അമീലിയ എയർഹാർട്ട്
അമീലിയ എയർഹാർട്ട് | |
---|---|
ജനനം | |
അപ്രത്യക്ഷമായത് | 2 ജൂലൈ 1937 പസഫിക് മഹാസമുദ്രം, ഹൗലാന്റ് ദ്വീപ് |
നിജസ്ഥിതി | കാണാതായി ജനുവരി 5, 1939 (പ്രായം 41) |
ദേശീയത | അമേരിക്കൻ |
ജീവിതപങ്കാളി(കൾ) | ജോർജ്ജ് പി. പുട്ട്നാം |
ഒപ്പ് | |
ഒരു അമേരിക്കൻ വൈമാനികയും എഴുത്തുകാരിയുമായിരുന്നു അമീലിയ മേരി എയർഹാർട്ട് (ജൂലൈ 24, 1897 - ജൂലൈ 2, 1937). തനിച്ച് അറ്റ്ലാന്റിക് സമുദ്രം കടന്ന ആദ്യ വനിതാ പൈലറ്റ് അമീലിയയാണ്[1]. ഈ നേട്ടത്തെ തുടർന്ന് ഇവർക്ക് യു.എസ്. ഡിസ്റ്റിങ്ഗ്വിഷ്ഡ് ഫ്ലൈയിങ്ങ് ക്രോസ് എന്ന ബഹുമതി ലഭിച്ചു. ഏവിയേഷൻ മേഖലയിൽ ഒട്ടനവധി റെക്കോർഡുകൾ സ്ഥാപിച്ചു. തന്റെ വൈമാനിക അനുഭവങ്ങളെ കുറിച്ച് അമീലിയ രചിച്ച പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായി. ദി നയന്റി-നയൻസ് എന്ന വനിതാ പൈലറ്റുമാരുടെ സംഘടന രൂപീകരിക്കുന്നതിൽ പ്രമുഖപങ്ക് വഹിച്ചു. നാഷണൽ വിമൻസ് പാർട്ടിയിൽ അംഗമായിരുന്ന അമീലിയ, വനിതകൾക്ക് തുല്യാവകാശം ഉറപ്പ്നൽകുന്ന ഈക്വൽ റൈറ്റ്സ് അമെൻഡ് മെന്റ് എന്ന ഭരണഘടനാഭേദഗതിയുടെ ആദ്യവക്താക്കളിലൊരാളായിരുന്നു[2].
1937-ൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുക എന്ന ദൗത്യവുമായി ഇലക്ട്ര 10-ഇ വിമാനത്തിൽ യാത്രതിരിച്ച അമീലിയ പസഫിക് മഹാസമുദ്രത്തിൽ ഹൗലാന്റ് ദ്വീപിനു സമീപം അപ്രത്യക്ഷയായി.
ഇവരുടെ ജീവിതം ആസ്പദമാക്കി 2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അമീലിയ. മീരാ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഹിലാരി സ്വാങ്ക് അമീലിയയുടെ വേഷം ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]1897 ജൂലൈ 24 ന് അമേരിക്കയിലെ കൻസാസിലുള്ള അച്ചിസൺ എന്ന സ്ഥലത്താണ് അമീലിയ ജനിച്ചത്. സാമുവൽ എയർഹാർട്ടും, അമേലിയയുമായിരുന്നു മാതാപിതാക്കൾ. വീട്ടിലിരുന്നു വിദ്യ അഭ്യസിക്കുക എന്ന രീതിയായിരുന്നു അമേലിയയും സഹോദരിക്കും ലഭിച്ചത്. വീട്ടിൽ തന്നെയുള്ള ബൃഹദ് ലൈബ്രറിയിൽ അമേലിയ ദീർഘനേരം വായനക്കായി ചിലവഴിക്കുമായിരുന്നു. 1909 ൽ ആണു അമേലിയക്ക് സാമ്പ്രാദായിക രീതിയിലുള്ള സ്കൂൾ വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയത്.
