ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pneumococcal conjugate vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pneumococcal conjugate (PCV13) vaccine
Vaccine description
Target diseaseStreptococcus pneumoniae
TypeConjugate vaccine
Clinical data
Trade namesPrevnar 13, Synflorix, others
AHFS/Drugs.commonograph
MedlinePlusa607021
Routes of
administration
Intramuscular
Legal status
Legal status
 • US: ℞-only
 • EU: Rx-only
 • ℞ (Prescription only)
Identifiers
CAS Number2170842-23-4
ATC codeJ07AL02 (WHO)
ChemSpidernone
KEGGD10601
  (verify)

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ (ന്യുമോകോക്കസ്) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ശിശുക്കളെയും കൊച്ചുകുട്ടികളെയും മുതിർന്നവരെയും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന കോൺജുഗേറ്റ് വാക്സിൻ തരത്തിലുള്ള ന്യൂമോകോക്കൽ വാക്സിൻ ആണ് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പിസിവി). ന്യുമോകോക്കൽ പോളിസാക്രൈഡ് വാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ ആന്റിബോഡി പ്രതികരണം മെച്ചപ്പെടുത്തുന്നതിനായി ഒരു കാരിയർ പ്രോട്ടീനുമായി സംയോജിപ്പിച്ച ന്യൂമോകോക്കൽ സെറോടൈപ്പുകളുടെ ശുദ്ധീകരിച്ച ക്യാപ്‌സുലാർ പോളിസാക്രൈഡ് ഇതിൽ അടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് പതിവായി നൽകുന്ന രോഗപ്രതിരോധ മരുന്നുകളിൽ കൺജുഗേറ്റ് വാക്സിൻ ഉപയോഗിക്കാൻ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്യുന്നു.[1] മൂന്ന് തരത്തിലുള്ള പി‌സി‌വി ലഭ്യമാണ്, പ്രെവ്നർ 13, സിൻ‌ഫ്ലോറിക്സ്,[2][3], ന്യുമോസിൽ എന്നീ ബ്രാൻഡ് നാമങ്ങൾ 2020 ൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.

കുട്ടികളിൽ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങൾ വിശപ്പ് കുറയുക, പനി (ആറ് ആഴ്ച മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ വളരെ സാധാരണമാണ്), ചൊറിച്ചിൽ, കുത്തിവച്ച സ്ഥലത്തെ ചർമ്മത്തിന്റെ പ്രതികരണങ്ങൾ (ചുവപ്പ്, കാഠിന്യം, വീക്കം, വേദന അല്ലെങ്കിൽ ആർദ്രത), മയക്കം (ഉറക്കം) എന്നിവയാണ്.[2] മുതിർന്നവരിലും പ്രായമായവരിലും ഏറ്റവും സാധാരണമായ പാർശ്വഫലങ്ങൾ വിശപ്പ് കുറയുക, തലവേദന, വയറിളക്കം, പനി (18 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ വളരെ സാധാരണമാണ്), ഛർദ്ദി (18 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവരിൽ വളരെ സാധാരണമാണ്), ചുണങ്ങു, കുത്തിവച്ച സ്ഥലത്തെ പ്രതികരണങ്ങൾ, ആർത്രാൽജിയ, മിയാൽജിയ (സന്ധി, പേശി വേദന), തണുപ്പ്, ക്ഷീണം എന്നിവയാണ്.

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി 2021 ഒക്ടോബർ മുതൽ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പിസിവി) നൽകാൻ തുടങ്ങി.[4]

ബ്രാൻഡുകൾ[തിരുത്തുക]

ന്യുമോസിൽ[തിരുത്തുക]

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ന്യൂമോകോക്കൽ കൺജുഗേറ്റ് വാക്സിനാണ് ന്യുമോസിൽ. 1, 5, 6 എ, 6 ബി, 7 എഫ്, 9 വി, 14, 19 എ, 19 എഫ്, 23 എഫ് എന്നീ സെറോടൈപ്പുകൾ ഇതിൽ അടങ്ങിയിരിക്കുന്നു, 2020 ജനുവരിയിൽ ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചു.[5]

