ടെറ്റനസ് വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെറ്റനസ് വാക്സിൻ
Vaccine description
Target diseaseTetanus
Type?
Clinical data
MedlinePlusa682198
Identifiers
ATC codeJ07AM01 (WHO)
ChemSpiderNA ☒N
 ☒NcheckY (what is this?)  (verify)

ടെറ്റനസിനെ പ്രതിരോധിക്കനുള്ള വാക്സിൻ ആണു ടെറ്റനസ് വാക്സിൻ (Tetanus vaccine)ആഥവാ ടെറ്റനസ് ടൊക്സൊയിഡ്. (ടീ ടീ).[1] ശിശുവായിരിക്കുമ്പോൾ 5 ഡോസുകളൂം പിന്നീട് 10 വർഷത്തിൽ ഒരിക്കൽ ഒരു ഡോസും ആണു നിർദ്ദേശിചിട്ടുള്ളടത്.[1] 3 ഡോസുകളോടൂ കൂടി ഏകദേശം എല്ലാവരും തന്നെ പ്രതിരോധ സജ്ജരാകുന്നു. ക്കൃത്യമായ ഇടവേളകളിൽ ടെറ്റനസ് വാക്സിൻ എടുക്കാത്ത ആളുകൾക്ക് മുറിവുണ്ടായി 48 മണിക്കൂറിനുള്ളിൽ ഒരു ബൂസ്റ്റർ ഡോസ് നൽകുന്നു.[2] കൃത്യമായി വാക്സിൻ എടുക്കാത്തവരിൽ വലിയ മുറിവുകൾ ഉണ്ടായാൽ ടെറ്റനസ് ആന്റി ടോക്സിനും നൽകുന്നു. ഗർഭിണികൾക് ടെറ്റനസ് വാക്സിൻ എടുത്തിരിക്കേണ്ടത് നിർബന്ധമുണ്ട്. കാരണം അത് നയോനാറ്റൽ ടെറ്റനസിനെ പ്രതിരോധിക്കാൻ സഹായിക്കും.[1]

ഗർഭിണികളിലും എയ്ഡ്സ് ബധിതരിലും ഈ വാക്സിൻ വളരെ സുരക്ഷിതമാണു. കുതിവെപ്പ് എടുത്ത സ്ഥലത്ത് വേദനയും ചുവന്ന തടിപ്പും 25 മുതൽ 85 % വരെ ആളുകളിൽ കാണുന്നു. ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് പനിയും തളർച്ചയും പേശികൾക്ക് വേദനയും അനുഭവപ്പെടുന്നു. ലക്ഷത്തിലൊരാൾക്ക് കഠിനമായ അലർജിയും മറ്റും ഉണ്ടാകുന്നു.[1]

ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നീ രോഗങ്ങളെ ചെറുക്കുന്ന 'DTaP' , 'Tdap', ഡിഫ്തീരിയയുടേയും ടെറ്റനസ്സിന്റേയും വാക്സിനായ DT, Td എന്നിങ്ങനെ പലവിധ കോമ്പിനേഷനുകളാണ് ടെറ്റനസ്സ് വാക്സിൻ. ഇതിൽ 'DTaP' ഉം DT യും 7 വയസ്സിൽ താഴെയുള്ളവർക്കും 'Tdap' ഉം Tdയും 7 വയസ്സും അതിനു മുകളിലോട്ടുള്ളവർക്കും നൽകുന്നു.[3] 

1927 ൽ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ 1940കളിൽ യു. എസ്സിൽ ലഭ്യമായി തുടങ്ങി.[1][4] ഇതിന്റെ ഉപയോഗം മൂലം രോഗം 95% കുറഞ്ഞു.[1] അടിസ്ഥാന ആരോഗ്യ സംവിധാനത്തിന് ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽപെട്ട ഇത് ലോകാരോഗ്യസംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടുത്തിയിട്ടുണ്ട് .[5]  2014 ലെ കണക്കു പ്രകാരം മൊത്തവില കണക്കാക്കുമ്പോൾ ഇതിന്റെ ഒരു ഡോസിന് 0.17 മുതൽ 0.65 യു. എസ്. ഡോളർ വരെ വിലയുണ്ട്.[6]