തിരോധാനം
[തിരുത്തുക]ലോകം ചുറ്റിപ്പറക്കുന്ന ആദ്യ വനിതാ വൈമാനികയാവുക എന്ന ലക്ഷ്യത്തോടെയാണ് അമീലിയ 1937-ൽ ലോക്ക്ഹീഡ് മോഡൽ 10 ഇലക്ട്ര എന്ന വിമാനത്തിൽ ഫ്രെഡ് നൂനാൻ എന്ന വഴികാട്ടിയോടൊപ്പം യാത്ര തിരിച്ചത്. എന്നാൽ ലക്ഷ്യം നേടാൻ 7000 മൈലുകൾ ബാക്കി നിൽക്കെ പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് ഇവർ അപ്രത്യക്ഷരായി. ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല. പ്രധാനമായും മൂന്ന് വാദഗതികളാണുള്ളത്. ഒന്ന്, പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് വിമാനം തകർന്ന് ഇരുവരും കൊല്ലപ്പെട്ടു. രണ്ട്, ഇന്ധനം തീർന്ന വിമാനം ഗാർഡ്നർ എന്ന ഒറ്റപ്പെട്ട ദ്വീപിൽ ഇറക്കിയെങ്കിലും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ പിന്നീട് മരണപ്പെട്ടു. മൂന്ന്, ഇരുവരും ജാപ്പനീസ് സേനയുടെ പിടിയിലായി. പിന്നീട് തടവിൽ മരിച്ചു.[3]
അമീലിയ സൃഷ്ടിച്ച റെക്കോർഡുകൾ
[തിരുത്തുക]- 1922 — ഏറ്റവും ഉയരത്തിൽ പറന്ന വനിത, 4,267മീ. (14,000 അടി)
- 1928 — വിമാനത്തിൽ ആദ്യമായി അറ്റ്ലാന്റിക്കിനു കുറുകേ യാത്ര ചെയ്ത വനിത
- 1929 — ഏറ്റവും വേഗത്തിൽ പറന്ന വനിത
- 1930 — ഏറ്റവും വേഗത്തിൽ പറന്ന വനിത
- 1931 — ഓട്ടോജൈറോ പറത്തിയ ആദ്യവനിത
- 1931 — ഓട്ടോജൈറോയിൽ ഉയരത്തിന്റെ റെക്കോർഡ്, 5,612മീ. (18,415 അടി).
- 1932 — തനിയേ, നിർത്താതെ, അറ്റ്ലാന്റിക്കിനു കുറുകേ പറന്ന ആദ്യ വനിത, രണ്ടാമത്തെ വ്യക്തി, അറ്റ്ലാന്റിക്കിനു കുറുകേ രണ്ടുതവണ പറന്ന ആദ്യവ്യക്തി
- 1932 — തനിയേ, നിർത്താതെ, അമേരിക്കൻ ഐക്യനാടുകൾക്ക് കുറുകേ പറന്ന ആദ്യവനിത.
- 1935 — തനിയേ ഹവായ് ദ്വീപുകളിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന ആദ്യ വ്യക്തി
- 1935 — മെക്സിക്കോ സിറ്റിയിൽ നിന്ന് വാഷിങ്ടണിലേക്ക് പറന്ന വേഗതയുടെ റെക്കോർഡ്
- 1935 — തനിയേ മെക്സിക്കോ സിറ്റിയിൽ നിന്ന് ന്യൂ ജഴ്സിയിലേക്ക് പറന്ന ആദ്യ വ്യക്തി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2012-05-25 at the Wayback Machine.
- Pieces of Amelia Earhart's plane might have been located... ഡിസ്കവറി ന്യൂസ്
- അമീലിയ എയർഹാർട്ട്- ടൈം ലൈൻ, ദി നയന്റി-നയൻസ്
അവലംബം
[തിരുത്തുക]- ↑ Pearce 1988, p. 95.
- ↑ "feminismno1". feminism101.com. Retrieved 2016-06-19.
- ↑ "മാതൃഭൂമി". Archived from the original on 2017-07-07. Retrieved 2017-07-06.
- ↑ "അമീലിയ എയർഹാർട്ട്". സ്മിത്ത്സോണിയൻ നാഷണൽ എയർ ആന്റ് സ്പേസ് മ്യൂസിയം. Archived from the original on 2016-06-19. Retrieved 2016-06-19.
{{cite web}}
: CS1 maint: bot: original URL status unknown (link)