മുണ്ടിവീക്കം വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mumps vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുണ്ടിവീക്കം വാക്സിൻ
Vaccine description
Target diseaseMumps
TypeAttenuated virus
Clinical data
MedlinePlusa601176
Identifiers
ATC codeJ07BE01 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

മംപ്സ് തടയുന്നതിനുപകരിക്കുന്ന വാക്സിൻ ആണ് മുണ്ടിവീക്കം വാക്സിൻ(Mumps vaccines). മുണ്ടിവീക്കം കൂടുതലായുള്ള ജനവിഭാഗങ്ങളിൽ നൽകിക്കഴിഞ്ഞാൽ മുഴുവൻ ജനങ്ങളിലും ഇതിന്റെ ബുദ്ധിമുട്ടുകൾ കുറഞ്ഞു വരുന്നു.[1] 90% ജനങ്ങളിലും വാക്സിൻ നൽകിയാൽ 85% ഫലപ്രാപ്തി തിട്ടപ്പെടുത്തിയിട്ടുണ്ട്.[2] ദീർഘകാല പ്രതിരോധത്തിനു രണ്ടു ഡോസ് വാക്സിൻ ആവശ്യമാണ്.. 12 ഉം 18 ഉം മാസം പ്രായത്തിനിടയ്ക്ക് ആദ്യത്തെ ഡോസ് ശുപാർശചെയ്തിരിക്കുന്നു. രണ്ടാമത്തെ ഡോസ് രണ്ടു വയസ്സിനും ആറു വയസ്സിനും ഇടയ്ക്ക് നൽകുന്നു. ഇതുവരെ പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത രോഗ സാധ്യതയുള്ള സാഹചര്യങ്ങളിൽ വരാവുന്നവർക്കും ഈ വാക്സിൻ ഉപയോഗപ്രദമാണ്.

മംപ്സ് വാക്സിൻ വളരെ സുരക്ഷിതവും വിരളവുമായി മാത്രം പാർശ്വഫലങ്ങൾ പ്രകടിപ്പിക്കുന്നതുമാണ്. ചെറിയ പനി, കുത്തിവെച്ച ഭാഗത്ത് തടിപ്പ്, ചെറിയ വേദന എന്നിവയണ് സാധാരണ കാണാറുള്ള പാർശ്വഫലങ്ങൾ. കൂടുതൽ തീവ്രമായ പാർശ്വഫലങ്ങൾ കാണപ്പെട്ടിട്ടില്ല. നാഡീവ്യൂഹത്തിനെ ബാധിക്കുന്ന തരത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി സ്ഥിരീകരിക്കാൻ തെളിവുകൾ അപര്യാപ്തമാണ്. ഗർഭിണികൾക്കും പ്രധിരോധശേഷി വളരെ കുറഞ്ഞവർക്കും ഈ വാക്സിൻ നൽകരുത്. ഗർഭകാലത്ത് വാക്സിൻ എടുത്താൽ ഗർഭസ്ത ശിശുവിന് നല്ല പരിണാമമല്ല ഉണ്ടാകുക എങ്കിലുമിതിന്റെ സത്യാവസ്ഥ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കോഴി കോശത്തിലാണ് ഈ വാക്സിൻ വികസിപ്പിക്കുന്നതെങ്കിലും കോഴിമുട്ട അലർജ്ജിയുള്ളവരിലും ഈ വാക്സിൻ നൽകാവുന്നതാണ്.

ഏറെക്കുറെ എല്ലാ വികസിത രാജ്യങ്ങളിലും അതുപോലെ ഒട്ടുമിക്ക വികസ്വര രാജ്യങ്ങളിലും ഈ വാക്സിനെ പ്രതിരോധവൽകരണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതലും മീസിൽസിന്റെയും റൂബെല്ല വാക്സിന്റെയും കൂടെ സംയുക്തമായാണ് ഈ വാക്സിൻ നൽകിവരുന്നത്. ഇതിനെ എം എം ആർ എന്നറിയപ്പെടുന്നു. മുൻപു പറഞ്ഞ മൂന്നു വാക്സിനുകളുടെയും കൂടെ വാരിസെല്ല വാക്സിൻ കൂടി കൂട്ടി രൂപവൽകരിച്ച എം എം ആർ വി എന്നറിയപ്പെടുന്ന വാക്സിനും ലഭ്യമാണ്. 2005 വരെ പ്രതിരോധവൽക്കരണത്തിന്റെ ഭാഗമയി 110 രാജ്യങ്ങൾ ഈ വാക്സിൻ നൽകി. വ്യാപകമായി വാക്സിൻ നൽകിയ ഭാഗങ്ങളിൽ രൊഗമുണ്ടാകുന്നതിൽനിന്നും 90% ത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.  50 കോടിയിലധികം ഒരേ വിഭാഗത്തിലുള്ള വാക്സിൻ ഡോസുകൾ ഇതുവരെ നൽകിക്കഴിഞ്ഞു.

