മെയ് 23 ന് മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജ്പോർട്ടിൽ കോൺഗ്രസുകാരനായ തിമോത്തി ഫുള്ളറുടെയും മാർഗരറ്റ് ക്രെയിൻ ഫുള്ളറുടെയും ആദ്യ കുട്ടിയായി ജനിച്ചു. അവളുടെ മുത്തശ്ശിയുടെയും അമ്മയുടെയും പേരിലാണ് അവർക്ക് പേരിട്ടത്. എന്നാൽ ഒമ്പതാം വയസ്സിൽ അവൾ "സാറ" ഉപേക്ഷിച്ച് "മാർഗരറ്റ്" എന്ന് വിളിക്കപ്പെടാൻ നിർബന്ധിച്ചു.[5] അവൾ ജനിച്ച മാർഗരറ്റ് ഫുള്ളർ ഹൗസ് ഇപ്പോഴും നിലകൊള്ളുന്നു. ദമ്പതികളുടെ രണ്ടാമത്തെ മകൾ ജൂലിയ അഡ്‌ലെയ്ഡ് 14 മാസം പ്രായമുള്ളപ്പോൾ മരിച്ചതിന് തൊട്ടുപിന്നാലെ, മൂന്നര വയസ്സുള്ളപ്പോൾ അവളുടെ പിതാവ് അവളെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. [6] അക്കാലത്ത് ഏതൊരു ആൺകുട്ടിയുടേതും പോലെ കർക്കശമായ വിദ്യാഭ്യാസം അയാൾ അവൾക്ക് വാഗ്ദാനം ചെയ്യുകയും മര്യാദ പുസ്തകങ്ങൾ, വികാരാധീനമായ നോവലുകൾ തുടങ്ങിയ അക്കാലത്തെ സ്‌ത്രീയെക്കുറിച്ചുള്ളത് വായിക്കുന്നത് വിലക്കുകയും ചെയ്തു.[7] 1815 മെയ് മാസത്തിൽ ദമ്പതികളുടെ മകൻ യൂജിൻ ജനിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം തന്റെ അധ്യാപനത്തിൽ ലാറ്റിൻ ഉൾപ്പെടുത്തി, താമസിയാതെ മാർഗരറ്റ് വിർജിലിൽ നിന്നുള്ള ലളിതമായ ഭാഗങ്ങൾ വിവർത്തനം ചെയ്തു.[8]

അവലംബം

[തിരുത്തുക]
  1. Fuller, Margaret (2019). The Essential Margaret Fuller. Courier Dover Publications. pp. 2.
  2. Simmons, Nancy Craig (1994). "Margaret Fuller's Boston Conversations: The 1839-1840 Series". Studies in the American Renaissance: 195–226. JSTOR 30227655.
  3. Capper, Charles (2010). Margaret Fuller: An American Romantic Life. Oxford University Press. pp. X.
  4. Capper, Charles (2010). Margaret Fuller: An American Romantic Life. Oxford University Press. p. xii.
  5. Nelson, Randy F. The Almanac of American Letters. Los Altos, California: William Kaufmann, Inc., 1981: p. 42. ISBN 0-86576-008-X
  6. Von Mehren, pp. 11–12.
  7. Douglas, p. 264.
  8. Von Mehren, p. 12.

ഉറവിടങ്ങൾ

[തിരുത്തുക]
  • Blanchard, Paula. Margaret Fuller: From Transcendentalism to Revolution. Reading, Massachusetts: Addison-Wesley Publishing Company, 1987. ISBN 0-201-10458-X
  • Brooks, Van Wyck. The Flowering of New England. New York: E. P. Dutton and Company, Inc., 1952.
  • Cheever, Susan. American Bloomsbury: Louisa May Alcott, Ralph Waldo Emerson, Margaret Fuller, Nathaniel Hawthorne, and Henry David Thoreau; Their Lives, Their Loves, Their Work. Detroit: Thorndike Press, 2006. ISBN 0-7862-9521-X
  • Deiss, Joseph Jay. The Roman Years of Margaret Fuller. New York: Thomas Y. Crowell Company, 1969. ISBN 978-0-690-01017-6 ISBN 0-690-01017-6
  • Douglas, Ann. The Feminization of American Culture. New York: Alfred A. Knopf, 1977. ISBN 0-394-40532-3
  • Dickenson, Donna. Margaret Fuller: Writing a Woman's Life. New York: St. Martin's Press, 1993. ISBN 0-312-09145-1
  • Gura, Philip F. American Transcendentalism: A History. New York: Hill and Wang, 2007. ISBN 0-8090-3477-8
  • Marshall, Megan. Margaret Fuller: A New American Life. New York: Mariner Books, 2013. ISBN 978-0-547-19560-5
  • Matteson, John. The Lives of Margaret Fuller: A Biography. New York: W.W. Norton, 2012.
  • Slater, Abby. In Search of Margaret Fuller. New York: Delacorte Press, 1978. ISBN 0-440-03944-4
  • Von Mehren, Joan. Minerva and the Muse: A Life of Margaret Fuller. Amherst: University of Massachusetts Press, 1994. ISBN 1-55849-015-9

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ മാർഗരറ്റ് ഫുള്ളർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
മാർഗരറ്റ് ഫുള്ളർ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Biographical information

Works

Other

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ഫുള്ളർ&oldid=3957450" എന്ന താളിൽനിന്ന് ശേഖരിച്ചത്