Jump to content

രക്ത അഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്ത അഗറിലെ ബാക്ടീരിയൽ വളർച്ചകൾ : ഇടതുവശത്ത് സ്റ്റഫൈലോക്കോക്കസ് വളർച്ചയും, വലതുവശത്ത് സ്ട്രെപ്റ്റോക്കോക്കസ് വളർച്ചയും

സൂക്ഷ്മജീവികളെ വളർത്താനുള്ള സസ്തനികളുടെ രക്തം അഥവാ രക്തത്തിലെ ഘടകങ്ങൾ അടങ്ങിയ അഗർ മാധ്യമമാണ് രക്ത അഗർ (Blood agar). സാധാരണയായി രക്ത അഗറിലെ രക്തത്തിന്റെ ഗാഡത 5 മുതൽ 10 ശതമാനം വരെയാണ്. ചില പ്രത്യേക തരം ബാക്ടീരിയയുടെ രക്തവിഘടന സവിശേഷതകൾ പഠിക്കാനാണ് രക്ത അഗർ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സ്ട്രെപ്റ്റോകോക്കസ് ഹീമോലിറ്റിക്കസ് β-രക്തവിഘടനവും, സ്ട്രെപ്റ്റോകോക്കസ് വിറിഡൻസ് α-രക്തവിഘടനവും കാണിക്കുന്നു. രക്ത അഗറിൽ വളരുമ്പോഴുണ്ടാവുന്ന സവിശേഷതകളെ ആസ്പദമാക്കി പല ജനുസ്സിലുള്ള ബാക്ടീരിയയെയും വർഗ്ഗീകരിക്കാനാവും.

രക്തം ഘടകമായുള്ള അഗർ മാധ്യമങ്ങൾ ചോക്കലേറ്റ് അഗർ, കുതിര-രക്ത അഗർ, ഥെയർ-മാർട്ടിൻ അഗർ, തയോസൾഫേറ്റ്-സിട്രേറ്റ്-പിത്തലവണ-സുക്രോസ് അഗർ എന്നിവയാണ്. രക്തകോശങ്ങൾ 56°C - ൽ വിഘടിപ്പിച്ച അഗർ പ്ലേറ്റാണ് ചോക്കലേറ്റ് അഗർ. ഹീമോഫിലസ് ഇൻഫ്ലിവെൻസെ ബാക്ടീരിയയ്ക്കുള്ള വളർച്ചാമാധ്യമമായാണ് ഇത് ഏറ്റവുമധികം ഉപയോഗിച്ചുവരുന്നത്. അഗർ മാധ്യമത്തിന് ചോക്കലേറ്റിന്റെ നിറമായതുകൊണ്ടാണ് ഇതിന് ഈ പേര് വന്നത്. കുതിരയുടെ രക്തത്തിൽ നിന്ന് തയ്യാറാക്കിയ അഗറാണ് കുതിര-രക്ത അഗർ. നീസീരിയ ഗൊണേറിയേ എന്ന ബാക്ടീരിയത്തെ വളർത്താൻ ഥെയർ-മാർട്ടിൻ അഗറും, വിബ്രിയോ ജനുസ്സിൽ പെട്ട ബാക്ടീരിയയെ വളർത്താൻ തയോസൾഫേറ്റ്-സിട്രേറ്റ്-പിത്തലവണ-സുക്രോസ് അഗറും ഉപയോഗിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. Fisher, Bruce; Harvey, Richard P.; Champe, Pamela C. (2006). Lippincott's Illustrated Reviews: Microbiology (Lippincott's Illustrated Reviews Series). Hagerstwon, MD: Lippincott Williams & Wilkins. ISBN 0-7817-8215-5.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=രക്ത_അഗർ&oldid=3999237" എന്ന താളിൽനിന്ന് ശേഖരിച്ചത്