ആലിസ് കാതറിൻ ഇവാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alice Catherine Evans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആലിസ് കാതറിൻ ഇവാൻസ്
ജനനംJanuary 29, 1881
Neath, Pennsylvania
മരണംസെപ്റ്റംബർ 5, 1975(1975-09-05) (പ്രായം 94)
Alexandria, Virginia
ദേശീയതAmerican
സ്ഥാപനങ്ങൾUS Department of Agriculture
United States Public Health Service
ബിരുദംSusquehanna Collegiate Institute
Cornell University
University of Wisconsin–Madison
അറിയപ്പെടുന്നത്Demonstrating that bacillus abortus caused Brucellosis
ആലീസ് സി. ഇവാൻസ്, ഗ്രാജുവേഷൻ വസ്ത്രത്തിൽ
ആലീസ് സി. ഇവാൻസ്, 1945

ആലിസ് കാതറിൻ ഇവാൻസ് (ജനുവരി 29, 1881 – സെപ്റ്റംബർ 5, 1975) അമേരിക്കൻ സൂക്ഷ്മജീവശാസ്ത്രജ്ഞയും യു.എസ് കാർഷികവിഭാഗത്തിലെ ഗവേഷകയും ആയിരുന്നു. പാലിലെയും ചീസിലെയും ബാക്ടീരിയയെക്കുറിച്ചുള്ള ഗവേഷണമായിരുന്നു ആലിസ് കാതറിൻ ഇവാൻസ് ചെയ്തിരുന്നത്. അവർ പിന്നീട് മനുഷ്യർക്കും കന്നുകാലികൾക്കും ബ്രൂസെല്ലോസിസ് എന്ന രോഗമുണ്ടാക്കുന്ന ബാസില്ലസ് അബോർട്ടസ് (Bacillus abortus) എന്ന ബാക്ടീരിയയെ കണ്ടുപിടിച്ചു.

മുൻകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ആലിസ് കാതറിൻ ഇവാൻസ് പെൻസിൽവാനിയയിലെ ബ്രാഡ്ഫോർഡ് കൗണ്ടിയിൽ സർവ്വേയറും കൃഷിക്കാരനുമായ വില്യം ഹോവെൽ, അദ്ധ്യാപികയായ ആൻ ബി ഇവാൻസ് എന്നിവരുടെ മകളായി ജനിച്ചു. ആലീസിന് അഞ്ചും ആറും വയസ്സുള്ളപ്പോൾ വീട്ടിൽ വച്ച് അവരുടെ മാതാപിതാക്കൾ തന്നെയാണ് അവരെ പഠിപ്പിച്ചിരുന്നത്.[1]ആലിസ് ടോവൻഡയിലെ സസ്ക്വഹന്ന കോളിഗേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും അവിടെ വനിതകൾക്കുള്ള ബാസ്കറ്റ്ബാൾ ടീമിൽ ചേർന്നു കളിക്കുകയും ഒടുവിൽ ടീച്ചർ ആയിതീരുകയും ചെയ്തു. അന്നത്തെക്കാലത്ത് ആകെക്കൂടി വനിതകൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന തൊഴിൽ അദ്ധ്യാപികമാത്രമായിരുന്നു. പിന്നീട് അദ്ധ്യാപനം വിരസമായിരുന്നുവെന്ന് അവർ ഒരിക്കൽ പറയുകയുണ്ടായി. [2]4 വർഷത്തെ അദ്ധ്യാപന ജീവിതത്തിനുശേഷം കോർണൽ സർവ്വകലാശാലയിൽ റൂറൽ അദ്ധ്യാപികമാർക്ക് സൗജന്യമായി ക്ളാസ്സുകളെടുത്തു. [3]1909-ൽ സ്കോളർഷിപ്പ് ലഭിച്ചതിനുശേഷം അവർ കോർണൽ സർവ്വകലാശാലയിൽ നിന്ന് ബാക്ടീരിയോളജിയിൽ ബിരുദം നേടുകയും ചെയ്തു. വിസ്കോൻസിൻ-മഡിസൺ സർവ്വകലാശാലയിൽ നിന്ന് ബാക്ടീരിയോളജിയിൽ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ആലിസ്. ആ വർഷം തന്നെയവർ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

 • First female president of the Society of American Bacteriologists, elected in 1928 [4]
 • Awarded honorary degree in medicine from Woman's Medical College of Pennsylvania, 1934
 • Awarded honorary doctorates of science from University of Wisconsin–Madison and Wilson College, 1936
 • Honorary president, Inter-American Committee on Brucellosis, 1945–57
 • Honorary member, American Society for Microbiology, 1975
 • Inducted into the National Women's Hall of Fame, 1993

അവലംബം[തിരുത്തുക]

 1. Zach, Kim (2002). Hidden from History: The Lives of Eight American Women Scientists. Avisson Pr Inc.
 2. Evans, Alice C. "Memoirs" (PDF). NIH Office of History. National Institutes of Health Office of History. Retrieved 14 December 2017.
 3. "Alice Evans" Education & Resources. National Women's History Museum, 15 Dec. 2005. Web.
 4. "Medicine:Bacteriologists". Time. January 9, 1928. ശേഖരിച്ചത് November 26, 2009.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Evans, Alice C (1963). Memoirs. National Institutes of Health.
 • Rose, Rose K. (July 1, 1997). Women in the Biological Sciences : A Biobibliographic Sourcebook. Greenwood Publishing Group, Incorporated. ISBN 9780313291807.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലിസ്_കാതറിൻ_ഇവാൻസ്&oldid=3275721" എന്ന താളിൽനിന്ന് ശേഖരിച്ചത്