ബെൽവ ആൻ ലോക്ക്വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Belva Ann Lockwood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെൽവ ആൻ ലോക്ക്വുഡ്
Belva Ann Bennett Lockwood.jpg
ജനനം
ബെൽവ ആൻ ബെന്നറ്റ്

(1830-10-24)ഒക്ടോബർ 24, 1830
മരണംമേയ് 19, 1917(1917-05-19) (പ്രായം 86)
വിദ്യാഭ്യാസംജെനസി വെസ്‌ലയൻ സെമിനാരി
ജെനസി കോളേജ്
നാഷണൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ
രാഷ്ട്രീയ കക്ഷിനാഷണൽ ഈക്വൽ റൈറ്റ്സ്
ജീവിതപങ്കാളി(കൾ)
Uriah McNall
(m. 1848⁠–⁠1853)

എസെക്കിയൽ ലോക്ക്വുഡ്
(m. 1868⁠–⁠1877)

ഒരു അമേരിക്കൻ അഭിഭാഷകയും രാഷ്ട്രീയക്കാരിയും അധ്യാപികയും എഴുത്തുകാരിയുമായിരുന്നു ബെൽവ ആൻ ബെന്നറ്റ് ലോക്ക്വുഡ് (ഒക്ടോബർ 24, 1830 - മെയ് 19, 1917). സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടെയുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ അവർ സജീവമായിരുന്നു. ലിംഗ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിരവധി സാമൂഹികവും വ്യക്തിപരവുമായ തടസ്സങ്ങളെ ലോക്ക്വുഡ് മറികടന്നു. കോളേജ് വിദ്യഭ്യാസത്തിനുശേഷം അദ്ധ്യാപികയും പ്രിൻസിപ്പലും ആയിത്തീർന്നു. വിദ്യാഭ്യാസത്തിൽ സ്ത്രീകൾക്ക് ശമ്പളം തുല്യമാക്കുന്നതിന് പ്രവർത്തിച്ചു.[1] ലോകസമാധാനത്തിനായുള്ള പ്രസ്ഥാനത്തെ അവർ പിന്തുണച്ചു. ഒപ്പം ടെമ്പറൻസ് പ്രസ്ഥാനത്തിന്റെ വക്താവുമായിരുന്നു.

ലോക്ക്വുഡ് വാഷിംഗ്ടൺ ഡി.സി.യിലെ ലോ സ്കൂളിൽ നിന്ന് ബിരുദം നേടി അമേരിക്കയിലെ ആദ്യത്തെ വനിതാ അഭിഭാഷകരിൽ ഒരാളായി. 1879-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കണമെന്ന് കോൺഗ്രസിന് അവർ അപേക്ഷിച്ച നൽകിയത് വിജയകരമാകുകയും ഈ പദവി ലഭിച്ച ആദ്യത്തെ വനിതാ അറ്റോർണിയാകുകയും ചെയ്തു. ലോക്ക്വുഡ് 1884 ലും 1888 ലും ദേശീയ തുല്യ അവകാശ പാർട്ടിയുടെ ടിക്കറ്റിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ഔദ്യോഗിക ബാലറ്റുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിതയായിരുന്നു അവർ. [2] പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വനിതയായി വിക്ടോറിയ വുഡ്‌ഹൾ പൊതുവെ പരാമർശിക്കപ്പെടുന്നു.

ആദ്യകാലവും വ്യക്തിപരവുമായ ജീവിതം[തിരുത്തുക]

