മരിയ ടാൾചിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maria Tallchief എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു അമേരിക്കൻ ബാലെ നർത്തകിയാണ് മരിയ ടാൾചിഫ്[1]. സാങ്കേതികത്തികവും മികവുറ്റ കലാത്മകതയുമാണ് ഇവരുടെ നർത്തനശൈലിയുടെ സവിശേഷത.

ജീവിതരേഖ[തിരുത്തുക]

1925 ജനുവരി 24-ന് ഫെയർ ഫാക്സിലെ ഒക്ലയിൽ ജനിച്ചു. ആദ്യം പിയാനോ ആയിരുന്നു അഭ്യസിച്ചിരുന്നത്. എന്നാൽ പിന്നീട് നൃത്തത്തിലേക്കു തിരിഞ്ഞു. പ്രശസ്ത നൃത്ത സംവിധായകനായ ബ്രോനിസ്ലേവ നിജിൻസ്ക്കയോടൊപ്പമാണ് ബാലെ അഭ്യസിച്ചു തുടങ്ങിയത്. 1942-ൽ 'റൂസ്സെ ഡിമോന്റി കാർലോം' എന്ന ബാലെയിലൂടെ അരങ്ങേറ്റം നടത്തി. അതിലെ അഭിനയം തന്നെ ഇവരെ പ്രശസ്തയാക്കാൻ പോന്നതായിരുന്നു. 1947-ൽ പാരീസ് ഓപ്പറയിൽ ഗസ്റ്റ് ആർട്ടിസ്റ്റായതോടെ ഇവർ കൂടുതൽ പേരും പെരുമയും നേടി. 1945-ൽ 'ന്യൂയോർക്ക് സിറ്റി' ബാലെ സംഘം സ്ഥാപിതമായപ്പോൾ, അതിലെ മുഖ്യതാരം മരിയയായിരുന്നു. വളരെക്കാലം മരിയ 'ന്യൂയോർക്ക് സിറ്റി'യിൽ നടിയായിരുന്നു. അവർക്കുവേണ്ടി ജോർജ് ബലാൻചിൻ ചിട്ടപ്പെടുത്തിയ ബാലെകളിലായിരുന്നു മരിയ ഏറെത്തിളങ്ങിയത്. അദ്ദേഹവുമായുള്ള ഗാഢമായ അടുപ്പത്തിന് അതു വഴിതെളിച്ചു. 1946-ൽ അവർ വിവാഹിതരായെങ്കിലും 1952-ൽ വേർപിരിഞ്ഞു. പിന്നീട് 1960-ൽ മരിയ അമേരിക്കൻ ബാലെ തിയെറ്ററിൽ ചേർന്നു.

ദി ഫയർ ബേസ്, ഓർഫ്യൂസ്, ദ് നട്ട് ക്രാക്കർ എന്നിവയാണ് ഇവരുടെ അഭിനയ-നടന പ്രതിഭ ഏറെത്തിളങ്ങിയ ബാലെകൾ. 1979-ൽ മരിയ സ്വന്തമായി ചിക്കാഗോ സിറ്റി ബാലെ എന്ന ബാലെ തിയെറ്റർ ആരംഭിച്ചു. ഇവരുടെ സഹോദരി മർജോറി ടാൾചിഫും അറിയപ്പെടുന്ന ബാലെ നർത്തകിയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മരിയ ടാൾചിഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മരിയ_ടാൾചിഫ്&oldid=2269376" എന്ന താളിൽനിന്ന് ശേഖരിച്ചത്