Jump to content

ബാക്ടീരിയോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂക്ഷ്മജീവികളുള്ള ഒരു അഗർ പ്ലേറ്റ്

ബാക്ടീരിയയുടെ മോർഫോളജി, ആവാസവ്യവസ്ഥ, ജനിതകശാസ്ത്രം, ബയോകെമിസ്ട്രി എന്നിവയും അവയുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും പഠിക്കുന്ന ബയോളജിയുടെ ശാഖയാണ് ബാക്ടീരിയോളജി. മൈക്രോബയോളജിയുടെ ഈ ഉപവിഭാഗത്തിൽ ബാക്ടീരിയ ഇനങ്ങളെ തിരിച്ചറിയൽ, വർഗ്ഗീകരണം, സ്വഭാവം എന്നിവ ഉൾപ്പെടുന്നു.[1] പ്രോട്ടോസോവ, ഫംഗസ്, വൈറസ് തുടങ്ങിയ ബാക്ടീരിയകൾ ഒഴികെയുള്ള സൂക്ഷ്മാണുക്കളുമായി ബന്ധപ്പെട്ടിരിക്കുന്ന മൈക്രോബയോളജിയുമായി ഉള്ള സാമ്യം കാരണം ഇവ രണ്ടും ഒന്നായി കണക്കാക്കുന്ന പ്രവണതയുണ്ട്.[2] ഈ പദങ്ങൾ മുമ്പ് പരസ്പരം മാറി ഉപയോഗിക്കാറുണ്ടായിരുന്നു.[3] എന്നിരുന്നാലും, ബാക്ടീരിയോളജി ഒരു പ്രത്യേക ശാസ്ത്രമായി കണക്കാക്കാവുന്നതാണ്.

ബാക്ടീരിയയെക്കുറിച്ചും വൈദ്യശാസ്ത്രവുമായി അവയുടെ ബന്ധവും പഠിക്കുന്ന ശാഖയാണ് ബാക്ടീരിയോളജി. പത്തൊൻപതാം നൂറ്റാണ്ടിലെ ഭക്ഷണങ്ങളുടെയും വൈനുകളുടെയും കേടുപാടുകൾ സംബന്ധിച്ച ആശങ്കകൾ പരിശോധിക്കുന്നതിനായി രോഗാണു സിദ്ധാന്തം പ്രയോഗിച്ച ഡോക്ടർമാരിൽ നിന്നാണ് ബാക്ടീരിയോളജി വികസിച്ചത്. രോഗങ്ങളുമായി ബന്ധപ്പെട്ട ബാക്ടീരിയകളെ തിരിച്ചറിയുന്നതും വർഗ്ഗീകരിക്കുന്നതും ബാക്ടീരിയോളജിയെ പുരോഗതിയിലേക്ക് നയിച്ചു. ബാക്ടീരിയയും പ്രത്യേക രോഗങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിൽ കോച്ച്സ് പോസ്റ്റുലേറ്റുകൾ ഒരു പങ്കുവഹിച്ചു. അതിനുശേഷം, ഫലപ്രദമായ വാക്സിനുകൾ പോലുള്ള വിജയകരമായ മുന്നേറ്റങ്ങൾ ബാക്ടീരിയോളജിയിൽ വന്നിട്ടുണ്ട്, ഉദാഹരണത്തിന്, ഡിഫ്തീരിയ വാക്സിൻ, ടെറ്റനസ് വാക്സിൻ. ഫലപ്രദമല്ലാത്തതും പാർശ്വഫലങ്ങളുണ്ടാക്കുന്നതുമായ (ഉദാ: ടൈഫോയ്ഡ് വാക്സിൻ) വാക്സിനുകൾ ഉണ്ട്. ആൻറിബയോട്ടിക്കുകളുടെ കണ്ടെത്തലും ബാക്ടീരിയോളജിയുടെ സംഭാവനയാണ്.

ചരിത്രം

[തിരുത്തുക]
ചരിത്രത്തിലെ ആദ്യത്തെ അംഗീകൃത മൈക്രോസ്കോപ്പിസ്റ്റും മൈക്രോബയോളജിസ്റ്റും എന്ന നിലയിൽ, അനേകം സൂക്ഷ്മജീവികളുമായി (ബാക്ടീരിയ ഉൾപ്പെടെ) താരതമ്യേന വലിയ അളവിൽ സൂക്ഷ്മജീവികളുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിയ ആദ്യത്തെ വ്യക്തിയാണ് ആന്റണി വാൻ ലീവൻഹോക്ക്. അദ്ദേഹം സ്വന്തം ഡിസൈനിലുള്ള സിംഗിൾ ലെൻസ്ഡ് മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് അവയുടെ വലുപ്പം നിർണ്ണയിക്കുകയും ചെയ്തിരുന്നു.[4][5][6][7][8]
ബെർലിനിലെ കൊച്ചിന്റെ പ്രതിമ
ലൂയി പാസ്ചർ തന്റെ ലബോറട്ടറിയിൽ, 1885 ൽ എ. എഡൽഫെൽഡ് വരച്ച ചിത്രം