1998 ൽ ആണ് മംപ്സ് വാക്സിന് ആദ്യമായി ലൈസൻസ് ലഭിച്ചത്. എങ്കിലും ആ വാക്സിന്റെ ഫലം വളരെ കുറവായിരുന്നു. 1960 ഓടു കൂടി മെച്ചപ്പെട്ട വാക്സിൻ ലഭ്യമായി. ഇത് ലോകാരോഗ്യ സംക്ഖടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽപ്പെടുന്നു.  "അടിസ്ഥാന ആരോഗ്യ സംവിധാനത്തിനാവശ്യമായ വളരെ പ്രധാനപ്പെട്ട മരുന്ന്" എന്ന് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നു.  ഈ രോഗത്തിന് പലതരത്തിലുള്ള വാക്സിനുകളും 2007 ആയപ്പോഴേക്കും ലഭ്യമായിത്തുടങ്ങി.

വിവിധതരം വാക്സിനുകൾ[തിരുത്തുക]

 • മംപ്സ് വാക്സ്
  • ആർ ഐ ടി 4385 : ജെറൈൽ ലിൻ തന്തുവിൽനിന്ന് ഉരുത്തിരിച്ച ഏറ്റവും പുതിയ തന്തുവാണ് ഇത്. മൗറിസ് ഹിൽമാൻ ആണ് ജെറൈൽ ലിൻ തന്തുവിന്റെ പിതാവ്.
  • എം എം ആർ വാക്സിൻ. (മീസിൽസ്, മംപ്സ്, റൂബെല്ല വാക്സിൻ) ആണ് ഏറ്റവും സാധാരണയായി ഉയോഗിച്ചു വരുന്ന മുണ്ടിവീക്കത്തിന്റെ വാക്സിൻ. 
 • ലെനിൻഗ്രാഡ്- 3 തന്തു: ഗിനിപ്പന്നിയുടെ വൃക്ക കോശങ്ങളിൽ വളർത്തിയെഡുത്ത, പുരാതന സോവിയേറ്റ് രാജ്യങ്ങൾ 1950 വരെ ഉപയോഗിച്ച വാക്സിനാണ് ലെനിൻഗ്രാഡ്- 3 തന്തു. ഇത് സ്മ്രോഡിന്റ്സെവും ക്ല്യച്കൊയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ്. ഈ വാക്സിൻ റഷ്യയിൽ പതിവായി ഉപയോഗിച്ചിരുന്നു.
 • എൽ-സാഗ്രെബ് തന്തു , ഇന്ത്യയിലും ക്രൊയേഷ്യയിലും ഉപയോഗിച്ചതും  ലെനിൻഗ്രാഡ്- 3 തന്തുവിൽ നിന്ന് വീണ്ടും വഴിമാറ്റി ഉരുത്തിരിച്ചതുമാകുന്നു.
 • ഉരബെ തന്തു, ജപ്പാനിൽ ആണു പരിചയപ്പെടുത്തിയത്, പിന്നീട് ബെൽജിയം, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഉപയോഗിച്ചു. ഇത് വലിയ മെനിഞ്ചൈറ്റിസിന് കാരണമാകയാൽ പല രാജ്യങ്ങളും ഉപേക്ഷിച്ചു.
 • റുബിനി തന്തു, പ്രധാനമായും സ്വിറ്റ്സർലാന്റിൽ ഉപയോഗിച്ചു. ഇത് കോഴികളുഡെ ഭ്രൂണത്തിൽ കൂഡുതൽ സംഖ്യയിൽ കഡത്തി വിട്ട് ഉരുത്തിരിച്ചെടുത്തതാണ്. പിന്നീട് ഇത് ശക്തി കുറഞ്ഞതാണെന്ന് തെളിയിക്കപ്പെട്ടു. 1985ൽ ആണ് ഇത് അവതരിപ്പിക്കപ്പെട്ടത്.

തർക്കങ്ങൾ[തിരുത്തുക]

ഇംഗ്ലണ്ടിൽ (മീസിൽസ് ഉം റുബെല്ലയും) എം ആർ മിശ്രിത വാക്സിൻ മാറ്റി എം എം ആർ അവതരിപ്പിച്ചപ്പോഴും അമേരിക്കയിൽ മോണോവാലന്റ് മംപ്സ് വാക്സിൻ ലഭ്യമായിരുന്നു. ലൈസൻസുള്ള മോണോവാലന്റ് മംപ്സ് വാക്സിൻ ഇംഗ്ലണ്ടിൽ ഒരിക്കലും ലഭ്യമായിരുന്നില്ല. ഇത് 20-ആം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഒരു വാഗ്വാദത്തിനു കാരണമായി.

സംഭരണവും സ്ഥിരതയും[തിരുത്തുക]

തണുത്ത ചങ്ങല (കോൾഡ് ചെയിൻ) വാക്സിനിൽ ഒരു പ്രധാന പരിമിതിയാണ്, പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളിൽ. മംപ്സ് വാക്സിൻ സാധരണ ശീതീകരിച്ചാണ് വെക്കുന്നത്, എന്നാൽ എറ്റവും കൂടിയ അദ്ധപ്രായമായ 65 ദിവസങ്ങൾ 23 ഡിഗ്രീ സെൽഷ്യസ് വെക്കുമ്പോഴാണ് ലഭിക്കുന്നത്.

സൂചിക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Mumps virus vaccines."
 2. Hviid A, Rubin S, Mühlemann K (March 2008).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുണ്ടിവീക്കം_വാക്സിൻ&oldid=2400687" എന്ന താളിൽനിന്ന് ശേഖരിച്ചത്