മാർത്ത കോഫിൻ റൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Martha Coffin Wright എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Martha Coffin Wright
പ്രമാണം:MarthaCoffinWright-sig.png
ജനനംDecember 25, 1806 (1806-12-25)
മരണം1875 (1876) (aged 68)
തൊഴിൽAmerican activist
ജീവിതപങ്കാളി(കൾ)Peter Pelham
David Wright
ബന്ധുക്കൾLucretia Coffin Mott (sister)
William Lloyd Garrison, Jr. (son-in-law)

ഒരു അമേരിക്കൻ ഫെമിനിസ്റ്റും, ഉന്മൂലനവാദിയും, ദി ഡിക്ലറേഷൻ ഓഫ് സെന്റിമെന്റ്സ് ഒപ്പുവച്ചവളുമായിരുന്നു മാർത്ത കോഫിൻ റൈറ്റ് (ഡിസംബർ 25, 1806 - 1875). ഹാരിയറ്റ് ടബ്മാന്റെ അടുത്ത സുഹൃത്തും പിന്തുണക്കാരിയുമായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

അന്ന ഫോൾജറിന്റെയും വ്യാപാരിയും മുൻ നാന്റുക്കറ്റ് കപ്പൽ ക്യാപ്റ്റനുമായ തോമസ് കോഫിനിന്റെ ഏറ്റവും ഇളയ കുട്ടിയായി 1806 ലെ ക്രിസ്തുമസ് ദിനത്തിൽ മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണിലാണ് മാർത്ത കോഫിൻ ജനിച്ചത്. എട്ട് മക്കളിൽ ഇളയവളായിരുന്നു മാർത്ത. സാറ, ലുക്രേഷ്യ, എലിസ, മേരി, തോമസ് എന്നിവരായിരുന്നു അവരുടെ അറിയപ്പെടുന്ന ചില സഹോദരങ്ങൾ. അവരുടെ എല്ലാ സഹോദരങ്ങളും നാന്റുക്കറ്റിൽ ജനിച്ചവരാണ്. അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ, കുടുംബം ഫിലാഡൽഫിയയിലേക്ക് മാറി. അവിടെ മാർത്ത ക്വാക്കർ സ്കൂളുകളിൽ പഠിച്ചു. അവരുടെ അച്ഛൻ 1815-ൽ 48-ആം വയസ്സിൽ ടൈഫസ് ബാധിച്ച് മരിച്ചു. അവരുടെ മൂത്ത സഹോദരിമാരും അമ്മയും മാർത്തയെ സ്വാധീനിച്ചു. മാർത്തയുടെ മൂത്ത സഹോദരി അന്ന അവളെ വളരെയധികം സ്വാധീനിച്ചു. 1821-ൽ മാർത്തയെ വെസ്റ്റ്‌കോട്ട് ബോർഡിംഗ് സ്‌കൂളിലേക്ക് അയച്ചത് അവളായിരുന്നു. 10 വർഷം മുമ്പ് അവരുടെ മൂന്ന് സഹോദരങ്ങൾ പഠിച്ച അതേ സ്‌കൂളാണിത്.[1] ഫിലാഡൽഫിയയിൽ 15 വർഷം ചെലവഴിച്ച ശേഷം 1827 നവംബറിൽ മാർത്ത ഫിംഗർ ലേക്ക്സ് രാജ്യമായ ന്യൂയോർക്കിലെ അറോറയിലേക്ക് മാറി.

അവലംബം[തിരുത്തുക]

  1. Penney, Sherry H. and Livingstone, James D. A Very Dangerous Woman: Martha Wright and Women's Rights. University of Massachusetts Press, 2004. ISBN 1-55849-446-4

പുറംകണ്ണികൾ[തിരുത്തുക]

Bibliography[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർത്ത_കോഫിൻ_റൈറ്റ്&oldid=3807141" എന്ന താളിൽനിന്ന് ശേഖരിച്ചത്