Jump to content

റെയ്ച്ചൽ കാഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rachel Carson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെയ്ച്ചൽ കാഴ്സൺ
റേച്ചൽ കാഴ്സൺ, 1940
റേച്ചൽ കാഴ്സൺ, 1940
തൊഴിൽസമുദ്രജീവിശാസ്ത്രജ്ഞ, ഹരിത സാഹിത്യകാരി
ദേശീയതഅമേരിക്കൻ
Period1937–1964
വിഷയംസമുദ്ര ജീവശാസ്ത്രം, കീടനാശിനികൾ
ശ്രദ്ധേയമായ രചന(കൾ)നമുക്കു ചുറ്റുമുള്ള കടൽ, നിശ്ശബ്ദവസന്തം

ഒരു അമേരിക്കൻ സമുദ്ര ജൈവശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമാണ്‌ റെയ്ച്ചൽ ലൂയിസ് കാഴ്സൺ (മേയ് 27, 1907 – ഏപ്രിൽ 14, 1964) . സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന കൃതി, അമേരിക്കയിലെ ജനങ്ങൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തിന്‌ വഴിതെളിക്കുകയും ചെയ്തു. മരണാനന്തരം അവർക്ക് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയിലൊന്നായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകപ്പെട്ടു. ലിൻഡാ ലിയർ എഴുതിയ Rachel Carson:'Witness of Nature' എന്നതാണ് ഇവരെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ജീവചരിത്രപുസ്തകം.

ജീവിതരേഖ

[തിരുത്തുക]

1907 മേയ് 27 ന് മരിയ ഫ്രേസിയറുടേയും റോബർട്ട് വാർഡൻ കാഴ്സന്റേയും മൂന്നു മക്കളിൽ ഇളയവളായി പെൻസിൽവാനിയയിലാണ് ഇവർ ജനിച്ചത്. നന്നെ ചെറുപ്പത്തിൽ തന്നെ വീടിനു ചുറ്റുമുള്ള തൊടിയിൽ ചുറ്റിനടക്കുവാനും ചെടികളേയും കിളികളേയുമൊക്കെ തിരിച്ചറിയുവാനും ഉള്ള താത്പര്യം അവർ പ്രകടിപ്പിച്ചിരുന്നു. മാതാവുമായി വളരെയേറെ ആത്മബന്ധം പുലർത്തിയിരുന്ന റെയ്‌ച്ചലിനെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നതും അമ്മ തന്നെയായിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

സ്പ്രിംഗ്ഡല് സ്മാൾ സ്കൂളിൽ നിന്ന് പത്താം തരവും 1925ഇൽ ഹൈസ്കൂൾ വിദ്യാഭാസം പെൻസിൽവാനിയയിലെ തന്നെ പർനാസസ് എന്ന സ്ഥലത്ത് നിന്നും പൂർത്തിയാക്കി. 45 വിദ്യാർഥികൾ ഉണ്ടായിരുന്ന ക്ലാസ്സിൽ ഒന്നാമതായിരുന്നു ഇവർ. പെൻസിൽവാനിയ കോളേജ് ഓഫ് വിമൻസിൽ ( ഇന്നത്തെ ചാത്തം യൂണിവേർസിറ്റി ) ബിരുദം എടുക്കാൻ പോയ ഇവർ പൊതുവേ ആരോടും സംസാരിക്കാതെ ഒറ്റയ്കിരിക്കുന്ന ഒരു പ്രകൃതക്കാരിയായിരുന്നു. പെൻസിൽവാനിയയിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ബാലമാസിക റേ‌യ്‌ച്ചലിന് വളരെ പ്രിയപ്പെട്ടതായിരുന്നു. അവരുടെ ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ മാസികയിൽ തന്നെയായിരുന്നു. 1918ൽ സെന്റ് നിക്കോളാസ് ലീഗ് (മാസികയോടനുബന്ധിച്ച് രൂപം കൊടുക്കപ്പെട്ട ബാലജനസഖ്യം )നടത്തിയ ബാലരചനാ മത്സരത്തിൽ റേച്ചലിന്റെ ' A battle in the clouds' എന്ന കഥ സമ്മാനാർഹമായി. തുടർച്ചയായി എഴുതുവാൻ ഈ പ്രോത്സാഹനം റെയ്‌ച്ചലിന് പ്രേരണയായി. സ്കൂൾ പഠന കാലത്ത് പൊതുവിൽ അന്തർമുഖിയായിരുന്നു ഇവർ. ഇതിന്റെ പ്രധാനകാരണം കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മയും സാമ്പത്തികഞെരുക്കങ്ങളും ആയിരുന്നു.[1]

1964 ഏപ്രിൽ 14 ന് അർബുദബാധയാൽ ഇവർ അന്തരിച്ചു.

സൈലന്റ് സ്പ്രിംഗ്

[തിരുത്തുക]

ഹൗഗ്ടൺ മിഫ്ലിൻ പ്രസിദ്ധീകരിച്ച സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന പുസ്തകത്തിന്റെ ആദ്യപ്രതി പുറത്തുവന്നത് 1962 സെപ്തംബർ 27നായിരുന്നു[2]. ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളെക്കുറിച്ച്, പക്ഷികൾ പാടാതാവുന്ന ഒരു കാലത്തെക്കുറിച്ച് മുന്നറിയിപ്പുതരുന്നത്ര ലളിതമായി പറഞ്ഞത് ഈ പുസ്തകത്തിലായിരുന്നു. ഇൻസെക്ട് ബോംബ് എന്ന വിളിപ്പേരുമായി അമേരിക്കയിലെത്തിയ ഡി.ഡി.റ്റി 1945 കളിൽ വിമാനമാർഗ്ഗം ജനവാസകേന്ദ്രങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തളിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത് പരിസ്ഥിതിയുടെ നാശത്തിന് ആക്കംകൂട്ടി. ഇതിനെതിരായ കോടതി വ്യവഹാരങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടപ്പോൾ 1958 ജനുവരിയിൽ ദ ബോസ്റ്റൺ ഹെറാൾഡ് എന്ന ദിനപത്രത്തിൽ അച്ചടിച്ചുവന്ന പ്രശ്നസംബന്ധിയായ ഒരു കത്തിന്റെ കോപ്പി ഓൾഗാ ഓവൻസ് ഹക്കിൻസ് എന്നയാൾ കാഴ്സണ് അയച്ചുകൊടുത്തു. ഇത് സൈലന്റ് സ്പ്രിംഗ് എഴുതുന്നതിന് അവർക്ക് പ്രചോദനമായി.[3] ഇതിന്റെ ഫലമായി 1972 ൽ ഡി.ഡി.റ്റി ഉൾപ്പെടെയുള്ള കീടനാശിനികൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. റേച്ചൽ കാഴ്സൺ പ്രകൃതിയുടെ പരിവ്രാജിക , ഡോ. രതി മേനോൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഒക്ടോബർ,2008
  2. "സൗമ്യയായ വിധ്വംസക" (PDF). മലയാളം വാരിക. 2012 ഒക്ടോബർ 5. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)
  3. കോംപറ്റീഷൻ വിന്നർ, മലയാളമനോരമ, തൊഴിൽവീഥി സപ്ലിമെന്റ്, 2012 ജൂൺ 23, പേജ്-5
"https://ml.wikipedia.org/w/index.php?title=റെയ്ച്ചൽ_കാഴ്സൺ&oldid=3643349" എന്ന താളിൽനിന്ന് ശേഖരിച്ചത്