ഹെറ്റെറോലോഗസ് വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heterologous vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെറ്റെറോലോഗസ് വാക്സിൻ ("ജെന്നേറിയൻ" വാക്സിൻ എന്നും അറിയപ്പെടുന്നു) ഒരു തരം ലൈവ് വാക്സിൻ ആണ്. ഇവിടെ ഒരു രോഗകാരിയെ അവതരിപ്പിക്കുന്നത് മറ്റൊരു രോഗത്തിനെതിരെ സംരക്ഷണം നൽകുന്നു. മറ്റ് മൃഗങ്ങൾക്ക് രോഗമുണ്ടാക്കുന്ന അണുക്കളായ ഈ വാക്സിനുകൾ, മനുഷ്യരിൽ രോഗം ഉണ്ടാക്കാതിരിക്കുകയോ നേരിയ രോഗം മാത്രം ഉണ്ടാക്കുകയോ ചെയ്യും.

ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ചരിത്രപരമായി, വസൂരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ജെന്നർ ഉപയോഗിച്ച കൗപോക്സ് (വാക്സിനിയ) അണുക്കൾ;
  • മനുഷ്യ ക്ഷയരോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി മൈകോബാക്ടീരിയം ബോവിസിൽ നിന്ന് നിർമ്മിച്ച ബിസിജി വാക്സിൻ.[1]

എല്ലാ ലൈവ് വാക്സിനുകളെയും പോലെ, ഇതും ശരീരത്തിൽ പെരുകും എന്ന ഗുണം ഉണ്ട്, അതിനാൽ ബൂസ്റ്റർ ഷോട്ടുകളുടെ ആവശ്യകത കുറയുന്നു. ശരീരത്തിൽ ഒരു രോഗകാരി അവതരിപ്പിക്കപ്പെടുന്നതിന്റെ പോരായ്മ ആണ് ഇതിനുള്ളത്.

വാക്സിൻ രൂപകൽപ്പനയിലെ അറ്റന്വേഷൻ തന്ത്രവുമായി ഇത് സംയോജിപ്പിക്കാം.[2]

ചരിത്രം[തിരുത്തുക]

1796 ൽ, കൌപോക്സ് ബാധിച്ച ക്ഷീരകർഷകർക്ക് വസൂരി അണുബാധ വരുന്നില്ലെന്ന് എഡ്വേർഡ് ജെന്നർ ശ്രദ്ധിച്ചതോടെയാണ് ഹെറ്റെറോലോഗസ് വാക്സിനുകളുടെ ചരിത്രം തുടങ്ങുന്നത്. ജെന്നർ, കറവക്കാരി സാറാ നെൽ‌മെസിന്റെ കൈയിലെ ഒരു കൌപോക്സ് വ്രണത്തിൽ നിന്ന് മെറ്റീരിയൽ എടുത്ത് അദ്ദേഹത്തിന്റെ തോട്ടക്കാരന്റെ 9 വയസ്സുള്ള മകൻ ജെയിംസ് ഫിപ്സിന്റെ കൈയ്യിൽ കുത്തിവച്ചു.[3] അതിനുശേഷം, ജെന്നർ പലതവണ ഫിപ്സിനെ വേറിയോള വൈറസ് സാഹചര്യങ്ങളിൽ കൊണ്ടുവന്നെങ്കിലും, ഫിപ്സിന് ഒരിക്കലും വസൂരി വന്നില്ല.[3] നിരവധി പരീക്ഷണങ്ങൾക്ക് ശേഷം, 1801-ൽ ജെന്നർ “On the Origin of the Vaccine Inoculation (വാക്സിൻ കുത്തിവയ്പ്പിന്റെ ഉത്ഭവം)” എന്ന പഠനം പ്രസിദ്ധീകരിച്ചു.[3] അതിൽ അദ്ദേഹം തന്റെ കണ്ടെത്തലുകൾ സംഗ്രഹിക്കുകയും “മനുഷ്യ വർഗ്ഗത്തിന്റെ ഏറ്റവും ഭയാനകമായ ബാധയായ വസൂരി ഉന്മൂലനം ഈ സമ്പ്രദായത്തിന്റെ അന്തിമഫലമായിരിക്കണം” എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. Scott (April 2004). "Classifying Vaccines" (PDF). BioProcesses International: 14–23. Archived from the original (PDF) on 2013-12-12. Retrieved 2014-01-09.
  2. "Highly attenuated Bordetella pertussis strain BPZE1 as a potential live vehicle for delivery of heterologous vaccine candidates". Infect. Immun. 76 (1): 111–9. January 2008. doi:10.1128/IAI.00795-07. PMC 2223651. PMID 17954727.
  3. 3.0 3.1 3.2 3.3 "History of Smallpox | Smallpox | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 21 ഫെബ്രുവരി 2021.
"https://ml.wikipedia.org/w/index.php?title=ഹെറ്റെറോലോഗസ്_വാക്സിൻ&oldid=4073278" എന്ന താളിൽനിന്ന് ശേഖരിച്ചത്