സൈലന്റ് സ്പ്രിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈലന്റ് സ്പ്രിങ്ങ്
റേച്ചൽ കഴ്സന്റെ‌സൈലന്റ്സ്പ്രിങ്‌ എന്ന ഗ്രന്ഥം കുറഞ്ഞവലിപ്പത്തിൽ.jpg
Authorറെയ്ച്ചൽ കാഴ്സൺ
Countryഅമേരിക്കൻ ഐക്യനാടുകൾ
Languageഇംഗ്ലീഷ്
Subjectഹരിത സാഹിത്യം
PublisherHoughton Mifflin
Publication date
സെപ്റ്റംബർ 1962

പ്രശസ്ത സമുദ്ര ജീവിശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമായ റെയ്ച്ചൽ കാഴ്സൺ എഴുതിയ ഒരു പുസ്തകം ആണ് സൈലന്റ് സ്പ്രിങ്ങ്[1](Silent Spring)[2]. ഹൗഗ്ടൺ മിഫ്ലിൻ പ്രസിദ്ധീകരിച്ച സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന പുസ്തകത്തിന്റെ ആദ്യപ്രതി പുറത്തുവന്നത് 1962 സെപ്തംബർ 27നായിരുന്നു. ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളെക്കുറിച്ച്, പക്ഷികൾ പാറാതാവുന്ന ഒരു കാലത്തെക്കുറിച്ച് മുന്നറിയിപ്പു തരുന്നത്ര ലളിതമായി പറഞ്ഞത് ഈ പുസ്തകത്തിലായിരുന്നു. ഇൻസെക്ട് ബോംബ് എന്ന വിളിപ്പേരുമായി അമേരിക്കയിലെത്തിയ ഡി.ഡി.റ്റി 1945 കളിൽ വിമാനമാർഗ്ഗം ജനവാസകേന്ദ്രങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തളിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത് പരിസ്ഥിതിയുടെ നാശത്തിന് ആക്കംകൂട്ടി. ഇതിനെതിരായ കോടതി വ്യവഹാരങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടപ്പോൾ 1958 ജനുവരിയിൽ ദ ബോസ്റ്റൺ ഹെറാൾഡ് എന്ന ദിനപ്പത്രത്തിൽ അച്ചടിച്ചുവന്ന പ്രശ്നസംബന്ധിയായ ഒരു കത്തിന്റെ കോപ്പി ഓൾഗാ ഓവൻസ് ഹക്കിൻസ് എന്നയാൾ കാഴ്സണ് അയച്ചുകൊടുത്തു. ഇത് സൈലന്റ് സ്പ്രിംഗ് എഴുതുന്നതിന് അവർക്ക് പ്രചോദനമായി.[1]

1962 സെപ്റ്റംബറിൽ പുറത്തുവന്ന ഈ പുസ്തകം പരിസ്ഥിതി വാദത്തിനു ഒരു പുതിയ മാനം നൽകി.കീടനാശിനികൾക്കെതിരായ സാമൂഹിക അവബോധം നിർമ്മിക്കാൻ സൈലന്റ് സ്പ്രിങ്ങ് സഹായകമായി. [3] മസാച്യുസെറ്റ്സിലെ ലോങ് ഐലൻഡിൽ ക്രാൻബെറി ചെടികളിൽ ഇരട്ടവാലൻ കീടങ്ങൾക്കെതിരെ അമിനൊട്രയാസോൾ പ്രയോഗം നടത്തിയ ഗവണ്മെന്റിനെ കീടനാശിനികളുടെ മാരക പാർശ്വഫലങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലായിരുന്നു റെയ്ച്ചൽ കാഴ്സൺ. 1972 ഇൽ അവരുടെ കൂടി ശ്രമഫലമായി, കീടനാശിനി ദുരുപയോഗം ഉണ്ടാക്കുന്ന തീവ്ര പരിസ്ഥിതി നാശത്തെപ്പറ്റി പഠിക്കാൻ ഒരു അമേരിക്കൻ സമിതി നിലവിൽ വന്നു. ഈ സമിതി മുലപ്പാലില്ഡി. ഡി. റ്റി.യുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് 1972 ൽ ഡി.ഡി.റ്റി ഉൾപ്പെടെയുള്ള കീടനാശിനികൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു. [4]

അവലംബം[തിരുത്തുക]

  1. മഹച്ചരിതമാല,പ്രസാധകൻ ഡി സി ബുക്സ്,പേജ് 82
  2. "സൗമ്യയായ വിധ്വംസക" (PDF) (ഭാഷ: മലയാളം). മലയാളം വാരിക. 2012 ഒക്റ്റോബർ 05. ശേഖരിച്ചത്: 2013 ഫെബ്രുവരി 11. Check date values in: |date= (help)
  3. Josie Glausiusz. (2007), Better Planet: Can A Maligned Pesticide Save Lives? Discover Magazine. Page 34.
  4. കോംപറ്റീഷൻ വിന്നർ, മലയാളമനോരമ, തൊഴിൽവീഥി സപ്ലിമെന്റ്, 2012 ജൂൺ 23, പേജ്-5
"https://ml.wikipedia.org/w/index.php?title=സൈലന്റ്_സ്പ്രിങ്ങ്&oldid=2845940" എന്ന താളിൽനിന്നു ശേഖരിച്ചത്