ചികിത്സ ഉപയോഗങ്ങൾ[തിരുത്തുക]

ഈ വാക്സിന്റെ കണ്ടുപിടിത്തത്തോടു കൂടി ടെറ്റനസ്, ഡിഫ്തീരിയ, പെർടുസിസ് എന്നീ രോഗങ്ങൾ ഗണ്യമായി കുറഞ്ഞു. യു എസ്സിലെ കണക്കുകൾ പ്രകാരം 95%ആളുകൾ ഡിഫ്തീരിയയിൽ നിന്നും,80-85% ജനങ്ങൾ പെർടുസിസിൽ നിന്നും, 100% ആളുകൾ ടെറ്റനസിൽ നിന്നും സംരക്ഷിക്കപ്പെട്ടു.[7] വാക്സിൻ നൽകുന്നതിനു മുമ്പ് വർഷതിൽ 580 പേർക്ക് ടെറ്റനസ് രോഗവും, ഇതിൽ 472 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിൻ നൽകാൻ തുടങ്ങിയ ശേഷം രോഗികൾ 41 ആയും മരണം 4 ആയും കുറഞ്ഞു.

1996 മുതൽ 2009 വരെ ഉള്ള കാലഘട്ടതിൽ യു എസ്സിൽ ടെറ്റനസ് അപൂർവമായി. വർഷത്തിൽ ശരാശരി 29 കേസുകൾ മാത്രമെ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇതിൽ ഏതാൻടെല്ലാവരും ഒന്നുകിൽ ടെറ്റനസ് വാക്സിൻ എടുക്കാത്തവരോ അല്ലെങ്കിൽ നിർദ്ദേശിക്കപ്പെട്ട ഇടവേളകളിൽ ഡോസ് എടുക്കാത്തവരോ ആയിരുന്നു.[8]

ഗർഭ കാലം[തിരുത്തുക]

യു എസ്സിലെ ഗർഭകാല പരിചരണത്തിനുള്ള മാർഗനിർദ്ദേശങ്ങളിൽ ടെറ്റനസ് പ്രതിരോധം അത്യാവശ്യമാണെങ്കിൽ ടി ഡി വാക്സിൻ നൽകാൻ ശുപാർശ ചെയ്യുന്നു.[9] അത്യാവശ്യമില്ലെങ്കിൽ, ഗർഭിണി മുമ്പ് ടെറ്റനസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ഗർഭാനന്തരം(പ്രസവം കഴിഞ്ഞ് 6 മാസം വരെ അഥവാ പോസ്റ്റ്പോർട്ടം പിരീഡ്) വരെ വൈകിപ്പിക്കണം.[9] . 2 വർഷത്തിനുള്ളിൽ ടി ഡി അഥവാ ടി ഡാപ് എടുക്കാത്തവർ ആശുപത്രി വിടും മുമ്പ് എടുത്തിരിക്കേണ്ടതാണ്.[9] ഇതുവരെ ടെറ്റനസ് വാക്സിൻ എടുക്കാത്ത ഗർഭിണികൾ (അതായത് ഡി ടി പി, ഡി ടാപ്, ഡി ടി,ടീ ഡി, ടി ടി എന്നിവയൊന്നും കുട്ടിയായിരിക്കുമ്പോഴോ മുതിർന്നപ്പോഴോ എടുക്കാത്തവർ)അമ്മയ്ക്കോ ഗർഭസ്ഥ ശിശുവിനോ ടെറ്റനസ് വരാതിരിക്കാൻ 3 ടി ഡി വാക്സിൻ പരമ്പര എടുക്കേണ്ടതാണ്.[9]

പ്രത്യേക വിഭാഗങ്ങൾ [തിരുത്തുക]

നവജാത ശിശുക്കൾക്കാണു് വാക്സിനേഷൻ നൽകേണ്ടത്. ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെ DTaP വാക്സിൻ നൽകുന്നു. മുൻപ് ഉപയോഗിചിരുന്ന ഡിടിപി യെക്കാൾ വളരെ സുരക്ഷിതമാണു് ഇത്.[10]

