ആൽസീഡെ ഡെഗാസ്പെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alcide De Gasperi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആൽസീഡെ ഡെഗാസ്പെറി
Alcide de Gasperi 2.jpg
ഇറ്റലിയുടെ മുപ്പതാമത്തെ പ്രധാനമന്ത്രി
In office
December 10, 1945 – August 17, 1953
MonarchVictor Emmanuel III
Umberto II
PresidentEnrico De Nicola
Luigi Einaudi
മുൻഗാമിFerruccio Parri
Succeeded byGiuseppe Pella
Minister of Foreign Affairs
In office
December 12, 1944 – October 18, 1946
Prime MinisterIvanoe Bonomi
Ferruccio Parri
Himself
മുൻഗാമിIvanoe Bonomi
Succeeded byPietro Nenni
In office
July 26, 1951 – August 17, 1953
Prime MinisterHimself
മുൻഗാമിCarlo Sforza
Succeeded byGiuseppe Pella
Minister of the Interior
In office
July 13, 1946 – February 2, 1947
Prime MinisterHimself
മുൻഗാമിGiuseppe Romita
Succeeded byMario Scelba
2nd President of the Common Assembly of the ECSC
In office
January 1, 1954 – August 19, 1954
മുൻഗാമിPaul Henri Spaak
Succeeded byGiuseppe Pella
Personal details
Born(1881-04-03)ഏപ്രിൽ 3, 1881
Pieve Tesino, Tyrol, Austria-Hungary
Diedഓഗസ്റ്റ് 19, 1954(1954-08-19) (പ്രായം 73)
Borgo Valsugana, Trentin, Italy
NationalityItalian
Political partyChristian Democracy
Spouse(s)Francesca Romani
ChildrenMaria Romana De Gasperi
other 3 daughters
Alma materUniversity of Vienna

ഇറ്റലിയിലെ മുപ്പതാമത്തെ പ്രധാനമന്ത്രിയായിരുന്നു ആൽസീഡെ ഡെഗാസ്പെറി. ദീർഘകാലത്തെ ഫാസിസ്റ്റ് സമഗ്രാധിപത്യത്തിനുശേഷം ഇറ്റലിയെ ജനാധിപത്യത്തിലേക്കു നയിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നൽകി. 1881 ഏപ്രിൽ 3-ന് ട്രെന്റോ പ്രവിശ്യയിലായിരുന്നു ജനനം. വിയന്ന സർവകലാശാലയിൽ നിന്നും ബിരുദം നേടി. ഇദ്ദേഹം 1911 മുതൽ 1918 വരെ ആസ്റ്റ്രിയൻ പാർലമെന്റിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ജന്മദേശം ഉൾക്കൊള്ളുന്ന ആസ്റ്റ്രിയയെ ഉൾപ്പെടുത്തി ഏകീകൃത ഇറ്റലി രൂപവത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. 1919-ൽ പോപ്പുലർ പാർട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1921-ൽ ചേംബർ ഒഫ് ഡെപ്യൂട്ടീസിൽ (നിയമസഭ) അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റു വിരുദ്ധനായിരുന്ന ഇദ്ദേഹത്തെ ബെനിറ്റോ മുസ്സോളിനിയുടെ ഗവൺമെന്റ് 1926 -ഓടെ തടവുകാരനാക്കിയിരുന്നു. 1931 മുതൽ വത്തിക്കാൻ ഗ്രന്ഥശാലയിൽ ജോലി നോക്കിവന്നു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോൾ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മുസ്സോളിനിയുടെ പതനശേഷമുണ്ടായ ഇറ്റാലിയൻ മന്ത്രിസഭകളിൽ മന്ത്രിയാവുകയും 1945-നുശേഷം കൂട്ടുകക്ഷി ഗവൺമെന്റുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1953 വരെ തുടർച്ചയായി എട്ടുതവണ ഇദ്ദേഹം പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപവത്കരിച്ചിരുന്നു. ഇറ്റലിയിൽ കമ്യൂണിസം വേരൂന്നുന്നതിനെതിരായി പ്രവർത്തിച്ച ശക്തികേന്ദ്രമായിരുന്നു ഡെഗാസ്പെറി.

1953-ലെ തെരഞ്ഞെടുപ്പിൽ ഡെഗാസ്പെറിയുടെ കക്ഷിക്കുണ്ടായ പരാജയത്തെത്തുടർന്ന് ഇദ്ദേഹം പ്രധാമന്ത്രിപദമൊഴിഞ്ഞു. എങ്കിലും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെക്രട്ടറി ജനറലായി തുടരാൻ സാധിച്ചു. 1954 ഓഗസ്റ്റ് 19-ന് ഡെഗാസ്പെറി നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെഗാസ്പെറി, ആൽസീഡെ (1881 - 1954) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൽസീഡെ_ഡെഗാസ്പെറി&oldid=2371881" എന്ന താളിൽനിന്ന് ശേഖരിച്ചത്