ബെസ്സ് ട്രൂമാൻ
ബെസ്സ് ട്രൂമാൻ | |
---|---|
First Lady of the United States | |
In role April 12, 1945 – January 20, 1953 | |
രാഷ്ട്രപതി | ഹാരി എസ്. ട്രൂമാൻ |
മുൻഗാമി | Eleanor Roosevelt |
പിൻഗാമി | Mamie Eisenhower |
Second Lady of the United States | |
In role January 20, 1945 – April 12, 1945 | |
രാഷ്ട്രപതി | Franklin Roosevelt |
മുൻഗാമി | Ilo Wallace |
പിൻഗാമി | Jane Barkley (1949) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Virginia Wallace ഫെബ്രുവരി 13, 1885 Independence, Missouri, U.S. |
മരണം | ഒക്ടോബർ 18, 1982 Independence, Missouri, U.S. | (പ്രായം 97)
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Harry Truman (m. 1919–1972; his death) |
കുട്ടികൾ | Margaret |
ഒപ്പ് | |
എലിസബത്ത് വിർജീനിയ "ബെസ്സ്" ട്രൂമാൻ (ജീവിതകാലം: ഫെബ്രുവരി 13, 1885 – ഒക്ടോബർ 18, 1982) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഹാരി എസ്. ട്രൂമാൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന വനിതയും 1945 മുതൽ 1953 വരെയുള്ള കാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
മിസോറിയിലെ ഇൻഡിപെൻഡൻസ് സ്കൂളിലെ പഠനകാലത്ത് അവർക്ക് തൻറെ ഭാവി വരനെ പരിചയമുണ്ടായിരുന്നു. അവർ അവിടെ സഹപാഠികളായിരുന്നു. പ്രഥമവനിതായിരിക്കുമ്പോൾ അവർ വാഷിങ്ങ്ടണിലെ സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ പരിപാടികൾ ആസ്വദിക്കുകയുണ്ടായില്ല. 1953 ൽ ഭർത്താവിൻറെ ഔദ്യോഗികകാലാവധി അവസാനിച്ചപ്പോൾ അവർ ഇൻഡിപ്പെൻഡൻസിലേയ്ക്കു മടങ്ങിപ്പോയി. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന അമേരിക്കൻ പ്രഥമവനിതയായിരുന്ന വ്യക്തി ബെസ്സ് ട്രൂമാനാണ്. 97 വർഷങ്ങളും 8 മാസവും അവർ ജീവിച്ചിരുന്നു. മിസൌറിയിലെ ഇൻഡിപെൻഡൻസിൽവച്ചാണ് അവർ മരണമടഞ്ഞത്.
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]ബാല്യകാലത്ത് ബെസ്സി എന്നറിയപ്പെട്ടിരുന്ന ബെസ്സ് ട്രൂമാൻ 1885 ഫെബ്രുവരി 13 ന് എലിസബത്ത് വിർജീനിയ വാലസ് എന്ന പേരിൽ ഡേവിഡ് വില്ലോക്ക് വാലസ് (ജൂൺ 15, 1860 - ജൂൺ 17, 1903), അദ്ദേഹത്തിന്റെ പത്നി മാർഗരറ്റ് എലിസബത്ത് ഗേറ്റ്സ് (ഓഗസ്റ്റ് 4, 1862 - ഡിസംബർ 5, 1952) എന്നിവരുടെ പുത്രിയായി മിസോറിയിലെ ഇന്റിപെൻഡൻസ് നഗരത്തിൽ ജനിച്ചു. മൂന്ന് സഹോദരങ്ങളായ ഫ്രാങ്ക് ഗേറ്റ്സ് വാലസ്, (മാർച്ച് 4, 1887 - ഓഗസ്റ്റ് 12, 1960), ജോർജ്ജ് പോർട്ടർഫീൽഡ് വാലസ്, (മെയ് 1, 1892 - മെയ് 24, 1963), ഡേവിഡ് ഫ്രെഡറിക് വാലസ്, (ജനുവരി 7, 1900 - സെപ്റ്റംബർ 30, 1957) എന്നിവരുടെ മൂത്ത സഹോദരിയായിരുന്നു അവർ. കുട്ടിക്കാലത്ത് തെറിച്ച പെൺകുട്ടി എന്നൊരു ഖ്യാതി ബെസിന് ഉണ്ടായിരുന്നു.[1] ഒരു യുവതിയെന്ന നിലയിൽ, ബെസ് ഫാഷനിലൂടെയും തൊപ്പികൾ ധരിക്കുന്നതീലൂടെയും സ്വയം പ്രകടനം നടത്തുന്നത് ആസ്വദിച്ചിരുന്നു; ഒരു സുഹൃത്ത് പറയുന്നതുപ്രകാരം "ബെസ് എല്ലായ്പ്പോഴും ഞങ്ങളേക്കാൾ കൂടുതൽ ആലങ്കാരികമായ തൊപ്പികളുണ്ടായിരുന്നു, അഥവാ അവൾ കൂടുതൽ നല്ല ശൈലിയിൽ അവ ധരിച്ചിരുന്നു."[2]
കുടുംബം ഇൻഡിപെൻഡൻസ് നഗരത്തിലേയ്ക്കു മാറിയ ഉടൻ തന്നെ ഹാരി ട്രൂമാൻ ബെസിമായി കണ്ടുമുട്ടുകയും ബിരുദം വരെ ഇരുവരും ഒരുമിച്ച് സ്കൂൾ വിദ്യാഭ്യാസം നയിക്കുകയും ചെയ്തു.[3]
അവലംബം
[തിരുത്തുക]- ↑ "Truman: Bess Truman's Biography". www.trumanlibrary.org. Retrieved October 22, 2016.
- ↑ Geselbracht. "Young Bess in Hats" (PDF). Prologue. Spring 2013.
- ↑ Klapthor, Margaret Brown (October 1, 2002). The First Ladies. Government Printing Office. p. 75. ISBN 978-0-912308-83-8.