DTaP വാക്സിൻ ബുധിമുട്ടുണ്ടാക്കുന്ന കുട്ടികളിൽ ഡിഫ്തീരിയ ടെറ്റനസ് വാക്സിനുകളുടെ സംയുക്തമായ ഡിടി യും എടുക്കാവുന്നതാണ്.സമയക്രമം[7]

സമയക്രമം[തിരുത്തുക]

ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കുത്തിവയ്ക്കുന്നതിനാൽ തുടയിലെ പേശികളിലാണ് (anterolateral thigh muscles)ഈ വാക്സിൻ എടുക്കുന്നത്. ഡി ടാപ് 4 ഡോസുകളായാണ് നൽകുന്നത്. ആദ്യത്തേത് 2 മാസം പ്രായമുള്ളപ്പോഴും, രണ്ടാമത്തേത് 4ആം മാസവും, അടുത്തത് 6ആം മാസവും, അവസാനത്തേത് 15 മുതൽ 18 മാസത്തിനിടയിൽ എപ്പോഴെങ്കിലും. 4-6 വയസ്സിൽ അഞ്ചാമത് ഒരു ഡോസും കൂടി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [7]

ടിഡി യും ടിഡാപും വലിയ കുട്ടികൾക്കും പ്രായപൂർത്തി ആയവർക്കും വേണ്ടിയുള്ളതാണ്. ഇവ തോൾ പേശികളിൽ കുത്തി വയ്ക്കുന്നു.[7] ഇത് ബൂസ്റ്ററുകൾ ആയതിനാൽ ഓരോ പത്തു വർഷത്തിലും എടുത്തിരിക്കണം

അധിക ഡോസുകൾ[തിരുത്തുക]

ലിംഫോസൈറ്റ് അഥവാ ആന്റിബോഡികളുടെ ഉല്പാദനം ഒരു സ്ഥിരമായ പ്രവർത്തനമല്ലാത്തതിനാൽ ബൂസ്റ്ററുകൾ നൽകേണ്ടത് പ്രധാനമാണ്. വാക്സിൻ പ്രയോഗിക്കുന്നതോടെ ത്വരിതപ്പെടുന്ന ലൈംഫൊസൈറ്റുകളുടെ ഉല്പാദനം കാലക്രമേണ കുറഞ്ഞ് വരും. WBC യെ സജീവമാക്കി വീണ്ടും ഉല്പാദനം വർധിപ്പിക്കാൻ ബൂസ്റ്ററുകൾ നൽകണം.[11] Td,TdaP എന്നിവ 19-65 വരെ പ്രായമുള്ളവർക്ക് 10 വർഷം പ്രതിരോധശക്തി നിലനിർത്താൻ നൽകുന്ന ബൂസ്റ്റരുകൾ ആണ്.[10] TdaP ടെറ്റനസ്' ഡിഫ്തീരിയ അസെല്ലുലാർ പെർട്ടുസിസ് എന്നീ രോഗങ്ങൾക്കെതിരെ ഒറ്റത്തവണയായാണു നൽകുന്നത്.[10] 11 വയസ്സിൽ താഴെയുള്ളവർക്കും 65 കഴിഞ്ഞവർക്കും ഇത് നൽകാൻ പാടില്ല. Td 7 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നൽകുന്ന ടെറ്റനസിനും ഡിഫ്തീരിയയ്കും എതിരെ നൽകുന്ന ബൂസ്റ്റെറുകൾ ആണ്. Td,യിൽ ടെറ്റനസ`വാക്സിൻ കൂടുതലും ഡിഫ്തീരിയവാക്സിൻ കുറവുമാണ്. അതുകൊണ്ടാണ് 'T' വലിയ അക്ഷരവും 'd' ചെറിയ അക്ഷരവും കൊടുത്തിരിക്കുന്നത്.[10]

ബൂസ്റ്ററുകൾ 65 വയസ്സിനു മുൻപായി എടുത്തിരിക്കണം. അതിൽ ഒന്ന് TdaPഉം ബാക്കിയുള്ളവ Tdയും ആയിരിക്കുകയും വേണം.[7]

