Jump to content

ഒന്നാം ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്ത് ആദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ ( IWA , 1864-1876).ഒന്നാം ഇൻറർനാഷണൽ എന്നും ഇത് അറിയപ്പെടുന്നു.പല ഇടതുപക്ഷ സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഗ്രൂപ്പുകൾ ചേർന്ന് രൂപപ്പെടുത്തിയ, ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടമായിരുന്നു ഇത്.1864 ൽ ലണ്ടനിലെ സെന്റ് മാർട്ടിനസ് ഹാളിൽ നടന്ന ഒരു തൊഴിലാളിയുടെ യോഗത്തിലാണ് ഇത് സ്ഥാപിതമായത്. അതിന്റെ ആദ്യ സമ്മേളനം 1866 ൽ ജനീവയിൽ നടന്നു. ഈ സംഘടനയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച രണ്ടു വ്യക്തിത്വങ്ങളായിരുന്നു കാൾ മാക്സും ഏംഗൽസും. 1872-ലെ കമ്യൂണിസ്റ്റ്, അരാജകവാദി വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ സംഘടന വിഭജിക്കപ്പെട്ടു. 1876 ​​ൽ അത് പിരിച്ചുവിട്ടു. തുടർന്ന് 1889 ൽ രണ്ടാം ഇന്റർനാഷണൽ സ്ഥാപിതമായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒന്നാം_ഇന്റർനാഷണൽ&oldid=3454219" എന്ന താളിൽനിന്ന് ശേഖരിച്ചത്