പ്രെവ്നർ[തിരുത്തുക]

പ്രെവ്നർ വാക്സിൻ

പ്രെവ്നർ 13 (പി‌സി‌വി 13) നിർമ്മിക്കുന്നത് ഫൈസർ (മുമ്പ് വൈത്ത്) ആണ്. ഇത് ഒരു ട്രൈഡെക്വാലന്റ് വാക്സിൻ ആണ്, ഇതിൽ ന്യൂമോകോക്കസിന്റെ പതിമൂന്ന് സെറോടൈപ്പുകൾ അടങ്ങിയിരിക്കുന്നു (1, 3, 4, 5, 6 എ, 6 ബി, 7 എഫ്, 9 വി, 14, 18 സി, 19 എ, 19 എഫ്, 23 എഫ്), അത് ഡിഫ്തീരിയ കാരിയർ പ്രോട്ടീനുമായി സംയോജിപ്പിച്ചിരിക്കുന്നു.[6] 2009 ഡിസംബറിൽ പ്രെവ്നർ 13 യൂറോപ്യൻ യൂണിയനിൽ ഉപയോഗിക്കുന്നതിന് അംഗീകരിച്ചു.[2] ന്യൂമോകോക്കൽ 7-വാലന്റ് കൺജുഗേറ്റ് വാക്സിന് പകരം ഉപയോഗിക്കാനായി പ്രെവ്നർ 13 വാക്സിൻ 2010 ഫെബ്രുവരിയിൽ അമേരിക്കയിൽ അംഗീകരിച്ചു.[7] നെതർലാൻഡിൽ നടന്ന ഒരു പഠന ഫലത്തിനായി കാത്തിരുന്ന ശേഷം, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) 2014 ഓഗസ്റ്റിൽ 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് വാക്സിൻ ശുപാർശ ചെയ്തു.[8]

പ്രെവ്നർ (പി‌സി‌വി 7) ഒരു ഹെപ്റ്റാവാലന്റ് വാക്സിൻ ആയിരുന്നു, അതായത് ഇതിൽ എസ്. ന്യുമോണിയ ബാക്ടീരിയയുടെ ഏഴ് സെറോടൈപ്പുകളുടെ (4, 6 ബി, 9 വി, 14, 18 സി, 19 എഫ്, 23 എഫ്) സെൽ കാപ്സ്യൂൾ ഷുഗർ അടങ്ങിയിരിക്കുന്നു. ഇത് നിർമ്മിച്ചത് വൈത്ത് ആണ് (ഈ കമ്പനിയെ പിന്നീട് ഫൈസർ ഏറ്റെടുത്തു).[9] 2000 ഫെബ്രുവരിയിൽ അമേരിക്കൻ ഐക്യനാടുകളിൽ ഉപയോഗിക്കുന്നതിന് പ്രെവ്നറിന് അംഗീകാരം ലഭിച്ചു,[10] രണ്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും, അതുപോലെ ന്യൂമോകോക്കൽ അണുബാധയ്ക്ക് സാധ്യത കൂടുതലുള്ള 24 - 59 മാസം പ്രായമുള്ള കുട്ടികൾക്കും പ്രെവ്നർ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്നു.[11]

യഥാർത്ഥ ഏഴ്-വാലന്റ് ഫോർമുലേഷനിൽ ശിശുക്കളിൽ 80% ന്യൂമോകോക്കൽ രോഗത്തിനും കാരണമാകുന്ന 4, 6 ബി, 9 വി, 14, 18 സി, 19 എഫ്, 23 എഫ് എന്നീ ഏഴ് സ്ട്രെയിനുകളിൽ നിന്ന് 98% സംരക്ഷണം ലഭിക്കുന്നു. പി സി വി 7 ൻ്റെ നിർമ്മാണം യുഎസിൽ ഇപ്പോൾ അവസാനിപ്പിച്ചു.[12]

