Jump to content

മെനിഞ്ചൊകോക്കൽ വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meningococcal vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെനിഞ്ചൊകോക്കൽ വാക്സിൻ
Vaccine description
TargetNeisseria meningitidis
Vaccine typeConjugate or polysaccharide
Clinical data
Trade namesMenactra, Menveo, Menomune, Others
AHFS/Drugs.commonograph
MedlinePlusa607020
License data
Pregnancy
category
Routes of
administration
Intramuscular (conjugate), Subcutaneous (polysaccharide)
ATC code
Legal status
Legal status
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

[[Category:Infobox drug articles with contradicting parameter input |]]

നൈസേരിയ മെനിഞ്ചൈറ്റിഡിസ് അണുബാധ തടയുന്നതിന് ഉപയോഗിക്കുന്ന ഏതൊരു വാക്സിനേയും മെനിഞ്ചൊകോക്കൽ വാക്സിൻ(Meningococcal vaccine) എന്നറിയപ്പെടുന്നു.[1] താഴെപ്പറയുന്ന മെനിഞ്ചൊകോക്കൽ തരങ്ങളിൽ ചിലതിനെയോ അതോ എല്ലാത്തിനേയുമൊ ഫലപ്രദമായി പ്രതിരോധിക്കാൻ പല തരത്തിലുള്ള വാക്സിൻ പതിപ്പുകളുണ്ട്. (മെനിഞ്ചൊകോക്കസ് എ, സി, ഡ്ബ്ല്യു 135, വൈ) ചുരുങ്ങിയത് രണ്ട് വർഷത്തേക്ക് 85% മുതൽ 100% വരെ ഈ വാക്സിനുകൾ ഫലപ്രദമാണ്.വ്യാപകമായി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളിൽ ഇവ മെനിഞ്ചൈറ്റിസിനെയും സെപ്സിസിനേയും കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വാക്സിനുകൾ കുത്തിവെയ്പായി പേശികളിലോ അല്ലെങ്കിൽ തൊലിക്കു തൊട്ടു താഴെയോ നൽകാവുന്നതാണ്.

ലോകാരോഗ്യ സംഘടന, തുടരെ തുടരെയുള്ള പകർച്ചയോ മിതമോ കൂടിയ തോതിലുള്ള് അണുബാധയുള്ളതോ ആയ രാജ്യങ്ങളിൽ പതിവായി വാക്സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. ചുരുങ്ങിയ രോഗസാദ്ധ്യതയുള്ള രാജ്യങ്ങളിൽ ഡ്ബ്ല്യു എച് ഒ ഉയർന്ന സാധ്യതയുള്ള വിഭാഗങ്ങളെ വാക്സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. ആഫ്രിക്കൻ മെനിഞ്ചൈറ്റിസ് മേഖലയിൽ 1 മുതൽ 30 വരെ പ്രായമുള്ളവരിൽ രോഗപ്രതിരോധ ശേഷി ആർജ്ജിക്കുന്നതിനായി മെനിഞ്ചൊകോക്കൽ 'എ' കൊൺജുഗേറ്റ് വാക്സിൻ പദ്ധതി നടപ്പാക്കുന്ന ശ്രമകരമായ ദൗത്യം നടന്നുവരികയാണ്.  കാനഡയിലും അമേരിക്കയിലും എല്ലാ നാലുതരത്തിലുമുള്ള മെനിഞ്ചൊകോക്കസിന് എതിരായി കൗമാരക്കാർക്കും അണുബാധക്ക് വളരെ സാധ്യതയുള്ളവർക്കും പതിവായി ഈ വാക്സിൻ നൽകുവാൻ ശുപാർശചെറ്റയ്തിട്ടുണ്ട്.  മക്കയിലേക്ക് ഹജ്ജിനു പോകുന്നവർക്കും ഈ വാക്സിൻ എടുക്കേണ്ടത് അനിവാര്യമാണ്.

സുരക്ഷ പൊറതുവെ നല്ലതാണ്. ചില ആളുകൾക്ക് വേദനയും ചുവപ്പു നിറവും കുത്തിവെയ്പെടുത്ത ഭാഗത്ത് ഉണ്ടാവാറുണ്ട്. ഗർഭകാലത്ത് വാക്സിന്റെ ഉപയോഗം സുരക്ഷിതമാണെന്ന് കാണുന്നു. അതിശക്തമായ അലർജ്ജി പ്രതികരണം ദശലക്ഷത്തിൽ ഒരു ഡോസിൽ മാത്രം സംഭവിക്കുന്നു.

