ഹെൻ‌റി കിസിഞ്ജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Henry Kissinger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Henry Kissinger


പദവിയിൽ
September 22, 1973 – January 20, 1977
പ്രസിഡണ്ട് Richard Nixon
Gerald Ford
Deputy Kenneth Rush
Robert Ingersoll
Charles Robinson
മുൻ‌ഗാമി William Rogers
പിൻ‌ഗാമി Cyrus Vance

പദവിയിൽ
January 20, 1969 – November 3, 1975
പ്രസിഡണ്ട് Richard Nixon
Gerald Ford
മുൻ‌ഗാമി Walt Rostow
പിൻ‌ഗാമി Brent Scowcroft
ജനനം (1923-05-27) മേയ് 27, 1923 (പ്രായം 96 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾHarvard University
രാഷ്ട്രീയ പാർട്ടിRepublican
ജീവിത പങ്കാളി(കൾ)Ann Fleischer (1949–1964)
Nancy Maginnes (1974–present)
ഒപ്പ്
Henry Kissinger Signature 2.svg

ഹെൻ‌റി കിസിഞ്ജർ(Henry Alfred Kissinger (/[invalid input: 'icon']ˈkɪsɪnər/;[2] ജനനസമയത്തെ നാമധേയം ഹെയ്ൻസ് ആൽഫ്രഡ് കിസിഞ്ജർ [haɪnts alfʁɛt kɪsɪŋəʁ] on മേയ് 27, 1923) സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹം 1969 - 1977 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യനയത്തിൽ പ്രധാനപങ്കുവഹിച്ചു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘർഷത്തിൽ അയവുവരുത്തിയ ഡീറ്റെ(Détente) നയം, ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം കുറിച്ച് പാരീസ് സമാധാന ഉടമ്പടി എന്നിവയിൽ കിസിഞ്ജർ പ്രധാന പങ്ക് വഹിച്ചു. പാരീസ് സമാധാന ഉടമ്പടിയിൽ ഉൾക്കൊണ്ടിട്ടുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ പരിശ്രമിച്ചതിന് 1973-ൽ ഉത്തര വിയറ്റ്നാം പോളിറ്റ് ബ്യൂറൊ അംഗമായ ലെ ഡക് തൊ,കിസിഞ്ജർ എന്നിവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടു[3], എന്നാൽ തൊ ഈ പുരസ്കാരം സ്വീകരിച്ചില്ല.

അവലംബം[തിരുത്തുക]

  1. Isaacson, pp 20.
  2. "Kissinger – Definition from the Merriam-Webster Online Dictionary". Merriam-Webster. ശേഖരിച്ചത് 2009-10-23.
  3. "The Nobel Peace Prize 1973". Nobel Foundation. ശേഖരിച്ചത് 2006-12-31.
"https://ml.wikipedia.org/w/index.php?title=ഹെൻ‌റി_കിസിഞ്ജർ&oldid=2892650" എന്ന താളിൽനിന്ന് ശേഖരിച്ചത്