ഹെപറ്റൈറ്റിസ് ബി വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hepatitis B vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെപറ്റൈറ്റിസ് ബി വാക്സിൻ
Hepatitis B vaccine from Japan
Vaccine description
Target diseaseHepatitis B
TypeSubunit
Clinical data
Trade namesRecombivax HB
AHFS/Drugs.commonograph
MedlinePlusa607014
Identifiers
ATC codeJ07BC01 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

ഹെപ്പറ്റൈറ്റിസ്-ബി (hepatitis b) അഥവാ ബി വിഭാഗം കരൾ വീക്ക രോഗത്തെ തടയാനുള്ള വാക്സിൻ ആണ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ (Hepatitis B vaccine). ഇതിന്റെ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ ഡോസ് കൂടി നൽകേണ്ടതുണ്ട്. പ്രതിരോധ ശക്തി കുറവായിട്ടുള്ള എച് ഐ വി/എയ്ഡ്സ് രോഗികൾക്കും അതേപോലെ വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാവുന്നതാണ്. ആരോഗ്യവാനായ ഒരാൾക്ക് ഈ കുത്തിവെയ്പ് വളരെയധികം ഫലപ്രദമാണ്. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു.[1] രോഗാണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളവർക്ക് ഈ വാക്സിന്റെ കാര്യക്ഷമത അറിയാൻ രക്തപരിശോധന നിർദ്ദേശിക്കപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും.

അവലംബം[തിരുത്തുക]

  1. "Hepatitis B vaccines WHO position paper" (PDF). Weekly epidemiological record. 40 (84): 405–420. 2 Oct 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]