വസൂരി വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Smallpox vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വസൂരി വാക്‌സിൻ നൽകുന്നു. ഇരുതലയൻ പിന്നിന്റെ ആകൃതി ശ്രദ്ധിക്കുക.[1]

ആദ്യമായി വിജകരമായി നൽകിയ വാക്സിനാണ് വസൂരി വാക്സിൻ (Smallpox vaccine). 1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്. പാൽ ഉൽപ്പാദിപ്പിക്കുന്ന കർഷകരിൽ ഒരിക്കൽ കൗപൊക്സ് ഉണ്ടായവരിൽ പിന്നെ വസൂരി ഉണ്ടാവാറില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. Variolae vaccinae (അതായത് പശുക്കൾക്ക് ഉണ്ടാകുന്ന വസൂരി) എന്ന വാക്കിൽ നിന്നാണ് വാക്സിൻ എന്ന വാക്ക് ഉണ്ടായത്. ജെന്നർ തന്നെയാണ് ഈ വാക്കിനും രൂപം നൽകിയത്. ജന്നറുടെ സുഹൃത്തായ റിച്ചാഡ് ഡന്നിംഗ് 1800 -ൽ ഈ വാക്ക് അച്ചടിയിലും ഉപയോഗിച്ചു.[2].[3] ആദ്യം വസൂരിക്ക് മാത്രം ഉപയോഗിച്ചുവന്ന ഈ വാക്ക് 1881 -ൽ ലൂയി പാസ്റ്റർ ജന്നറുടെ ബഹുമാനാർത്ഥം എല്ലാത്തരം വാക്സിനേഷനുകൾക്കും ഉപയോഗിച്ചുതുടങ്ങി.

References[തിരുത്തുക]

  1. Empty citation (help)
  2. Empty citation (help)
  3. Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വസൂരി_വാക്സിൻ&oldid=3556489" എന്ന താളിൽനിന്ന് ശേഖരിച്ചത്