കവാടം:കമ്മ്യൂണിസം
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം മാറ്റിയെഴുതുക
കമ്മ്യൂണിസം കവാടം
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനംഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വ്ലാഡിമിർ ഇലിച്ച് ലെനിൻ (ഉല്യാനോവ്). ആംഗലേയത്തിൽ Vladimir Ilych Lenin (Ulyanov) , റഷ്യനിൽ Владимир Ильич Ленин (Ульянов)എന്നാണ്. യഥാർത്ഥ പേർ വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ. ലെനിൻ എന്ന പേര് പിന്നീട് സ്വീകരിച്ച തൂലികാ നാമമാണ്. റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച് ലെനിൻ സോവിയറ്റ് യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകി. കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് 1917-ലെ റഷ്യൻ വിപ്ലവത്തിലൂടെ മൂർത്തരൂപം നൽകുകയായിരുന്നു ലെനിൻ. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ജീവചരിത്രം
[തന്റെ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. 1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. 1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”. വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം വീടു വിട്ടു കാൺപൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.
മാറ്റിയെഴുതുക
ചൊല്ലുകൾ..ഒരു വ്യക്തിയുടെ മരണം ദുരന്തമാണ്. ഒരു ലക്ഷം പേരുടെ മരണം ഒരു സ്ഥിതിവിവരക്കണക്കാണ് (statistics). --ജോസഫ് സ്റ്റാലിൻ മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച സവിശേഷ ഉള്ളടക്കംമാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രംPhoto credit: Soman മാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ...മാറ്റിയെഴുതുക
വിഭാഗങ്ങൾമാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾമാറ്റിയെഴുതുക
താങ്കൾക്ക് ചെയ്യാവുന്നത്മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിഷയങ്ങൾമാറ്റിയെഴുതുക
മലയാളേതര വിക്കിപീഡിയകളിൽ കമ്മ്യൂണിസംലേഖനങ്ങൾ:
മാറ്റിയെഴുതുക
ബന്ധപ്പെട്ട കവാടങ്ങൾമാറ്റിയെഴുതുക
മറ്റു വിക്കി സംരംഭങ്ങളിൽ
| ||||||||||||