1970ൽ ആദ്യ മെനിഞ്ചൊകോക്കൽ വാക്സിൻ ഉപയോഗത്തിൽ വന്നു.  ഈ വാക്സിൻ ലോകാരോഗ്യ സംക്ഖടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അടിസ്ഥാന ആരോഗ്യ സമ്പ്രദായത്തിലാവശ്യമായ വളരെ പ്രധാനപ്പെട്ട മരുന്ന്). 3 മുതൽ 10 യു എസ് ഡോളർ ആണ് വികസ്വര രാജ്യങ്ങളിൽ ഒരു ഡോസിന്റെ മൊത്ത വില.

തരങ്ങൾ

[തിരുത്തുക]

നെയ്സ്സേരിയ മെനിഞ്ചൈറ്റിഡിസ് ന് 13 ക്ലിനിക്കലി പ്രാധാന്യമുള്ള സെറോഗ്രൂപ്പുകളും, പോളിസാക്കറൈഡ് കാപ്സ്യൂളിന്റെ ആന്റിജനിക് ക്ഖടനയനുസരിച്ച് തരം തിരിച്ചിട്ടുണ്ട്.  ആറ് സെറോഗ്രൂപ്പുകൾ എ, ബി, സി, വൈ, ഡബ്ല്യു - 135 അതുപോലെ എക്സ് എന്നിവ ആണ് ഫലത്തിൽ മനുഷ്യരിലെ എല്ലാ തരത്തിലുമുള്ള രോഗത്തിന് ഉത്തരവാദി.

ക്വാഡ്രിവാലെന്റ് (സെറോഗ്രൂപ്പുകൾ എ, സി, വൈ, ഡബ്ല്യു - 135)

[തിരുത്തുക]

സെറോഗ്രൂപ്പുകൾ എ, സി, വൈ, ഡബ്ല്യു - 135 കളെ ലക്ഷ്യം വെച്ച് ക്വാഡ്രിവാലെന്റ് പ്രകൃതമുള്ള മെനിഞ്ചൊകോക്കൽ രോഗാണുക്കളെ തടയുവാനായി അമേരിക്കയിൽ ഇപ്പോൾ മൂന്നുതർമ് വാക്സിനുകൾ ലഭ്യമാണ്.

രണ്ട് കൊൺജുഗേറ്റ് വാക്സിനുകളായ (എം സി വി 4) മെനാക്ട്ര യും മെൻവിയൊ യും.

ഒരു പോളി സാക്കറൈഡ് വാക്സിൻ (എം പി എസ് വി - 4) മെനോമ്യൂൺ.  സനോഫി പാസ്ചർ ആണ് ഇത് ഉത്പാദിപ്പിക്കുന്നത്

അമേരിക്കയിൽ ലൈസൻസില്ലെങ്കിലും ലോകത്താകമാനം ഗ്ലാസ്കൊ സ്മിത്ക്ലൈൻ നിർമ്മിച്ച മെൻസെവാക്സ് ഉം ജെ എൻ ഇന്റ്ർനാഷണൽ മെഡിക്കൽ കോർപറേഷൻ നിർമ്മിച്ച എൻ എം വാക് 4 - എ/സി/വൈ/ഡബ്ല്യു - 135 ആണ് ഉപയോഗിക്കുന്നത്.

നിമെൻറിക്സ് (ഗ്ലാക്സൊ സ്മിത്ക്ലൈൻ) ഒരു പുതിയ ക്വാഡ്രിവാലന്റ് കോൺജുഗേറ്റ് വാക്സിൻ, സെറോഗ്രൂപ് എ, സി, വൈ, ഡബ്ല്യു - 135 എന്നിവയ്ക്കെതിരായി ഇപ്പോൾ യൂറോപ്യൻ യൂണിയനിലും മറ്റു ചില രാജ്യങ്ങളിലും ലഭ്യമാണ്.

ആദ്യത്തെ മെനിഞ്ചൊകോക്കൽ കോൺജുഗേറ്റ് വാക്സിൻ (എം സി വി - 4), മെനാക്ട്രക്ക് അമേരിക്കയിൽ 2005 ൽ ആണ് ലൈസൻസ് കിട്ടിയത്.

മെനിഞ്ചൊകോക്കൽ പോളിസാക്കറൈഡ് വാക്സിൻ (എം പി എസ് വി - 4) മെനോമ്യൂൺ 1970 മുതൽ ലഭ്യമാണ്. എം സി വി 4 ലഭ്യമല്ലാത്ത പക്ഷം ഇത് ഉപയോഗിക്കാവുന്നതാണ്. 55 വയസ്സിലും കൂടുതൽ പ്രായമുള്ളവർ ഉപയോഗിക്കുന്നതിന് ലൈസൻസുള്ള ഏക മെനിഞ്ചൊകോക്കൽ വാക്സിൻ ഇതാണ്.


