ഹിലരി ക്ലിന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hillary Clinton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹിലരി റോഡം ക്ലിന്റൺ
Hillary Rodham Clinton.jpg
ജനനംഒക്ടോബർ 26, 1947
തൊഴിൽഅമേരിക്കൻ സെനറ്റ് അംഗം
ജീവിതപങ്കാളി(കൾ)ബിൽ ക്ലിന്റൺ

ഹിലരി ഡെയ്ൻ റോഡം ക്ലിന്റൺ (ജ. ഒക്ടോബർ 26, 1947) അമേരിക്കൻ സെനറ്റംഗവും ഡെമോക്രാറ്റിക് പാർട്ടി അംഗവുമാണ്. അമേരിക്കയുടെ 42-‌ാമതു പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ പത്നിയായ ഹിലരി 1993 മുതൽ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു.

2000-ൽ അമേരിക്കൻ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹിലരി പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിർമ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാൾ എന്ന അപൂർവ നേട്ടത്തിനുടമായായി. ന്യൂയോർക്ക് സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്ററാണ് അഭിഭാഷകയായ ഹിലരി. 2006-ൽ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഹിലരി , 2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനുവരി 20-നു സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ , 2008 ജൂൺ 7-ന്‌ , പ്രൈമറി തിരഞ്ഞെടുപ്പിൽ കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബറാക്ക് ഒബാമയെ 2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതായി അവർ പ്രഖ്യാപിച്ചു.[1] ചെൽസിയ ഒറ്റ മകളാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-28.


"https://ml.wikipedia.org/w/index.php?title=ഹിലരി_ക്ലിന്റൺ&oldid=3658013" എന്ന താളിൽനിന്ന് ശേഖരിച്ചത്