Jump to content

മഡലീൻ ആൽബ്രൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madeleine Albright എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഡലീൻ ആൽബ്രൈറ്റ്
64th United States Secretary of State
ഓഫീസിൽ
January 23, 1997 – January 20, 2001
രാഷ്ട്രപതിBill Clinton
DeputyStrobe Talbott
മുൻഗാമിWarren Christopher
പിൻഗാമിColin Powell
20th United States Ambassador to the United Nations
ഓഫീസിൽ
January 27, 1993 – January 21, 1997
രാഷ്ട്രപതിBill Clinton
മുൻഗാമിEdward J. Perkins
പിൻഗാമിBill Richardson
വ്യക്തിഗത വിവരങ്ങൾ
ജനനം
Marie Jana Korbelová

(1937-05-15) മേയ് 15, 1937  (87 വയസ്സ്)
Prague, Czechoslovakia
(now Czech Republic)
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളികൾ
(m. 1959; div. 1982)
കുട്ടികൾ3
വിദ്യാഭ്യാസംWellesley College (BA)
Johns Hopkins University
Columbia University (MA, PhD)
ഒപ്പ്

മഡലീൻ ജാന കോർബൽ ആൽബ്രൈറ്റ് ( Madeleine Jana Korbel Albright)[1] (ജനനം; മേരി ജാന കോർബലോവ, മെയ് 15, 1937 Marie Jana Korbelová)[2][3] ഒരു അമേരിക്കൻ രാഷ്ട്രീയപ്രവർത്തകയും ഡിപ്ലോമാറ്റുമാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതയായ ആദ്യ വനിതയായിരുന്നു മഡലീൻ ആൽബ്രൈറ്റ്. അക്കാലത്ത് പ്രസിഡൻറായിരുന്ന ബിൽക്ലിൻറനാണ് 1996 ഡിസംബർ 5 ന് സ്റ്റേറ്റ് സെക്രട്ടറിയായി അവരുടെ പേരു നിർദ്ദേശിച്ച്. യു.എസ്. സെനറ്റ്  99–0 വോട്ടുകൾക്ക് അത് അംഗീകരിച്ചു. 1997 ജനുവരി 23ന് അവർ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനാരോഹണം ചെയ്തു.

ആൽബ്രൈറ്റ് സ്റ്റോൺബ്രിഡ്ജ് ഗ്രൂപ്പിൻറെ അദ്ധ്യക്ഷസ്ഥാനം അവരിപ്പോൾ വഹിക്കുന്നു. അതുപോലെ ജോർജ്ജ് ടൌൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഫോറിൻ സർവ്വീസിൽ അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിച്ച് പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു. കൊളമ്പിയ യൂണിവേഴ്സിറ്റിയൽ നിന്നുള്ള പി.എച്ച്.ഡി. കൂടാതെ മറ്റു പല ഓണററി ബിരുദങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ച്. മുൻ യു.എസ്. പ്രസിഡൻറ് ബരാക്ക് ഒബാമ അവർക്ക് “പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം” എന്ന അവാർഡ് സമ്മാനിച്ചിരുന്നു.  “കൌൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ” ബോർഡ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

മേരി ജാന കോർബിലോവ 1937 ൽ ചെക്കോസ്ലോവാക്യയിലെ പ്രാഗിലെ സ്മിച്ചോവ് ജില്ലയിൽ അന്നയുടെയും (സ്പീഗ്ലോവ) ചെക്ക് നയതന്ത്രജ്ഞൻ ജോസഫ് കോർബലിൻറെയും മകളായി ജനിച്ചു. അവർ ജനിച്ച സമയം ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആസ്ട്രിയ-ഹംഗറിയിൽ നിന്ന് ചെക്കോസ്ലോവാക്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ഏകദേശം 20 വർഷങ്ങൾ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ആദ്യകാല ചെക്ക് ഡെമോക്രാറ്റുകളായ തോമസ് ഗാരിഗ്വെ മസാറിക്, എഡ്വാർഡ് ബെനെസ് എന്നിവരുടെ അനുയായിയായിരുന്നു ജോസഫ്. ഇളയസഹോദരങ്ങളായ കാതറീൻ (ജനനം ഒക്ടോബർ 1942), ജോൺ എന്നിവർക്കൊപ്പമാണ് അവർ വളർന്നത്. 

