മറ്റിൽഡ ജോസ്ലിൻ ഗേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Matilda Joslyn Gage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മറ്റിൽഡ ജോസ്ലിൻ ഗേജ്
MatildaJoslynGage.jpeg
ജനനംMarch 24, 1826
മരണംമാർച്ച് 18, 1898(1898-03-18) (പ്രായം 71)
തൊഴിൽabolitionist, free thinker, author
ജീവിതപങ്കാളി(കൾ)
ഹെൻ‌റി ഹിൽ ഗേജ് (വി. 1845)
പ്രധാന കൃതികൾAuthor, with ആന്റണി and സ്റ്റാൻ‌ടൺ, of first three volumes of History of Woman Suffrage

ഒരു വനിതാ സഫ്രാജിസ്റ്റും തദ്ദേശീയ അമേരിക്കൻ അവകാശ പ്രവർത്തകയും അടിമത്വ വിരുദ്ധ പോരാളിയും സ്വതന്ത്രചിന്തകയും എഴുത്തുകാരിയുയിരുന്നു മറ്റിൽഡ ജോസ്ലിൻ ഗേജ് (ജീവിതകാലം, മാർച്ച് 24, 1826 - മാർച്ച് 18, 1898). ശാസ്ത്രീയ കണ്ടുപിടുത്തത്തിന്റെ സ്ത്രീകളുടെ ക്രെഡിറ്റ് നിഷേധിക്കുന്ന പ്രവണത വിവരിക്കുന്ന മറ്റിൽഡ ഇഫക്റ്റ് അവരുടെ പേരിലാണ് അറിയപ്പെടുന്നത്.

1852 ൽ ന്യൂയോർക്കിലെ സിറാക്കൂസിൽ നടന്ന ദേശീയ വനിതാ അവകാശ കൺവെൻഷനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകയായിരുന്നു അവർ.[1] തളരാത്ത ജോലിക്കാരിയും പബ്ലിക് സ്പീക്കറുമായിരുന്ന അവർ നിരവധി ലേഖനങ്ങൾ മാധ്യമങ്ങൾക്ക് സംഭാവന ചെയ്തു. "അവരുടെ കാലത്തെ ഏറ്റവും യുക്തിസഹവും നിർഭയവും ശാസ്ത്രീയവുമായ എഴുത്തുകാരിൽ ഒരാളായി" കണക്കാക്കപ്പെട്ടു. 1878–1881 കാലഘട്ടത്തിൽ, സിറാക്കൂസ് നാഷണൽ സിറ്റിസൺ എന്ന പേരിൽ സ്ത്രീകളുടെ ഉദ്ദേശ്യത്തിനായി നീക്കിവച്ച ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. 1880 ൽ നാഷണൽ വുമൺ സഫറേജ് അസോസിയേഷനിൽ നിന്ന് ചിക്കാഗോയിലെ റിപ്പബ്ലിക്കൻ, ഗ്രീൻബാക്ക് കൺവെൻഷനുകളിലേക്കും ഒഹായോയിലെ സിൻസിനാറ്റിയിൽ നടന്ന ഡെമോക്രാറ്റിക് കൺവെൻഷനിലേക്കും പ്രതിനിധിയായി. എലിസബത്ത് കാഡി സ്റ്റാൺറ്റൻ, സൂസൻ ബി. ആന്റണി എന്നിവരോടൊപ്പം വർഷങ്ങളോളം വോട്ടവകാശ പ്രസ്ഥാനത്തിന്റെ മുൻ‌നിരയിലായിരുന്ന അവർ ഹിസ്റ്ററി ഓഫ് വുമൺ സഫറേജ് (1881–1887) എഴുതുന്നതിൽ അവരുമായി സഹകരിച്ചു. വുമൺസ് റൈറ്റ്സ് കാറ്റെക്കിസം (1868); വുമൺ ഇൻ ഇൻവെന്റർ (1870); ഹു പ്ലാന്നെഡ് ദി ടെന്നസി കാമ്പെയ്ൻ (1880); വുമൺ, ചർച്ച്, സ്റ്റേറ്റ്(1893) എന്നിവയുടെ രചയിതാവായിരുന്നു അവർ .

അവലംബം[തിരുത്തുക]

ആട്രിബ്യൂഷൻ[തിരുത്തുക]

  • This article incorporates text from a publication now in the public domain: Green, H.L. (1898). The Free Thought Magazine (Public domain ed.). H.L. Green.
  • This article incorporates text from a publication now in the public domain: White, J.T. (1921). The National Cyclopaedia of American Biography: Being the History of the United States as Illustrated in the Lives of the Founders, Builders, and Defenders of the Republic, and of the Men and Women who are Doing the Work and Moulding the Thought of the Present Time (Public domain ed.). J.T. White.

ഗ്രന്ഥസൂചിക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Woman of the Century/Matilda Joslyn Gage എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മറ്റിൽഡ_ജോസ്ലിൻ_ഗേജ്&oldid=3544352" എന്ന താളിൽനിന്ന് ശേഖരിച്ചത്