രോഗവുമായി സൂക്ഷ്മാണുക്കളുടെ ബന്ധം കണ്ടെത്തിയത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ജർമ്മൻ വൈദ്യനായ റോബർട്ട് കോച്ച് സൂക്ഷ്മജീവികളുടെ ശാസ്ത്രം മെഡിക്കൽ രംഗത്ത് അവതരിപ്പിച്ചു.[9] പകർച്ചവ്യാധികൾക്കും രോഗങ്ങളിലെ അഴുകൽ പ്രക്രിയയ്ക്കും കാരണം ബാക്ടീരിയയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂയിസ് പാസ്ചർ വാക്സിനുകൾ നിർമ്മിക്കാനുള്ള വിദ്യകൾ വികസിപ്പിച്ചു. വൈദ്യചികിത്സയിൽ ആന്റിസെപ്സിസ് മെച്ചപ്പെടുത്തുന്നതിൽ കോച്ചും പാസ്ചറും പങ്കുവഹിച്ചു. ഇത് പൊതുജനാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുകയും ശരീരത്തെയും രോഗങ്ങളെയും കുറിച്ച് നന്നായി മനസ്സിലാക്കുകയും ചെയ്തു. 1870-1885 ൽ സ്റ്റെയിനുകളുടെ ഉപയോഗത്തിലൂടെയും പോഷക മാധ്യമങ്ങളുടെ ഫലകങ്ങളിൽ ജീവികളുടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതിയിലൂടെയും ബാക്ടീരിയോളജി സാങ്കേതികതയുടെ ആധുനിക രീതികൾ അവതരിപ്പിച്ചു. 1880 നും 1881 നും ഇടയിൽ പാസ്റ്റർ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ മൃഗങ്ങൾക്ക് വിജയകരമായി രണ്ട് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി. വാക്സിനുകൾ വഴി രോഗം തടയുന്നതിനും രോഗങ്ങൾ ചികിത്സിക്കുന്നതിനുമുള്ള പഠനങ്ങൾ ബാക്ടീരിയയുടെ പ്രാധാന്യം കൂട്ടി. കൃഷി, സമുദ്ര ജീവശാസ്ത്രം, ജല മലിനീകരണം, ബാക്ടീരിയ ജനിതകശാസ്ത്രം, ബയോടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ ബാക്ടീരിയോളജിക്ക് പ്രാധാന്യമുണ്ട്.[10][11][12]

ഇതിനായി കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Wassenaar, T. M. "Bacteriology: the study of bacteria". www.mmgc.eu. Archived from the original on 24 July 2011. Retrieved 18 June 2011.
  2. Ward J. MacNeal; Herbert Upham Williams (1914). Pathogenic micro-organisms; a text-book of microbiology for physicians and students of medicine. P. Blakiston's Sons. pp. 1. Retrieved 18 June 2011.
  3. Poindexter, Jeanne Stove (30 November 1986). Methods and special applications in bacterial ecology. Springer. p. 87. ISBN 978-0-306-42346-8. Retrieved 18 June 2011.
  4. Dobell, Clifford (1932). Antony van Leeuwenhoek and His "Little Animals": being some account of the father of protozoology and bacteriology and his multifarious discoveries in these disciplines (Dover Publications ed.). New York: Harcourt, Brace and Company.
  5. Corliss, John O (1975). "Three Centuries of Protozoology: A Brief Tribute to its Founding Father, A. van Leeuwenhoek of Delft". The Journal of Protozoology. 22 (1): 3–7. doi:10.1111/j.1550-7408.1975.tb00934.x. PMID 1090737.
  6. Ford, Brian J. (1992). "From Dilettante to Diligent Experimenter: a Reappraisal of Leeuwenhoek as microscopist and investigator". Biology History. 5 (3).
  7. Toledo-Pereyra, Luis H.: The Strange Little Animals of Antony van Leeuwenhoek — Surgical Revolution, in Surgical Revolutions: A Historical and Philosophical View. (World Scientific Publishing, 2008, ISBN 978-9814329620)
  8. Lane, Nick (6 March 2015). "The Unseen World: Reflections on Leeuwenhoek (1677) 'Concerning Little Animal'". Philos Trans R Soc Lond B Biol Sci. 370 (1666): 20140344. doi:10.1098/rstb.2014.0344. PMC 4360124. PMID 25750239.
  9. "The Legacy of Robert Koch". 14 (1). Sultan Qaboos University Medical Journal. February 2014. PMC 3916274. PMID 24516751. {{cite journal}}: Cite journal requires |journal= (help)
  10. Kreuder‐Sonnen, Katharina (2016). "History of Bacteriology". eLS. Wiley. pp. 1–11. doi:10.1002/9780470015902.a0003073.pub2. ISBN 9780470015902.
  11. Baron S, ed. (1996). "Introduction to Bacteriology". Medical Microbiology (4th ed.). University of Texas Medical Branch at Galveston. ISBN 0-9631172-1-1. PMID 21413299. NBK8120.
  12. The Editors of Encyclopædia Britannica. “Bacteriology.” Encyclopædia Britannica, Encyclopædia Britannica, Inc., 7 Sept. 2010, www.britannica.com/science/bacteriology. Retrieved 22 November 2017

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാക്ടീരിയോളജി&oldid=3779298" എന്ന താളിൽനിന്ന് ശേഖരിച്ചത്