ജൂലിയ ചൈൽഡ്
ജൂലിയ ചൈൽഡ് | |
---|---|
ജനനം | Julia Carolyn McWilliams ഓഗസ്റ്റ് 15, 1912 Pasadena, California, U.S. |
മരണം | ഓഗസ്റ്റ് 13, 2004 Montecito, California, U.S. | (പ്രായം 91)
വിദ്യാഭ്യാസം | Smith College B.A. History 1934 Le Cordon Bleu Le Grand Diplôme |
ജീവിതപങ്കാളി(കൾ) | |
Culinary career | |
Cooking style | French |
Television show(s)
| |
Award(s) won
|
ഒരു അമേരിക്കൻ പാചക വിദഗ്ദ്ധയും (ഷെഫ്) എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്നു ജൂലിയ കരോലിൻ ചൈൽഡ് (Julia Carolyn Child née McWilliams;[1] ജീവിതകാലം: ആഗസ്റ്റ് 15, 1912 – ആഗസ്റ്റ് 13, 2004). ‘മാസ്റ്ററിംഗ് ദ ആർട്ട് ഓഫ് ഫ്രെഞ്ച് കുക്കിംഗ്‘ (Mastering the Art of French Cooking) എന്ന തന്റെ ആദ്യ ഗ്രന്ഥത്തിലൂടെ ഫ്രഞ്ച് പാചകവിധികൾ അമേരിക്കയിലെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയതിലൂടെ അവർ പ്രശസ്തയായിരുന്നു.
ദ ഫ്രെഞ്ച് ഷെഫും (The French Chef) മറ്റ് പുസ്തകങ്ങളും
[തിരുത്തുക]1962ൽ ഒരു പുസ്തക നിരൂപണ പരിപാടിയിൽ പങ്കെടുക്കവേ ഒരു ഓമ്ലെറ്റ് എങ്ങനെ ഉണ്ടാക്കണമെന്ന് ചെയ്തു കാണിച്ചത് കാണികൾക്ക് ഏറെ ഇഷ്ടപ്പെട്ടതോടെയാണ് ജൂലിയ ചൈൽഡിന്റെ ആദ്യ ടെലിവിഷൻ പാചക പരിപാടിയുടെ തുടക്കം. 1963 ഫെബ്രുവരി 11 ആരംഭിച്ച "ദ ഫ്രെഞ്ച് ഷെഫ്" എന്ന പാചക പരിപാടി വളരെപ്പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടി. 10 വർഷം തുടർച്ചയായി അവതരിപ്പിക്കപ്പെട്ട ഈ പരിപാടിക്ക് എമ്മി അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടുവാൻ സാധിച്ചിരുന്നു. ജൂലിയ ചൈൽഡ് ആദ്യ ടെലിവിഷൻ ഷെഫ് ആയിരുന്നില്ലെങ്കിലും അവരുടെ ഉത്സാഹപ്രകൃതം മറ്റാർക്കും കിട്ടാത്ത പ്രേക്ഷക പിന്തുണ അവർക്കു നേടിക്കൊടുത്തു.
അവലംബം
[തിരുത്തുക]- ↑ Michael Rosen (interviewer). Julia Child – Archive Interview, part 1 of 6 [video]. Archive of American Television. Retrieved on 2013-05-24.