ബെസ്സ് ട്രൂമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bess Truman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബെസ്സ് ട്രൂമാൻ


പദവിയിൽ
April 12, 1945 – January 20, 1953
പ്രസിഡണ്ട് Harry Truman
മുൻ‌ഗാമി Eleanor Roosevelt
പിൻ‌ഗാമി Mamie Eisenhower

പദവിയിൽ
January 20, 1945 – April 12, 1945
പ്രസിഡണ്ട് Franklin Roosevelt
മുൻ‌ഗാമി Ilo Wallace
പിൻ‌ഗാമി Jane Barkley (1949)
ജനനം(1885-02-13)ഫെബ്രുവരി 13, 1885
മരണംഒക്ടോബർ 18, 1982(1982-10-18) (പ്രായം 97)
രാഷ്ട്രീയ പാർട്ടിDemocratic
ജീവിത പങ്കാളി(കൾ)Harry Truman (m. 1919–1972; his death)
കുട്ടി(കൾ)Margaret
ഒപ്പ്
Bess Truman Signature.svg

എലിസബത്ത് വിർ‌ജീനിയ "ബെസ്സ്" ട്രൂമാൻ (ജീവിതകാലം: ഫെബ്രുവരി 13, 1885 – ഒക്ടോബർ 18, 1982) അമേരിക്കൻ ഐക്യനാടുകളുടം പ്രസിഡൻറായിരുന്ന ഹാരി എസ്. ട്രൂമാൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന വനിതയും 1945 മുതൽ 1953 വരെയുള്ള കാലത്ത് ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.

മിസൌറിയിലെ ഇൻഡിപെൻഡൻസ് സ്കൂളിലെ പഠനകാലത്ത് അവർക്ക് തൻറെ ഭാവി വരനെ പരിചയമുണ്ടായിരുന്നു. അവർ അവിടെ സഹപാഠികളായിരുന്നു. പ്രഥമവനിതായിരിക്കുമ്പോൾ അവർ വാഷിങ്ങ്ടണിലെ സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ പരിപാടികൾ ആസ്വദിക്കുകയുണ്ടായില്ല. 1953 ൽ ഭർത്താവിൻറെ ഔദ്യോഗികകാലാവധി അവസാനിച്ചപ്പോൾ അവർ ഇൻഡിപ്പെൻഡൻസിലേയ്ക്കു മടങ്ങിപ്പോയി. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന അമേരിക്കൻ പ്രഥമവനിതയായിരുന്ന വ്യക്തി ബെസ്സ് ട്രൂമാനാണ്. 97 വർഷങ്ങളും 8 മാസവും അവർ ജീവിച്ചിരുന്നു. മിസൌറിയിലെ ഇൻഡിപെൻഡൻസിൽവച്ചാണ് അവർ മരണമടഞ്ഞത്. 

"https://ml.wikipedia.org/w/index.php?title=ബെസ്സ്_ട്രൂമാൻ&oldid=2493729" എന്ന താളിൽനിന്ന് ശേഖരിച്ചത്