2010 ൽ, ഫൈസർ പ്രെവ്നർ 13 അവതരിപ്പിച്ചു, അതിൽ ആറ് അധിക സ്ട്രെയിനുകൾ (1, 3, 5, 6 എ, 19 എ, 7 എഫ്) കൂടി അടങ്ങിയിരിക്കുന്നു, ഇത് ശേഷിക്കുന്ന ഭൂരിഭാഗം ന്യൂമോകോക്കൽ അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു.[13]

മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഫലത്തെത്തുടർന്ന് ഫൈസർ മുുതിർന്നവർക്കുള്ള 20-വാലന്റ് ന്യൂമോകോക്കൽ കൺജുഗേറ്റ് വാക്സിൻ കാൻഡിഡേറ്റ് 20വിപിഎൻ‌സി (20vPnC) യു.എസ് എഫ്ഡിഡിഎ അംഗീകാരത്തിന് സമർപ്പിക്കാനുള്ള ഉദ്ദേശ്യം 2020 മാർച്ചിൽ പ്രഖ്യാപിച്ചു. ഇതിൽ 1, 3, 4, 5, 6 എ, 6 ബി, 7 എഫ്, 8, 9 വി, 10 എ, 11 എ, 12 എഫ്, 14, 15 ബി, 18 സി, 19 എ, 19 എഫ്, 22 എഫ്, 23 എഫ്, 33 എഫ് എന്നിവ അടങ്ങിയിരിക്കുന്നു.

സിൻ‌ഫ്ലോറിക്സ്[തിരുത്തുക]

ഗ്ലാക്സോസ്മിത്ത്ക്ലൈൻ നിർമ്മിക്കുന്ന സിൻ‌ഫ്ലോറിക്സ് (പി‌സി‌വി 10) ഒരു ഡെകാവാലന്റ് വാക്സിൻ ആണ്, അതിൽ പത്ത് സെറോടൈപ്പ് ന്യൂമോകോക്കസ് (1, 4, 5, 6 ബി, 7 എഫ്, 9 വി, 14, 18 സി, 19 എഫ്, 23 എഫ്) അടങ്ങിയിരിക്കുന്നു, അവ ഒരു കാരിയർ പ്രോട്ടീനുമായി സംയോജിപ്പിക്കുന്നു. സിൻ‌ഫ്ലോറിക്‌സിന് യൂറോപ്യൻ യൂണിയനിൽ ഉപയോഗിക്കുന്നതിനായി 2009 ജനുവരിയിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയിൽ നിന്ന് അനുകൂല അഭിപ്രായം ലഭിച്ചു.[14] 2009 മാർച്ചിൽ സിൻ‌ഫ്ലോറിക്സ് മാർക്കറ്റ് ചെയ്യുന്നതിന് യൂറോപ്യൻ കമ്മീഷന്റെ അംഗീകാരം ജി‌എസ്‌കെക്ക് ലഭിച്ചു.[15][3]

ഗ്ലാക്സോ സ്മിത്ത്ക്ലൈൻ വികസിപ്പിച്ചെടുത്ത 1, 3, 4, 5, 6 എ, 6 ബി, 7 എഫ്, 9 വി, 14, 18 സി, 19 എഫ്, 19 എ, 22 എഫ്, 23 എഫ്, 33 എഫ് എന്നീ സ്ട്രെയിനുകളുള്ള പെന്റഡെകാവാലന്റ് വാക്സിൻ കാൻഡിഡേറ്റ്, 2018 ൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലേക്ക് കടന്നു.

പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂൾ[തിരുത്തുക]

എല്ലാ രോഗപ്രതിരോധ മരുന്നുകളും പോലെ, കുത്തിവയ്പ്പ് ഷെഡ്യൂൾ ഏത് സാഹചര്യത്തിലാണ് പ്രാദേശിക പൊതുജനാരോഗ്യ ഏജൻസികൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.