പരിമിതികൾ

[തിരുത്തുക]

രോഗപ്രതിരോധ ശേഷിയുടെ കാലയളവ്, മെനോമ്യൂൺ ആണു നൽകിയിട്ടുള്ളതെങ്കിൽ (എം പി എസ് വി - 4) അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മൂന്നുവർഷമോ അതിൽ താഴെയോ മാത്രമേ ഉണ്ടാകൂ കാരണം ഇത് മെമറി ടി കോശങ്ങൾ ഉല്പാദിപ്പിക്കുന്നില്ല. ഈ പ്രശ്നം തരണം ചെയ്യുന്നതിന് തുടരെയുള്ള കുത്തിവെയ്പിന്റെ ഫലം കുറഞ്ഞു വരുന്നതായി കാണുന്നു അതിനാൽ ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്യുന്നില്ല. എല്ലാ പോളിസാക്കറൈഡ് വാക്സിനുകൾക്കുമുള്ളത് പോലെ മെനോമ്യൂൺ, മുകോസൽ ഇമ്മ്യുണിറ്റി ഉണ്ടാക്കുന്നില്ല അതിനാൽ ആളുകൾക്ക് മെനിഞ്ചൊകോക്കസിന്റെ വാഹകരാകാൻ കഴിയും. അതുപോലെ ഒരു സാമൂഹിക പരിരക്ഷ ഉണ്ടാക്കാൻ പറ്റില്ല. ഈ കാരണങ്ങളാൽ, മെനോമ്യൂൺ കുറഞ്ഞ കാലയളവിൽ സംരക്ഷണം വേണ്ട യാത്രക്കാർക്ക് ഇണങ്ങുന്നതാണ്. എന്നാൽ ദേശീയ പൊതുജനാരോഗ്യ സംരക്ഷണ പരിപാടിക്ക് ഉപയുക്തമല്ല.

രണ്ടു തരത്തിലുള്ള വാക്സിനുകളിൽ മാർച് 2006 ൽ നടത്തിയ പഠനത്തിന്റെ വെളിപ്പെടുത്തലനുസരിച്ച് 76% പേരിലും മൂന്നു വർഷത്തിനു ശേഷവും നിഷ്ക്രിയ സംരക്ഷണം എം സി വി - 4 ന് നൽകാൻ കഴിയുമെന്നും (നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ63%) എന്നാൽ വെറും 49% നിഷ്ക്രിയ സംരക്ഷണം മാത്രമേ എം എസ് പി വി - 4 ന് നൽകാൻ കഴിയൂ (നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ31%). 2010 വരെ കോൺജുഗേറ്റ് വാക്സിൻ മൂന്നു വർഷത്തിൽ കൂടുതൽ സംരക്ഷണം തരുമെന്നതിന് കുറച്ച് തെളിവുകൾ മാത്രമേ നിലവിലിള്ളൂ); യഥാർത്ഥത്തിൽ എത്ര വർഷം സംരക്ഷണം ലഭ്യമാകും എന്നതിനെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാം. സി ഡി സി ബൂസ്റ്റർ വാക്സിൻ ആർക്കു വേണമെന്ന് തോന്നുന്നുവോ അവർക്ക് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്.

ബൈവാലന്റ് (സെറോഗ്രൂപ്പുകൾ സി യും വൈ യും)

[തിരുത്തുക]

2012 ജൂൺ 14 ന് നവജാത ശിശുക്കൾക്കും 6 ആഴ്ച മുതൽ 18 മാസം വരെ പ്രായമുള്ള കുട്ടികൾക്കും രണ്ടു തരം മെനിഞ്ചൊകോക്കൽ രോഗങ്ങൾക്കും ഹിബ് രോഗത്തിനും പ്രതിരോധമായി വാക്സിനുകളുടെ പുതിയ മിശ്രണം എഫ് ഡി എ അംഗീകരിച്ചു. മെൻഹിബ്രിക്സ് വാക്സിൻ നെയ്സീരിയ മെനിഞ്ചൈറ്റിഡിസ് സെറോഗ്രൂപ് സി യും വൈ യും ഹീമോഫിലസ് ഇൻഫ്ലുവൻസ തരം ബി യും മൂലമുണ്ടാകുന്ന രോഗങ്ങൾ തടയും. ഇത് ആറഴ്ചവരെ പ്രായമായ ശിശുക്കൾക്ക് നൽകാവുന്ന ആദ്യത്തെ മെനിഞ്ചൊകോക്കൽ വാക്സിൻ ആണ്.