പാർശ്വഫലങ്ങൾ[തിരുത്തുക]

എല്ലാ മരുന്നുകൾക്കും ഉള്ളത് പോലെ ഇതിനും പാർശ്വ ഫലങ്ങൾ ഉണ്ട്. സാധാരണയായി പനി, കുത്തിവെപ്പെടുത്ത സ്ഥലത്ത് ചുവന്നു തടിക്കൽ എന്നിവ ഉണ്ടാകാറുണ്ട്. ചിലരിൽ TdaP കുത്തിവെപ്പിനു ശേഷം ശരീര തളർചയും വേദനയും റിപ്പൊർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Td,TdaP കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട്. ,[7] (100ൽ 3 പേർക്ക്)[12] ഡെന്മാർകിൽ, കൂടുതൽ ഗുരുതരമായ നീർക്കെട്ട് ,urticaria, arthralgia, nephrosis, anaphylactic shock എന്നിവ റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്. .[13] എന്നാൽ ഇതൊന്നും മരണത്തിൽ കലാശിച്ചിട്ടില്ല.

പ്രവർത്തന രീതി[തിരുത്തുക]

ഈ രോഗതിനു നൽകുന്ന വാക്സിനെ ആർട്ടിഫിഷ്യൽ ആക്റ്റീവ് ഇമ്മ്യൂണിറ്റി എന്നു വിളിക്കുന്നു. നിർജീവമായതോ ശക്തി കുറചതോ ആയ അണുക്കളെ ശരീരത്തിലേക്ക് കടത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധം ഉത്തേജിച്ച് ആന്റിബോഡികൾ ഉല്പാദിക്കപ്പെടുന്നു. ഇത് ശരീരത്തിനു ഗുണകരമാണ്. കാരണം, പിന്നീട് ശരീത്തിലേക്ക് ഈ രോഗാണു കടക്കുമ്പോൾ പ്രതിരോധ സംവിധാനം ആന്റിജനെ പെട്ടെന്നു തിരിചറിയുകയും ആന്റിബോഡി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.[14]

ചരിത്രം[തിരുത്തുക]

1890യിൽ എമിൽ വോൺ ബേറിങ് ന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ജെർമൻ ശാസ്ത്രജ്ഞന്മാർ പാസീവ് ഇമ്മ്യുണോളജിയ്ക്കുള്ള വാക്സിൻ ഉണ്ടാക്കി.1924ലാണ് ആദ്യമായി നിർജീവ ടെറ്റനസ്  ടോക്സോയിഡ്കണ്ടെത്തി ഉല്പാദനം തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ സൈനികരിൽ ഉപയോഗിച് വിജയിച്ചതോടെ ഈ വാക്സിൻ ഗുണകരമാണെന്നു തെളിയിക്കപ്പെട്ടു.[7] 1930 മുതൽ 1991 വരെ ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയുടെ വാക്സിൻ ആയ DTP ആയിരുന്നു കുത്തി വച്ചിരുന്നത്. അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ അസെല്ലുലാർ പെർട്ടുസിസ് കൂടി ഉൾപ്പെട്ട മറ്റൊരു തരം ഉപയോഗിച്ച് തുടങ്ങി. DTP വാക്സിൻ എടുത്ത പകുതി പേർക്കും കുത്തിവച്ച സ്ഥലത്ത് ചുവപ്പും തടിപ്പും വേദനയും ഉണ്ടായതാണ്[7] ഗവേഷകരെ ഇതിന്റെ മറ്റൊരു തരം കണ്ടെത്താൻ പ്രേരിപ്പിച്ചത്. 1992

1992ൽ ടെറ്റനസ് ,ഡിഫ്തീരിയ, അസെല്ലുലാർ പെർട്ടിസിസ് എന്നീ രോഗങ്ങൾക്കുള്ള വാക്സിനുകളുടെ സംയുക്തങ്ങളായി(TDaP or DTaP) 2 പുതിയ വാക്സിനുകൾ പുറത്തിറങ്ങി. 

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെറ്റനസ്_വാക്സിൻ&oldid=2428915" എന്ന താളിൽനിന്ന് ശേഖരിച്ചത്