ന്യൂയോർക്കിലെ റോയൽട്ടണിൽ ബെൽവ ആൻ ബെന്നറ്റ്, കർഷകനായ ലൂയിസ് ജോൺസൺ ബെന്നറ്റിന്റെയും ഭാര്യ ഹന്ന ഗ്രീന്റെയും മകളായി ജനിച്ചു. [3]കുട്ടിക്കാലം ചിലവഴിച്ച അമ്മായിയുടെ വീട് ഇപ്പോഴും 5070 ഗ്രിസ്‌വോൾഡ് സ്ട്രീറ്റിലാണ്. ഈ വീടിന് മുന്നിൽ അവരുടെ ജീവിതത്തിന്റെ ഒരു ഹ്രസ്വ ജീവചരിത്രം നൽകുന്ന ഫലകമുള്ള ഒരു സ്മാരകം സ്ഥാപിച്ചിരുന്നു. 14 ആയപ്പോഴേക്കും അവർ പ്രാദേശിക പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കുകയായിരുന്നു. [4] 1848 ൽ അവർക്ക് 18 വയസ്സുള്ളപ്പോൾ പ്രാദേശിക കർഷകനായ ഊരിയ മക്നാലിനെ വിവാഹം കഴിച്ചു.[5]

അവരുടെ മകൾ ലൂറ ജനിച്ച് മൂന്ന് വർഷത്തിന് ശേഷം 1853-ൽ ക്ഷയരോഗം ബാധിച്ച് മക്നാൽ മരിച്ചു. 1868-ൽ, ബെൽവ വീണ്ടും വിവാഹം കഴിച്ചു. ഇത്തവണ തന്നേക്കാൾ പ്രായമുള്ള ഒരു പുരുഷനെ. ഒരു അമേരിക്കൻ ആഭ്യന്തരയുദ്ധ വിദഗ്ധനായ റെവറന്റ് എസെക്കിയേൽ ലോക്ക്വുഡ് ഒരു ബാപ്റ്റിസ്റ്റ് മന്ത്രിയും ദന്തരോഗവിദഗ്ദ്ധനുമായിരുന്നു. അവർക്ക് ഒരു മകൾ ജെസ്സി ഉണ്ടായിരുന്നു (അവരുടെ രണ്ടാം ജന്മദിനത്തിന് മുമ്പ് അവൾ മരിച്ചു). റവ. ലോക്ക്‌വുഡിന് സമൂഹത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് പുരോഗമനപരമായ ആശയങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ബെൽവയുടെ മകൾ ലൂറയെ അവരുടെ ആദ്യ വിവാഹത്തിൽ നിന്ന് വളർത്താൻ സഹായിക്കുകയും ഭാര്യയുടെ നിയമപഠനത്തിനുള്ള ആഗ്രഹത്തെ പിന്തുണക്കുകയും അവൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പിന്തുടരാൻ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[5] 1877 ഏപ്രിൽ അവസാനത്തോടെ എസെക്കിയൽ ലോക്ക്‌വുഡ് മരിച്ചു. 1879 ജൂലൈയിൽ ലോക്ക്‌വുഡിന്റെ മകൾ ലൂറ മക്‌നാൽ ഒരു ഫാർമസിസ്റ്റായ ഡിഫോറസ്‌റ്റ് ഓർമെയെ വിവാഹം കഴിച്ചു.

അവലംബം[തിരുത്തുക]

  1. Margaret Bell, "Women of Spirit", Boston Globe, August 8, 1922, p. 14
  2. "Belva Lockwood, Lawyer, Dies at 86. Only Woman Who Ran for Presidency and First to Practice in Supreme Court. A Pioneer in Suffrage. She Fought Case of Cherokee Indians Against the Government and Won $5,000,000 Settlement". The New York Times. May 20, 1917. ശേഖരിച്ചത് September 12, 2012. Mrs. Belva A.B. Lockwood, the first woman admitted to practice before the Supreme Court, a pioneer in the woman suffrage movement, and the only woman who was ever a candidate for President of the United States, died here today in her eighty-sixth year.
  3. Jill Norgren. "Belva Anne Bennett McNall Lockwood", American National Biography, Oxford University Press, 2000 edition
  4. "Once Ran for President", Boston Globe, October 20, 1907, p. SM 11
  5. 5.0 5.1 Kitty Parsons. "Who Was the First Woman to Run for the Presidency?", Christian Science Monitor, March 11, 1964, p. 19

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെൽവ_ആൻ_ലോക്ക്വുഡ്&oldid=3830083" എന്ന താളിൽനിന്ന് ശേഖരിച്ചത്