സെറോഗ്രൂപ് എ

[തിരുത്തുക]

ഉപ സഹാറ ആഫ്രിക്കയിൽ സർവ്വ സാധാരണമായി കാണപ്പെടുന്ന ഗ്രൂപ് എ മെനിഞ്ചൈറ്റിസിന്റ്റ്റെ പൊട്ടിപ്പുറപ്പെടൽ തടയുന്നതിന് കഴിവുള്ള മെൻ ആഫ്രി വാക് എന്നു പേരുള്ള വാക്സിൻ മെനിഞ്ചൈറ്റിസ് വാക്സിൻ പ്രൊജെക്ട് എന്നു പേരുള്ള പരിപാടിയിലൂടെ വികസിപ്പിച്ചെടുത്തു.

സെറോഗ്രൂപ് ബി

[തിരുത്തുക]

സെറോടായ്പ് ബി മെനിഞ്ചൊകോക്കൽ രോഗത്തിനെതിരായി വാക്സിൻ നിർമ്മാണം വളരെ ബുദ്ധിമുട്ടാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ മറ്റ് സെറോടയ്പുകൾക്ക് എതിരെയുള്ള വാക്സിനുകളെ അപേക്ഷിച്ച് വേറിട്ടൊരു ഉത്പാദന രീതി ആവശ്യമാണ്.  അതേസമയം ഫലപ്രദമായ പോളിസാക്കറൈഡ് വാക്സിനുകൾ ടയ്പ് എ, സി, ഡബ്ല്യു - 135 അതുപോലെ വൈ ക്ക് എതിരെ നിർമ്മിക്കാൻ സാധിച്ചിട്ടുണ്ട്.  ടയ്പ് ബി ബാക്ടീരിയത്തിന്റെ കാപ്സ്യൂൾ രൂപത്തിലുള്ള പോളിസാക്കറൈഡുകൾ ഉപയോഗപ്രദമായ ഹ്യുമൻ ന്യുറൽ ആന്റിജനുമായി വളരെ അധികം സാദൃശ്യം പുലർത്തുന്നു.

സെറോഗ്രൂപ് ബി യ്ക്കുള്ള വാക്സിൻ ക്യൂബയിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 1980 ൽ പൊട്ടിപ്പുറപ്പെട്ട ഭയാനകമായ മെനിഞ്ചൈറ്റിസ് ബി യാണ് ഇതിനു കാരണം. വിഎ- മെഞ്ചോക്-ബിസി വാക്സിനാണ് സുരക്ഷിതവും ഫലപ്രദവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സെറോഗ്രൂപ് എക്സ്

[തിരുത്തുക]

ഉത്തര അമേരിക്കയിലും യൂറോപ്പിലും ആസ്ത്രേലിയയിലും പശ്ചിമ ആഫ്രിക്കയിലുമാണ് സെറോഗ്രൂപ് എക്സ് ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത് ഇപ്പോൾ നിലവിലുള്ള മെനിഞ്ചൊകോക്കൽ മെനിഞ്ചൈറ്റിസ് വാക്സിനുകൾ സെറോഗ്രൂപ് എക്സ് എൻ മെനിഞ്ചൈറ്റിഡിസ് രോഗങ്ങൾക്കെതിരായി സംരക്ഷണം നൽകുന്നതായി അറിയപ്പെട്ടിട്ടില്ല.

പാർശ്വഫലങ്ങൾ

[തിരുത്തുക]

പനി, ഇടവിട്ടുള്ള ചെറിയ ബോധക്ഷയം, അധികരിച്ച അലർജ്ജിയുടെ പ്രതിക്രിയകൾ അതുപോലെ അപസ്മാരം പോലെയുള്ള ചില ചലനങ്ങളും ചിലരിൽ പാർശ്വഫലങ്ങളായി കണ്ടുവരുന്നു. 50% ആളുകളിലും വേദനയും ചുവപ്പുനിറവും കാണുന്നു. ചില ഒറ്റപ്പെട്ട മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സി ഡി സി റിപ്പോർട്ട് പ്രകാരം മെനിഞ്ചൊകോക്കൽ പോളിസാക്കറൈഡ് വാക്സിനുകളെ കുറിച്ച് നടത്തിയ പഠനത്തിനോളം മെനിഞ്ചൊകോക്കൽ കോൺജുഗേറ്റ് വാക്സിനെ കുറിച്ച് പഠനം നടത്തപ്പെട്ടിട്ടില്ല.



അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]