മുതിർന്നവർക്കുള്ള 23 വാലന്റ് വാക്‌സിൻ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ മതിയായ പ്രതികരണം നൽകുന്നതിൽ പരാജയപ്പെടുന്നു, അതിനാൽ കുട്ടികളിൽ ന്യൂമോകോക്കൽ കൺജുഗേറ്റ് വാക്സിൻ ഉപയോഗിക്കുന്നു. തൊണ്ണൂറിലധികം സ്ടെയിനുകളിൽ ഏഴ് സ്ട്രെയിനുകൾ മാത്രമേ ഇത് ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, കഠിനമായ ന്യൂമോകോക്കൽ രോഗങ്ങളുടെ 80% - 90% നും കാരണം ഈ ഏഴ് സ്ട്രെയിനുകളാണ്, മാത്രമല്ല ഈ വാക്സിൻ ഈ ഏഴ് സ്ട്രെയിനുകൾക്കെതിരെ 100% ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.[16]

ഇന്ത്യ[തിരുത്തുക]

ഇന്ത്യയിലെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇന്ത്യയിൽ 2021 മുതൽ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പിസിവി) നൽകാൻ തുടങ്ങി. ഒന്നര മാസം പ്രായമുള്ള കുട്ടികൾക്ക് ആണ് ആദ്യ ഡോസ് നൽകുന്നത്.[4] വാക്സിൻ ആദ്യ ഡോസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരു വയസാണ്.[4] ഒന്നരമാസത്തിൽ നൽകുന്ന ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്സിൻ നൽകുന്നത്.[4]

യുണൈറ്റഡ് കിംഗ്ഡം[തിരുത്തുക]

യുകെയിലെ ബാല്യകാല വാക്സിനേഷൻ ഷെഡ്യൂളിൽ 2 മാസത്തിലും 4 മാസത്തിലുമുള്ള രണ്ട് ഡോസുകളുടെ പ്രാഥമിക കോഴ്‌സും, 13 ആം മാസത്തിലെ അവസാന മൂന്നാമത്തെ ഡോസും ആണ് ഉള്ളത്.[17]

പ്രത്യേക അപകടസാധ്യതയുള്ള കുട്ടികൾക്ക് (ഉദാ. അരിവാൾ കോശ വിളർച്ച, അസ്പ്ലേനിയ) കൺജുഗേറ്റ് വാക്സിൻ ഉപയോഗിച്ച് നേടാൻ കഴിയുന്ന പൂർണ്ണ പരിരക്ഷ ആവശ്യമാണ്, അവർക്ക് രണ്ട് വയസ്സിന്ശേഷം കൂടുതൽ വിപുലമായ പോളിസാക്രൈഡ് വാക്സിൻ നൽകാം:

പ്രത്യേക അപകടസാധ്യതയുള്ള കുട്ടികൾക്കുള്ള കുത്തിവയ്പ്പ് ഷെഡ്യൂൾ [17]
പ്രായം 2–6 മാസം 7–11 മാസം 12–23 മാസം
കൺജുഗേറ്റഡ് വാക്സിൻ 3 × പ്രതിമാസ ഡോസ് 2 × പ്രതിമാസ ഡോസ് 2 ഡോസുകൾ, 2 മാസം വ്യത്യാസത്തിൽ
രണ്ടാം വയസ്സിൽ കൂടുതൽ ഡോസ്
23-വാലന്റ് വാക്സിൻ രണ്ടാം ജന്മദിനത്തിന് ശേഷം 23-വാലന്റിന്റെ ഒറ്റ ഡോസ്

പിന്തുണയ്ക്കുന്ന തെളിവുകൾ[തിരുത്തുക]