അവർ ജനിച്ച കാലത്ത് പിതാവായ ജോസഫ്, ബൽഗ്രേഡില ചെക്കോസ്ലോവാക് എംബസിയിൽ ഒരു പ്രസ് അറ്റാഷെയായി സേവനം ചെയ്തുവരികയായിരുന്നു.  1938 സെപ്റ്റംബറിലെ മ്യൂണിച്ച് എഗ്രീമെന്റു് ഒപ്പു വയ്ക്കപ്പെട്ടതും ഹിറ്റലറുടെ കൈവശത്തിൽ ചെക്കോസ്ലോവാക്യയുടെ ശിഥിലീകരണവും, അവരുടെ എഡ്വേർഡ് ബെനെസുമായുള്ള ബന്ധവും  കുടുംബത്തെ അവിടെനിന്നു പാലായനം ചെയ്യാൻ നിർബന്ധിതരാക്കി.  1941 ൽ ജോസഫും അന്നയും ജൂത മതത്തിൽനിന്നു ക്രസ്തുമത്തിലേയ്ക്കു പരിവർത്തനം ചെയ്തു. 1997 ലെ ഒരു അഭിമുഖത്തിൽ, ആദ്യകാല റോമൻ കാത്തലിക് വിശ്വാസിയും പിന്നീട് എപ്പിസ്കോപ്പലിയയുമായ മെഡലിൻ ആൽബ്രൈറ്റ്, തങ്ങളുടെ മാതാപിതാക്കൾ തന്നോടോ തന്റെ രണ്ടു സഹോദരങ്ങളോടോ, മുൻകാല ജൂത പാരമ്പര്യം പറയുകയോ വെളിപ്പെടുത്തുകയോ ചെയ്തിരുന്നില്ല എന്നു പറഞ്ഞിരുന്നു.   

യു.കെ.യിലെ ജീവിതം

[തിരുത്തുക]

യുദ്ധകാലത്ത് ആൽബ്രൈറ്റ് ബ്രിട്ടനില് കഴിയുകയും അവരുടെ പിതാവ് ബെനെസിൻറെ പ്രവാസത്തിലുള്ള ചെക്കോസ്ലോവാക്യ സർക്കാരിനുവേണ്ടി സേവനം നടത്തുകയും ചെയ്തിരുന്നു. ലണ്ടനിലെ നോട്ടിങ് ഹില്ലിലുള്ള കെൻസിംഗ്സ്റ്റൺ പാർക്ക് റോഡിലായിരുന്നു ആദ്യകാലത്ത് അവർ താമസിച്ചിരുന്നത്. രൂക്ഷയുദ്ധം നടന്നു കൊണ്ടിരിക്കെ ബീക്കൺഫീൽഡിലേയ്ക്കും പിന്നീട് ലണ്ടൻ നഗരപ്രാന്തത്തിലുള്ള വാൾട്ടൺ-ഓൺ-തെയ്ംസിലും താമസിച്ചു. തുടർച്ചയായ നാസി ബോംബിങ്ങിൽനി്നു അഭയം തേടുവാനായി അഭയം പ്രാപിക്കാറുണ്ടായിരുന്ന വീട്ടിലുണ്ടായിരുന്ന വലിയ ഇരുമ്പുമേശയെക്കുറിച്ചുള്ള ഓർമ്മകൾ അവർ അയവിറക്കാറുണ്ടായിരുന്നു.   ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന കാലത്ത്,  യുദ്ധത്തിന്റെ കെടുതിയിലകപ്പെട്ട് എല്ലാ അഭയാർത്ഥികൾ‌ക്കും സഹാതാപം ലഭിക്കുവാനായി   ആൽബ്രൈറ്റ് ഡോക്യുമെന്ററി ചിത്രത്തിൽ അഭയാർത്ഥി ബാലികയായി അവതരിപ്പിച്ചിരുന്നു. ആൽബ്രൈറ്റ് കാത്തലിക് വിശ്വാസിയായി മാറിയെങ്കിലും 1959 ൽ വിവാഹവേളയിൽ എപ്പിസ്കോപ്പലിയനിസത്തിലേയ്ക്കു മാറി. പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾ ജൂതമതവിശ്വാസികളായിരുന്നുവെന്ന യാഥാർത്ഥ്യം അവർക്കറിയില്ലായിരുന്നു. 

അവലംബം

[തിരുത്തുക]
  1. Sciolino, Elaine (1988-07-26). "Dukakis's Foreign Policy Adviser: Madeleine Jana Korbel Albright". New York Times. Retrieved 2015-07-19.
  2. "Madeleine Albright Fast Facts". CNN. May 8, 2014. Retrieved December 31, 2014.
  3. Roger Cohen. "Memory Goes to War". The New Republic. Retrieved December 31, 2014.
"https://ml.wikipedia.org/w/index.php?title=മഡലീൻ_ആൽബ്രൈറ്റ്&oldid=4120548" എന്ന താളിൽനിന്ന് ശേഖരിച്ചത്