2000 ൽ ന്യൂമോകോക്കൽ കൺജുഗേറ്റ് വാക്സിൻ അവതരിപ്പിച്ചതിനുശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇന്വേസീവ് ന്യൂമോകോക്കൽ രോഗം കുറയുന്നതായി നിരവധി പഠനങ്ങൾ വിവരിച്ചിട്ടുണ്ട്. വാക്സിൻ അവതരിപ്പിച്ച് ഒരു വർഷത്തിനുശേഷം, രണ്ട് വയസ്സിന് താഴെയുള്ളവരിൽ ഇൻവേസീവ് രോഗത്തിന്റെ തോതിൽ 69% കുറവ് കണ്ടെത്തി.[18] 2004 ആയപ്പോഴേക്കും എല്ലാ കാരണങ്ങൾ മൂലമുള്ള ന്യൂമോണിയ അഡ്മിഷൻ നിരക്ക് 39% കുറഞ്ഞതായും, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ന്യൂമോകോക്കൽ മെനിഞ്ചൈറ്റിസ് മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ 66% കുറവുണ്ടായതായും കണ്ടെത്തി.[19][20]

വാക്സിൻ അവതരിപ്പിച്ചതിനുശേഷം മുതിർന്നവരിലെ ഇൻവേസീവ് ന്യൂമോകോക്കൽ രോഗത്തിന്റെ നിരക്കും കുറഞ്ഞു.[18][20]

വാക്സിനേഷൻ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ[തിരുത്തുക]

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, വാക്സിനാൽ തടയാൻ കഴിയുന്ന കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ ഒരു പ്രധാന രോഗമാണ് ന്യൂമോകോക്കൽ രോഗം. 2008 ൽ മാത്രം അഞ്ച് വയസ്സിന് താഴെയുള്ള 500,000 ൽ അധികം കുട്ടികൾ ഈ രോഗം ബാധിച്ച് മരണപ്പെട്ടു.[21] ഈ മരണങ്ങളിൽ ഏകദേശം തൊണ്ണൂറു ശതമാനവും വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഒരു പുതിയ വാക്സിൻ, വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയുടെ നാലിലൊന്ന് ആളുകൾക്ക് ലഭ്യമാകാൻ 15-20 വർഷം വേണ്ടിവരുന്നു.

രാജ്യങ്ങൾ, ദാതാക്കൾ, അക്കാദമിയ, അന്താരാഷ്ട്ര സംഘടനകൾ, വ്യവസായം എന്നിവയുടെ പങ്കാളിത്തത്തിലൂടെ ന്യൂമോകോക്കൽ വാക്സിനേഷനുകൾ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നത് ത്വരിതപ്പെടുത്താനുള്ള GAVI അലയൻസ് ധനസഹായത്തോടെയുള്ള പദ്ധതിയാണ് ന്യൂമോകോക്കൽ വാക്സിൻസ് ആക്സിലറേറ്റഡ് ഡവലപ്മെന്റ് ആന്റ് ഇന്ട്രൊഡക്ഷൻ പ്ലാൻ (PneumoADIP).

വിൽപ്പന[തിരുത്തുക]

ഫൈസറിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നവും ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാക്‌സിനുമാണ് പ്രിവ്‌നർ 13. 2020 ൽ ഇതിന്റെ വാർഷിക വിൽപ്പന 5.8 ബില്യൺ ഡോളറായിരുന്നു.[22]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Pneumococcal conjugate vaccines in infants and children under 5 years of age: WHO position paper –February 2019". Wkly Epidemiol Rec. 94 (8): 85–104. 2019. {{cite journal}}: Unknown parameter |layurl= ignored (help)
 2. 2.0 2.1 2.2 "Prevenar 13 EPAR". European Medicines Agency (EMA). 26 March 2020. Retrieved 26 March 2020. Text was copied from this source which is © European Medicines Agency. Reproduction is authorized provided the source is acknowledged.
 3. 3.0 3.1 "Synflorix EPAR". European Medicines Agency. Retrieved 13 July 2020.
 4. 4.0 4.1 4.2 4.3 "കുഞ്ഞുങ്ങൾക്കുള്ള ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സിനേഷന് തുടക്കമായി" (in ഇംഗ്ലീഷ്). Retrieved 2021-10-03.
 5. "Gavi-supported pneumococcal conjugate vaccines profiles to support country decision making" (PDF). GAVI. 2019. Retrieved 2020-04-08.
 6. "Prevnar 13". U.S. Food and Drug Administration (FDA). 1 March 2018. STN 125324. Archived from the original on 27 November 2019. Retrieved 27 November 2019.  This article incorporates text from this source, which is in the public domain.
 7. "Prevnar 13". U.S. Food and Drug Administration (FDA). 12 March 2010. Archived from the original on 12 March 2010. Retrieved 27 November 2019.  This article incorporates text from this source, which is in the public domain.
 8. "Advisory Committee on Immunization Practices Votes to Recommend Pfizer's Prevnar 13 Vaccine in Adults Aged 65 Years and Older". MarketWatch.com. 2014-08-13. Archived from the original on 2016-03-04. Retrieved 2017-04-27.
 9. "Pneumococcal 7-valent Conjugate Vaccine (Diphtheria CRM197 Protein)". Wyeth. 2006. Archived from the original on 2006-06-15.
 10. "February 17, 2000 Approval Letter". U.S. Food and Drug Administration (FDA). Archived from the original on 2009-07-10. Retrieved 2021-05-11.{{cite web}}: CS1 maint: bot: original URL status unknown (link)  This article incorporates text from this source, which is in the public domain.
 11. "American Academy of Pediatrics. Committee on Infectious Diseases. Policy statement: recommendations for the prevention of pneumococcal infections, including the use of pneumococcal conjugate vaccine (Prevnar), pneumococcal polysaccharide vaccine, and antibiotic prophylaxis". Pediatrics. 106 (2 Pt 1): 362–6. 2000. doi:10.1542/peds.106.2.362. PMID 10920169.
 12. WHO SAGE evidence to recommendations table
 13. Centers for Disease Control and Prevention (CDC) (March 2010). "Licensure of a 13-valent pneumococcal conjugate vaccine (PCV13) and recommendations for use among children — Advisory Committee on Immunization Practices (ACIP), 2010". MMWR Morb. Mortal. Wkly. Rep. 59 (9): 258–61. PMID 20224542.
 14. "EMEA Document" (PDF). Emea.europa.eu. Archived from the original (PDF) on 19 February 2009. Retrieved 27 April 2017.
 15. "GSK Release". Gsk.com. Archived from the original on 4 August 2009. Retrieved 27 April 2017.
 16. Childhood Pneumococcal Disease Archived 2006-10-25 at the Wayback Machine. - information on the disease and the Prevnar vaccine, from the Victoria State (Australia) government. Includes possible side effects.
 17. 17.0 17.1 "Chapter 25: Pneumococcal" (PDF). Immunisation against infectious disease - 'The Green Book' (PDF). Department of Health (UK). 2006.
 18. 18.0 18.1 "Decline in invasive pneumococcal disease after the introduction of protein-polysaccharide conjugate vaccine". The New England Journal of Medicine. 348 (18): 1737–46. May 2003. doi:10.1056/NEJMoa022823. PMID 12724479.
 19. "Decline in pneumonia admissions after routine childhood immunisation with pneumococcal conjugate vaccine in the USA: a time-series analysis". Lancet. 369 (9568): 1179–86. April 2007. doi:10.1016/S0140-6736(07)60564-9. PMID 17416262.
 20. 20.0 20.1 "Changing epidemiology of pneumococcal meningitis after the introduction of pneumococcal conjugate vaccine in the United States". Clinical Infectious Diseases. 46 (11): 1664–72. June 2008. doi:10.1086/587897. PMC 4822508. PMID 18433334.
 21. "Burden of disease caused by Streptococcus pneumoniae in children younger than 5 years: global estimates". Lancet. 374 (9693): 893–902. 2009. doi:10.1016/S0140-6736(09)61204-6. PMID 19748398.
 22. Herper, Matthew (2020-08-24). "In the race for a Covid-19 vaccine, Pfizer turns to a scientist with a history of defying skeptics — and getting results". Stat (website). Retrieved 2020-12-02.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]